പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ചെയ്ത സാഹസം വിനയായി..!
പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ഒരു മോഷ്ടാവ് ബഹുനില കെട്ടിടത്തിന്റെ 23-ാമത്തെ നിലയിലെ ജനാലയില്‍ കൂടി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്പരപ്പുണര്ത്തുന്നു. ചൈനയിലെ ഹുനാന്‍ സിറ്റിയിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന സംഭവം അരങ്ങേറിയത്.
ബഹുനില കെട്ടിടത്തിന്റെ 23-ാം നിലയിലെ മുറിയില്‍ കയറിയ മോഷ്ടാവ് 10,000 യുവാനും ബാങ്ക് കാര്‍ഡും കവര്‍ന്നിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സംഘം ഇവിടെ എത്തിയപ്പോള്‍ രക്ഷപെടാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് മോഷ്ടാവിനു മനസിലായി.
എങ്ങനെയെങ്കിലും രക്ഷപെടണമെന്ന് തീരുമാനിച്ചുറപ്പിച്ച മോഷ്ടാവ് രണ്ടും കല്‍പ്പിച്ച് ജനാലയില്‍ കൂടി പുറത്തിറങ്ങുകയായിരുന്നു. തറ നിരപ്പില്‍ നിന്നും ഏകദേശം 60 മീറ്റര്‍ ഉയരത്തിലാണ് മോഷ്ടാവ് സാഹസികമായി തൂങ്ങി കിടന്നത്.
എന്നാല്‍ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഒരു വിധത്തിലും രക്ഷപെടുവാന്‍ സാധിക്കില്ലെന്ന് ഇയാള്‍ക്ക് മനസിലായത്. മാത്രമല്ല താഴേക്കു നോക്കിയപ്പോള്‍ ഇയാള്‍ ഭയന്ന് പോകുകയും ചെയ്തു. തുടര്‍ന്ന് പോലീസുദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ അകത്തേക്ക് വലിച്ചു കയറ്റിയത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തു.
https://www.facebook.com/Malayalivartha