ഒരു കോടി ഡോളര്‍ സ്വന്ത അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ട് ഒരു രാത്രി മുഴുവന്‍ ആ നോട്ടുകെട്ടിലേയ്ക്ക് നോക്കിയിരുന്ന് ആശ്വാസം നേടി ഒരു കോടീശ്വരന്!
ആഫ്രിക്കയിലെ സമ്പന്നന് താന്‍ പണക്കാരനാണെന്ന് സ്വയം ബോധ്യപ്പെടാന്‍ അക്കൗണ്ടില്‍ നിന്ന് 10 ദശലക്ഷം ഡോളര്‍ ഒരുമിച്ച് പിന്‍വലിച്ചു.
ബാങ്ക് സ്റ്റേറ്റ്മെന്റിലെ നമ്പറുകള്‍ കണ്ട് തൃപ്തിയാകാതെ വന്നപ്പോഴാണ് നൈജീരിയയിലെ കോടീശ്വരനായ അലികോ ഡാന്‍ങ്കോ 69,23,10,000 (10 ദശലക്ഷം ഡോളര്‍ പിന്‍വലിച്ചത്.
ചെറുപ്പമായിരുന്നപ്പോള്‍ ഒരു ദശലക്ഷം അക്കൗണ്ടില്‍ കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു. പക്ഷേ അതിന് ശേഷം, ഇത്രയധികം കോടികള്‍ അക്കൗണ്ടിലുണ്ടെന്നു കാണിക്കുന്ന ഈ നമ്പറുകളില്‍ വലിയ കാര്യമൊന്നുമില്ല.''-ഡാന്‍ങ്കോ പറഞ്ഞു. നോട്ടുകെട്ടുകള്‍ തന്നെ കാണണമെന്ന് തോന്നിയത്രേ!
നൈജീരിയയിലെ നിര്‍മാണമേഖലയില്‍ അറിയപ്പെടുന്ന സമ്പന്നനാണ് ഡാന്‍ങ്കോ. സിമന്റ്, ധാന്യമാവ് എന്നിങ്ങനെ നിരവധി ഉത്പ്പന്നങ്ങള്‍ ഡാന്ങ്കോയുടെ കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്. തുക പിന്‍വലിച്ചതിന്റെ പിറ്റേദിവസം തന്നെ ഇത് തിരികെ ബാങ്ക് അക്കൗണ്ടില്‍ തിരികെ നിക്ഷേപിക്കുകയും ചെയ്തെന്ന് ഡാന്‍ങ്കോ പറയുന്നു.
''കാറിന്റെ സീറ്റിനടിയിലാണ് ആദ്യം പണം വെച്ചത്. പിന്നീട് എന്റെ മുറിയില്‍ വെച്ചു. രാത്രിയില്‍ പണം നോക്കിയിരുന്ന്, ഇതെല്ലാം എന്റെയാണെന്ന് സ്വയം ബോധ്യപ്പെടുത്തി. പിറ്റേ ദിവസം ഈ തുക തിരികെ ബാങ്കില്‍ നിക്ഷേപിച്ചു.
https://www.facebook.com/Malayalivartha