പ്രവാസിയായ മകന് ഒരു അമ്മ നല്കിയ സര്‍പ്രൈസ് കണ്ടുനോക്കൂ... അപ്രതീക്ഷിത കൂടിക്കാഴ്ച കണ്ട് കണ്ണ് നനഞ്ഞ് സോഷ്യല്‍മീഡിയയും
സാധാരണയായി പ്രവാസികളായ മാതാപിതാക്കള്‍, അപ്രതീക്ഷിതമായി മക്കള്‍ക്ക്് മുമ്പില്‍ നാട്ടിലെത്തി മക്കള്‍ക്ക് സര്‍പ്രൈസ് കൊടുക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. എന്നാല്‍ ഇത്തവണ പ്രവാസിയായ മകന് ഉമ്മ കൊടുത്ത ഒരു 'വെറൈറ്റി' സര്‍പ്രൈസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സിംഗപ്പൂരില്‍ മകന് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയാണ് ഈ ഉമ്മ സര്‍പ്രൈസ് ഒരുക്കിയത്. മകന് ജോലി ചെയ്യുന്ന കടയില്‍ പര്‍ദ്ദ ധരിച്ചാണ് ഉമ്മ എത്തിയത്. സാധനങ്ങള്‍ വാങ്ങിയശേഷം ഇന്ത്യന്‍ രൂപ മകന് നേരെ നീട്ടുകയായിരുന്നു. ഇതുകണ്ടതോടെ യുവാവിനു സംശയമായി. കൂടാതെ ഒരാള്‍ ഇതെല്ലാം വിഡിയോയില്‍ പകര്‍ത്തുന്നതും മകന്റെ ശ്രദ്ധയില്‍പ്പെട്ടു.
ഇതോടെ മുന്പില് നില്ക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റി നോക്കുകയായിരുന്നു മകന്. അപ്പോഴാണ് ഉമ്മയാണെന്ന് മകന് മനസിലാക്കുന്നത്. പിന്നീട് കൗണ്ടറില്‍ നിന്ന് പുറത്തുവന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു.
യുവാവിന്റെ കണ്ണ് നിറയുന്നതും തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സംഭവം വൈറലായി. സോഷ്യല്‍മീഡിയ മുഴുവന്‍ സംഭവം ഹൃദയങ്ങളില്‍ ഏറ്റെടുത്തു കഴിഞ്ഞു.
https://www.facebook.com/Malayalivartha