Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജാനകി അമ്മൂമ്മയുടെ പാട്ടിനു കൂട്ടുമായി ജനമൈത്രി പോലീസ്!

23 NOVEMBER 2019 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എടതിരിഞ്ഞിയില്‍ കാട്ടൂര്‍ സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരായ ഇ.എസ്.മണി, വിവിന്‍ കൊല്ലാറ എന്നിവര്‍ സ്‌റ്റേഷന്‍ പരിധിയിലെ വീടുകളില്‍ എത്തി. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന ജോലിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

ഏകമകള്‍ വിജയലക്ഷ്മി, മരുമകന്‍ ദിവാകരന്‍ എന്നിവര്‍ക്കൊപ്പം കഴിയുന്ന തൊണ്ണൂറ്റിനാലുകാരിയായ ജാനകിയമ്മയുടെ വീട്ടിലെത്തിയ പൊലീസിനെ കണ്ടപ്പോള്‍ അമ്പരപ്പോടെ 'എന്തിനാ വന്നത്' എന്നായിരുന്നു അവര്‍ ആദ്യം ചോദിച്ചത്. സൗഹൃദ സന്ദര്‍ശനമാണെന്നു പൊലീസുകാര്‍ പറഞ്ഞപ്പോള്‍ ജാനകിയമ്മയും സൗഹൃദഭാവത്തിലായി.

അമ്മ നന്നായി പാട്ട് പാടുമെങ്കിലും കേള്‍ക്കാന്‍ ആളില്ലാത്തതിന്റെ സങ്കടമുണ്ടെന്നു മകള്‍ പൊലീസിനോടു പറഞ്ഞു. സത്യമാണെന്നു ജാനകിയമ്മയും ശരിവച്ചു. ധൈര്യമായി പാടിക്കോളൂ, ഞങ്ങള്‍ കേള്‍ക്കാമെന്നു പൊലീസുകാര്‍ പറഞ്ഞപ്പോള്‍ ജാനകിയമ്മ ഉഷാറായി. ഭക്തിഗാനങ്ങളും നാടന്‍പാട്ടുകളും ഈണത്തില്‍ പ്രവഹിച്ചു. ഇമ്പമേറിയപ്പോള്‍ പൊലീസുകാരിലൊരാളുടെ കാലില്‍ തട്ടി താളംപിടിച്ചു.

'പൊട്ടിച്ചെറിയുക കൈവിലങ്ങുകള്‍' എന്ന നാടന്‍പാട്ടടക്കം ജാനകിയമ്മ പാടി. അമ്മൂമ്മ ആരെ അടുത്തുകിട്ടിയാലും പാടിക്കേള്‍പ്പിക്കുമെന്നു വിജയലക്ഷ്മി പറയുന്നു. ഒരിക്കല്‍ കൈയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലായപ്പോള്‍ ശ്രോതാക്കള്‍ നഴ്‌സുമാരും ആശുപത്രി ജീവനക്കാരുമായിരുന്നു.

അടുത്തിടെയായി ചെറിയ തോതില്‍ മറവിയുണ്ട്. പാട്ടുകളിലെ ചില വരികള്‍ മറന്നുപോകും. മുന്‍പ് കോല്‍ക്കളിയിലും പ്രാവീണ്യമുണ്ടായിരുന്നു. കോല്‍ കയ്യില്‍ കൊടുത്താല്‍ ഇപ്പോഴും കളിക്കാന്‍ അമ്മ തയാറാണെന്നു വിജയലക്ഷ്മി പറഞ്ഞപ്പോള്‍ പല്ലില്ലാത്ത മോണ കാട്ടി ജാനകിയമ്മ ചിരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...  (13 minutes ago)

ആക്രിക്കടയിലെ ചാക്ക് തെളിവായി... പാങ്ങപ്പാറ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്, അഭിരാമിന്റെ മൃതദേഹം മാറ്റാൻ 30 രൂപയുടെ ചാക്ക്! മഴയിൽ പദ്ധതി പാളി; കൊലപാതകത്തിന് പിന്നിൽ കൂടുതൽ ദുരൂഹതകൾ  (17 minutes ago)

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്  (31 minutes ago)

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം...  (42 minutes ago)

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം  (47 minutes ago)

അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി  (50 minutes ago)

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (1 hour ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (1 hour ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (1 hour ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (1 hour ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (1 hour ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (2 hours ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (2 hours ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (2 hours ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (2 hours ago)

Malayali Vartha Recommends