തര്‍ക്കത്തിനിടെ സിഖുകാരന്റെ താടിയില്‍ പിടിച്ചുവലിച്ച പൊലീസിനെതിരെ ലോറി ഡ്രൈവര്‍ വാളോങ്ങിയടുത്തു!
ഷംലി-മുസാഫര്‍നഗര്‍ അതിര്‍ത്തിയില്‍ വാഹനപരിശോധനയ്ക്കിടെ സിഖ് മത വിശ്വാസിയുടെ താടിയില്‍ കയറി പിടിച്ച പൊലീസുകാരനെതിരെ വാളെടുത്ത് രോഷം പ്രകടിപ്പിച്ച് ലോറി ഡ്രൈവര്‍.
പൊലീസുകാരനും ഡ്രൈവറും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടയിലാണ് പൊലീസുകാരന് ഇയാളുടെ താടിയില്‍ കയറി പിടിച്ചത്.
ഇതില്‍ രോഷാകുലനായ ഡ്രൈവര്‍ ഇയാളെ തള്ളിമാറ്റിയതിനു ശേഷം ലോറിയില്‍ നിന്നും വാളെടുത്ത് കൊണ്ട് വരികയായിരുന്നു.
ട്രക്ക് ഡ്രൈവറായ സിഖുകാരന് പൊലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചു എന്നാരോപിച്ചാണ് പൊലീസ് ഇയാളെ തടഞ്ഞുവച്ചത്.
ഇതിന് പിന്നാലെയാണ് താടിയില്‍ കയറി പിടിച്ചത്. ആള്‍ക്കൂട്ടത്തില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha