ഒരു ഡോളര്‍ നോട്ട് കൊടുത്ത് ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ചെന്നു, അവര്‍ കൊടുത്തത് 10 ഡോളറിന്റെ ടിക്കറ്റ്! അരിശം വന്നെങ്കിലും തര്‍ക്കിക്കാന്‍ നിന്നില്ല,യാദൃച്ഛികമായി കൈയിലെത്തിയ ആ ടിക്കറ്റിലൂടെ കൈവന്നത് 31 കോടി!
ജീവിതത്തില്‍ എന്നാല്‍ ചില നിര്ഭാഗ്യവാന്മാരുണ്ട്. ഓടിക്കിതച്ചു ചെല്ലുമ്പോഴേക്ക് ബസ്സിലെ ഒഴിഞ്ഞ അവസാന സീറ്റ് കണ്മുന്നില് വച്ച് മറ്റൊരാള്‍ കൈയ്യടക്കുന്നത് കാണേണ്ടി വരുന്നവര്‍, സിനിമാ കാണാന്‍ ക്യൂ നില്ക്കുമ്പോള് നമുക്ക് തൊട്ടു മുന്നില്‍ ടിക്കറ്റ് ഫുള്‍ എന്ന ബോര്‍ഡ് കണ്ട് നിരാശയോടെ മടങ്ങേണ്ടി വന്നവര്‍. ലോട്ടറി വില്ക്കുന്നവര് അരികിലെത്തുമ്പോള്‍ പഴ്സില്‍ ഒരമ്പതു രൂപ പോലും എടുക്കാനില്ലാത്തവര്‍... അങ്ങനെയുള്ളവര്‍ക്ക് സഹിക്കാവുന്നതിലപ്പുറം ഭാഗ്യമാണ് ഒരു അമേരിക്കന്‍ യുവതിക്ക് ലഭിച്ചത്.
യാദൃച്ഛികമായി കൈയിലെത്തിയ ടിക്കറ്റിലൂടെ 31 കോടി രൂപയാണ് കക്ഷിക്ക് ലഭിച്ചിരിക്കുന്നത്. 46-കാരിയായ ഒക്സാന സഹ്റോവ് എന്ന യുവതിയാണ് ഒറ്റദിവസം കൊണ്ടു കോടിപതിയായത്. അവര്‍ തിരഞ്ഞെടുത്ത ടിക്കറ്റല്ല അവര്‍ക്ക് ഭാഗ്യം സമ്മാനിച്ചത് എന്നതാണ് ഏറെ രസകരമായ വസ്തുത.
അമേരിക്കയിലെ മാന്‍ഹട്ടനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് ഒക്സാന ഒരു ലോട്ടറിയെടുത്തത്. എന്നാല്‍ ഒക്സാനയെടുത്ത ടിക്കറ്റിനു പകരം മറ്റൊരു ടിക്കറ്റാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ക്ലാര്‍ക്ക് അവര്‍ക്കു നല്‍കിയത്. തുക അല്‍പ്പം കൂടിയെങ്കിലും ക്ലാര്‍ക്ക് തെറ്റായി കൈമാറിയ ടിക്കറ്റിനുള്ള പണം ഒക്സാന അടയ്ക്കുക തന്നെ ചെയ്തു.
താന്‍ ഉദ്ദേശിച്ച ടിക്കറ്റ് ലഭിക്കാത്തതിന്റെ സങ്കടത്തില്‍ അവര്‍ ആ ടിക്കറ്റിലേയ്ക്ക് തിരിഞ്ഞുപോലും നോക്കിയില്ല. അത് പുസ്തകത്തില്‍ ബുക്ക്മാര്ക്കായി ഉപയോഗിക്കുകയായിരുന്നു. ജീവിതത്തില്‍ ഇന്നു വരെ നറുക്കെടുപ്പുവിജയങ്ങളൊന്നും നേടിയിട്ടില്ലാത്ത തനിക്കിനി 10 ഡോളിന്റെ ലോട്ടറിയിലൂടെ ഭാഗ്യം വരാന്‍ പോകുവല്ലേ, താന്‍ ചോദിച്ച 1 ഡോളറിന്റെ ടിക്കറ്റ് തന്നിരുന്നുവെങ്കില്‍ ആ ഒരു ഡോളറിന്റെ നഷ്ടം സഹിച്ചാല്‍ മതിയായിരുന്നുവെന്ന് ദിവസവും പറഞ്ഞുകൊണ്ട് ആ ടിക്കറ്റ് തന്ന ക്ലര്‍ക്കിനെ മനസ്സാ ശപിച്ചുകൊണ്ട് ഒരാഴ്ച കഴിഞ്ഞു. ഒടുവില്‍ ഒരു ദിവസം ലോട്ടറി സ്ക്രാച്ച് ചെയ്തു നോക്കാന്‍ തന്നെ തീരുമാനിച്ചു. ആ ക്ലാര്‍ക്ക് മാറി നല്കിയ ടിക്കറ്റ്ന് അവര്‍ക്ക് 31 കോടിയോളം സമ്മാനമായി ലഭിച്ചുവെന്നറിഞ്ഞ അവര്‍ അതുമായി ലോട്ടറി ഓഫിസിലെത്തി നമ്പര്‍ ഒത്തുനോക്കിയതിനു ശേഷമാണ് വിശ്വസിച്ചത്.
ഒരു ഡോളറിന്റെ സ്ക്രാച്ച്-ഓഫ്-ടിക്കറ്റ് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയത് 10 ഡോളറിന്റെ 'സെറ്റ് ഫൊര്‍ ലൈഫ്്' ടിക്കറ്റായിരുന്നു. തന്മൂലം അടുത്ത 20 വര്‍ഷക്കാലം (19 തവണകളായി) ഓരോ വര്‍ഷവും 1.65 കോടി രൂപയും കൂടാതെ 3.8 കോടി രൂപ അഡീഷണല്‍ പേയ്മെന്റായും ഇവര്‍ക്ക് ലഭിക്കും!
ഞാന്‍ തിരഞ്ഞെടുത്ത ടിക്കറ്റിനു പകരം തെറ്റായ ടിക്കറ്റ് നല്‍കിയതിന് ക്ലാര്‍ക്കിനോട് എനിക്ക് നീരസം തോന്നിയിരുന്നു. പക്ഷേ അതിന് പണമടയ്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ആ തീരുമാനമാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത് - ഒക്സാന പറയുന്നു.
https://www.facebook.com/Malayalivartha