തന്റെ സൈക്കിളിടിച്ചു പരിക്കേറ്റ കോഴിക്കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ എത്തി കുരുന്ന്കുഞ്ഞ്!

പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെത്തിയ കൊച്ചുമിടുക്കന് കൈയടി.
മിസോറാമിലെ സൈരങ്ക് സ്വദേശിയായ ഈ കുട്ടിയുടെ പേര് വ്യക്തമല്ല.
ഈ കുട്ടി വീടിനു സമീപത്ത് കൂടി സൈക്കിള്‍ ഓടിച്ചു കളിക്കുന്നതിനിടെ സൈക്കിളിന്റെ ചക്രം അബദ്ധത്തില്‍ അയല്‍പക്കത്തെ കോഴിക്കുഞ്ഞിന്റെ ശരീരത്തില്‍ കയറി.
ആകെ സങ്കടത്തിലായ സൈരാങ്ക് കോഴിക്കുഞ്ഞുമായി സമീപത്തെ ആശുപത്രിയില്‍ എത്തുകയായിരുന്നു. കൈ വശമുണ്ടായിരുന്നതാകട്ടെ ആകെ പത്ത് രൂപയും.
ഒരു കൈയില്‍ കോഴിയും മറ്റെ കൈയില്‍ പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു നില്‍ക്കുന്ന ഈ ബാലന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.
കുട്ടിയുടെ മനസിലെ നന്മയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























