ആരുടെ തെറ്റാണ് ഈ അപകടത്തിന് ഇടയാക്കിയത്...

ഇരുചക്രവാഹനങ്ങളുടെ അമിതവേഗം ധാരാളം അപകടങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്. അമിത വേഗം ആപത്താണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അപകടങ്ങളുടെ മൂലകാരണം അതുതന്നെയാണ്.
വേഗതയും അശ്രദ്ധയും വരുത്തുന്ന വിന എല്ലാവരെയും ഓര്‍മിപ്പിക്കുന്ന ഒരു വിഡിയോ ആണിത്.
ഇവിടെ ബൈക്കിന്റെ വേഗം മാത്രമല്ല പെട്രോള്‍ പമ്പിലേയ്ക്ക് കയറാന്‍ തിരിഞ്ഞ ചെറുവാഹനത്തിലെ ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണമായി.
ആലുവ പറവൂര്‍ റോഡില്‍ ആണ് അപകടം ഉണ്ടായത്. ചെറു ഗുഡ്‌സ് വാഹനം പെട്രോള്‍ പമ്പിലേയ്ക്ക് തിരിച്ചപ്പോഴായിരുന്നു അപകടം. വേഗത്തിലെത്തിയ ബൈക്ക് വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന ആള്‍ ആരുടെയോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു ഷോള്‍ഡറിന്റെ എല്ലു പൊട്ടുക മാത്രമാണ് ഉണ്ടായത്.
എതിര്‍ദിശയില്‍ നിന്നും വന്ന വാഹനം പെട്രോള്‍ പമ്പിലേയ്ക്ക് കയറുമ്പോള്‍ രണ്ടാമത്തെ എന്‍ട്രി ഉപയോഗിക്കണം എന്നാണെങ്കിലും ആദ്യത്തെ എന്‍ട്രിയാണ് ഉപയോഗിക്കുന്നത്. ബൈക്കും അമിത വേഗത്തിലെത്തിയതോടെ അപകടം നടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























