അച്ചടിച്ച ക്ഷണക്കത്ത് വേണ്ടെന്നുവച്ച എസ്ഐ കല്യാണം വിളിക്കുന്നത് സ്വന്തം കൈപ്പടയില്‍ ക്ഷണത്തില്‍ തയ്യാറാക്കുന്ന കത്ത് ഉപയോഗിച്ച്!
ക്ഷണിക്കപ്പെടുന്നയാള്ക്കു മുന്പില് വച്ചു തന്നെ സ്വന്തം കൈപ്പടയില്‍ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കും, എന്നിട്ട് വിവാഹത്തിനെത്തണം എന്നാവശ്യപ്പെടും. വളരെ വ്യത്യസ്തമായി കല്യാണം വിളിക്കുന്നത് ഒല്ലൂര്‍ പ്രിന്‍സിപ്പല്‍ എസ് ഐ- ആയ എസ്.സിനോജാണ്.
പോലീസ് വകുപ്പിലെത്തുന്നതിനു മുമ്പ് മലയാളം അധ്യാപകന് ആയിരുന്ന അദ്ദേഹം ഭാഷയോടുള്ള ഇഷ്ടം വിവാഹക്ഷണക്കത്തിലൂടെയും വെളിപ്പെടുത്തുകയാണ്.
രണ്ടര വര്‍ഷം മുന്‍പാണ് സിനോജ് ഒല്ലൂരില്‍ പ്രൊബേഷണനല് എസ് ഐ ആയി എത്തുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ ആത്മിക ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതികളെ ജാര്‍ഖണ്ടിലെ തസ്ക്കര ഗ്രാമത്തില്‍ പോയി പിടികൂടിയതില്‍ സിനോജിന്റെ ശ്രമം ശ്രദ്ധിക്കപ്പെട്ടു. അടുത്ത മാസം 17- ന് സ്വന്തം നാടായ കൊല്ലം തഴവയിലാണ് വിവാഹം.
സൗഹൃദത്തിനു വലിയ പ്രാധാന്യം നല്കുന്നതിനാല് അച്ചടിച്ച കുറിപ്പടി വേണ്ടെന്നുവച്ച് ക്ഷണനേരം കൊണ്ട് കത്തെഴുതി നല്‍കുകയായിരുന്നു. കമ്മിഷണര്‍ ജി.എച്ച് യതീഷ് ചന്ദ്രയ്ക്ക് ക്ഷണക്കത്ത് എഴുതി നല്കിയപ്പോള് ലഭിച്ച അഭിനന്ദനം കൂടുതല്‍ പ്രോത്സാഹനമായെന്നും സിനോജ് പറയുന്നു.
https://www.facebook.com/Malayalivartha