അഞ്ചു സഹോദരങ്ങളെ പൊന്നുപോലെ നോക്കുന്ന ഇരുപതുകാരിയ്ക്ക് അയല്ക്കാരന്റെ സ്നേഹ സമ്മാനം
മാതാപിതാക്കളുടെ മരണത്തിനു ശേഷം തന്റെ ഇളയ അഞ്ചു സഹോദരങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പരിപാലിക്കുന്ന സമാന്ത എന്ന പെണ്‍കുട്ടിക്ക് അയല്ക്കാരന് ഒരു സ്നേഹ സമ്മാനം നല്കി.
അമേരിക്കയിലെ ഫ്ളോറിഡക്കാരിയായ ഈ ഇരുപതുകാരിക്ക് ഒരു പുതിയ കാറാണ് അയല്ക്കാരന് സമ്മാനമായി നല്‍കിയത്. ഇത്ര ചെറുപ്പത്തില്‍ത്തന്നെ തന്റെ ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവരെ പരിപാലിക്കുന്ന സമാന്തയുടെ ജീവിതകഥ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകണ്ടാണ് അയല്ക്കാരന് സമാന്തയ്ക്ക് ഈ സമ്മാനം നല്‍കിയത്.
എന്നാല്‍ തന്റെ അയല്‍ക്കാരില്‍ ആരൊക്കെ ചേര്‍ന്നാണ് ഈ സമ്മാനം നല്‍കിയതെന്ന് സമാന്തയ്ക്ക് അറിയില്ല. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സമാന്തയുടെ അയല്‍ക്കാരില്‍ ഒരാള്‍ വാഹനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം അവരോട് സമാന്തയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.
സമാന്തയുടെ ജീവിത കഥകേട്ട് നിരവധിപ്പേരാണ് അവളെയും സഹോദരങ്ങളെയും സഹായിക്കാനായി മുന്നോട്ടു വരുന്നത്.
https://www.facebook.com/Malayalivartha