അപൂര്‍വമായ വെള്ള തിമിംഗലം പ്രത്യക്ഷപ്പെട്ടു!
ശാസ്ത്രലോകവും അതിനൊപ്പം സോഷ്യല്‍ ലോകവും അപ്രതീക്ഷിതമായ ഒരു അതിഥിയെ കണ്ടതിന്റെ സന്തോഷത്തിലാണ്. മെക്സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയില്‍ അപൂര്‍വമായ വെള്ള തിമിംഗലത്തെ കണ്ടെത്തി. സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ് ഈ വിഡിയോയും ചിത്രങ്ങളും.
നല്ല തൂവെള്ള നിറത്തിലുള്ള തിമിംഗലമാണ് വിഡിയോയില്‍ പതിഞ്ഞത്. മെക്സിക്കോയില്‍ കണ്ടെത്തിയ ഈ തിമിംഗലം ഗ്രെ വെയില് എന്ന ഇനത്തില്‍ പെട്ടതാണെന്ന് ശാസ്ത്രലോകം പറയുന്നു.
ആല്‍ബിനോ എന്ന അവസ്ഥയമാണ് തിമിംഗലങ്ങള്‍ക്ക് വെള്ള നിറം നല്‍കുന്നത്. ശരീരത്തിലെ കറുത്ത പിഗ്മെന്റുകള്‍ അഥവാ മെലാനിന്റെ അഭാവമാണ് ജീവികള്‍ക്ക് വെള്ള നിറം ലഭിക്കാനുള്ള കാരണം.
മാനുവല്‍ ഗോണ്‍സാല്‍വസ് എന്ന സ്കൂബാ ഡൈവിങ് ഇന്സ്ട്രക്ടറാണ് ഈ തിമിംഗലത്തെ ക്യാമറയില്‍ പകര്‍ത്തിയത്. 2008-ല്‍ കുഞ്ഞായിരുന്നപ്പോള്‍ ഇതേ തിമിംഗലം ഗവേഷകരുടെ ശ്രദ്ധ നേടിയിരുന്നു.ഗാലന് ഡേ ലേച്ചെ അഥവാ പാല്‍ക്കുടം എന്നാണ് ഈ വെള്ള തിമിംഗലത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.
https://www.facebook.com/Malayalivartha