Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

ടൈറ്റാനിക്ക് തകര്‍ന്ന കപ്പല്‍പ്പാതയില്‍ നാനൂറിലേറെ മഞ്ഞുമലകളെ കണ്ടെത്തിയ പട്രോളിങ് സംഘത്തിന് ഞെട്ടല്‍

18 APRIL 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ടൈറ്റാനിക് എന്ന ആ പടുകൂറ്റന്‍ കപ്പലിനെ മുക്കാന്‍ ഒരൊറ്റ മഞ്ഞുമല മതിയായിരുന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക്കിന്റെ കപ്പല്‍ച്ചാലുകളില്‍ നിലവില്‍ 481 മഞ്ഞുമലകളാണ് അലഞ്ഞു നടക്കുന്നത്.  ഇന്നേവരെ കാണാത്ത തരത്തിലുള്ള ഇത്തരമൊരു പ്രതിഭാസത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളെല്ലാം.

ഇവയുടെ എണ്ണം മാത്രമല്ല, ഇത്രയേറെ വേഗതയില്‍ ഇവയെങ്ങനെ കപ്പല്‍ച്ചാലുകളിലേക്ക് എത്തി എന്നാണ് മേഖലയിലെ വിദഗ്ധര്‍ അന്വേഷിക്കുന്നത്. 481-ലും അധികം മഞ്ഞുമലകള്‍ കപ്പല്‍പ്പാതകളില്‍ കാണപ്പെടാറുണ്ട്. പക്ഷേ ഈ സീസണില്‍ അത്തരമൊരു അവസ്ഥയ്ക്ക് യാതൊരു സാധ്യതയുമില്ല.

ഇന്റര്‍നാഷനല്‍ ഐസ് പട്രോളി(ഐഐപി)ന്റെ കനത്ത ജാഗ്രതാനിര്‍ദേശമുള്ളതിനാല്‍ കപ്പലുകളെല്ലാം മൈലുകളോളം വഴിമാറി സഞ്ചരിക്കുകയാണ്. അതാകട്ടെ ഇന്ധനച്ചെലവ് കൂട്ടും, മാത്രവുമല്ല സാധാരണ കണക്കുകൂട്ടിയതിനേക്കാള്‍ ഒന്നോ രണ്ടോ ദിവസം അധികയാത്രയും വേണ്ടിവരും. പക്ഷേ ഐഐപി പറയുന്നത് അനുസരിച്ചേ മതിയാകൂ, അല്ലെങ്കില്‍ ലോകം സാക്ഷിയാകേണ്ടി വരിക വീണ്ടുമൊരു 'ടൈറ്റാനിക്' മോഡല്‍ ദുരന്തത്തിനായിരിക്കും!

1912-ല്‍ 1500-ലേറെ യാത്രക്കാരുടെ ജീവനെടുത്ത് കടലിലേക്കു താഴ്ന്ന ടൈറ്റാനിക്കിന്റെ വിധി ആവര്‍ത്തിക്കാതിരിക്കാന്‍ രൂപീകരിച്ച ഐഐപി നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ കപ്പല്‍പ്പാതകളിലൂടെ നൂറിലേറെ വര്‍ഷങ്ങളായി അവര്‍ റോന്തു ചുറ്റുന്നു. യൂറോപ്പും നോര്‍ത്ത് അമേരിക്കയും തമ്മില്‍ ഏറ്റവും വേഗത്തില്‍ ചരക്കുകൈമാറ്റം സാധ്യമാകുന്നത് ഈ കപ്പല്‍പ്പാതയുള്ളതുകൊണ്ടാണ്. അവിടെ ഒരു തടസ്സമുണ്ടാകുകയെന്നാല്‍ കമ്പനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന കാര്യവുമാണ്. പക്ഷേ ഐഐപിയുടെ മുന്നറിയിപ്പുകള്‍ പരിഗണിച്ചിട്ടുള്ള ഒരു കപ്പലിനും ഇന്നേവരെ യാത്രാമധ്യേ മഞ്ഞുമലകളില്‍ നിന്ന് പ്രശ്‌നമുണ്ടായിട്ടില്ല. പക്ഷേ ഇത്തവണ ഐഐപി കുറച്ചേറെ കരുതലിലാണ്. അഞ്ചുലക്ഷത്തിലേറെ ചതുരശ്ര മൈല്‍ പ്രദേശമാണ് ഈ പട്രോളിങ് സംഘത്തിന്റെ പരിധിയിലുള്ളത്.

ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം വരെ അറ്റ്‌ലാന്റിക്കിലൂടെയുള്ള കടല്‍പ്പാതകളില്‍ ആകെ കണ്ടെത്തിയിരുന്നത് 37 മഞ്ഞുമലകളെയായിരുന്നു. പക്ഷേ ഒരൊറ്റ ആഴ്ച കഴിഞ്ഞ് ഏപ്രില്‍ മൂന്നിനു രേഖപ്പെടുത്തിയതാകട്ടെ 455 എണ്ണവും. ഇപ്പോഴത് 481 ആയിരിക്കുന്നു. ഓഗസ്റ്റ് അവസാനം ആകുന്നതോടെ ഈ എണ്ണം 485-ലേക്ക് എത്തുന്നതും പതിവാണ്. പക്ഷേ അതിനും നാലു മാസം മുന്‍പേതന്നെ ആ നിലവാരത്തിലേക്ക് മഞ്ഞുമലകളുടെ എണ്ണമെത്തിയതാണ് ഐഐപിയെയും കാലാവസ്ഥാവിദഗ്ധരെയും കുഴക്കുന്നത്.

ഇപ്പോള്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ കപ്പല്‍പ്പാതകളില്‍ കാണുന്ന മഞ്ഞുമലകള്‍ കുറഞ്ഞത് ഒരു വര്‍ഷം മുന്‍പേ കടല്‍യാത്ര ആരംഭിച്ചവയാണ്. കൊടുങ്കാറ്റും ചൂടേറിയ കാലാവസ്ഥയും കാരണം ഗ്രീന്‍ലന്‍ഡിലെ പടുകൂറ്റന്‍ ഹിമാനികളില്‍ നിന്നു വേര്‍പ്പെടുന്നവയാണ് ഒഴുകുന്ന മഞ്ഞുമലകളായി മാറുന്നത്. അറ്റ്‌ലാന്റിക് പാതയിലേക്കെത്താന്‍ ഇവയ്ക്ക് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയാണു വേണ്ടത്. അതിനു കാരണവുമുണ്ട്. സമുദ്രത്തിലെ അടിയൊഴുക്കുകളും കാറ്റും തിരമാലകളുമെല്ലാമാണ് മഞ്ഞുമലകളുടെ സഞ്ചാരവേഗത്തെ സ്വാധീനിക്കുന്നത്. അതിനാല്‍ത്തന്നെ ഹിമാനികളില്‍ നിന്നു വേര്‍പെട്ട് നേരെ തെക്കുദിശയിലേക്കായിരിക്കില്ല ഇവയുടെ സഞ്ചാരം.

വെസ്റ്റ് ഗ്രീന്‍ലന്‍ഡ് അടിയൊഴുക്കി'ന്റെ സ്വാധീനത്തില്‍പ്പെട്ട് ആദ്യം വടക്കോട്ടു നീങ്ങും. പിന്നീട് 'ലാബ്രഡോര്‍ അടിയൊഴുക്കി'ന്റെ സ്വാധീനത്തില്‍പ്പെട്ട് ഒരു 'യു-ടേണ്‍' എടുത്താണ് തെക്കോട്ടേക്കു നീങ്ങുന്നത്. ഗ്രീന്‍ലന്‍ഡ് തീരത്ത് ഓരോ സീസണിലുമുണ്ടാകുന്ന ശീതക്കാറ്റാണ് ഇവിടത്തെ നിര്‍ണായക സ്വാധീനശക്തി. 2013-ല്‍ തീരത്തേക്കായിരുന്നു പ്രധാനമായും കാറ്റുവീശിയത്. അതോടെ അടിയൊഴുക്കുകളില്‍ നിന്നുമാറി ഗ്രീന്‍ലന്‍ഡ് തീരത്തോടു ചേര്‍ന്നായിരുന്നു മഞ്ഞുമലകളുടെ സഞ്ചാരം. ആ വര്‍ഷം കപ്പല്‍പ്പാതയിലേക്ക് ആകെയെത്തിയത് 13 മഞ്ഞുമലകള്‍ മാത്രവും!

പക്ഷേ തൊട്ടടുത്ത വര്‍ഷം കളിമാറി. തീരത്തുനിന്നും ഏറെ മാറിയായിരുന്നു ശീതക്കാറ്റ് ആഞ്ഞുവീശിയത്. മഞ്ഞുകാലത്ത് അത്തരം കാറ്റ് തുടരെവീശുന്നതോടെ പല മഞ്ഞുമലകള്‍ക്കു മേലെയും കൂടുതല്‍ മഞ്ഞ് അട്ടിയിട്ട് വരുന്ന അവസ്ഥയുണ്ടാകും. അതോടെ അവയുടെ വലുപ്പവുമേറും. തിരമാലകളില്‍ത്തട്ടി മഞ്ഞുരുകിപ്പോയാലും പിന്നേയും ഏറെ ബാക്കിയുണ്ടാകും. അതിനാല്‍ത്തന്നെ ഏറെ ദൂരം സഞ്ചരിക്കാനും സാധിക്കും. അത്തരത്തില്‍ 2014-ല്‍ മൊത്തമായി അറ്റ്‌ലാന്റിക് കപ്പല്‍പ്പാതയിലേക്കെത്തിയത് 1546 മഞ്ഞുമലകളായിരുന്നു!

മഞ്ഞുകാലത്തെ കാറ്റുകള്‍ മഞ്ഞുമലകളിലേക്ക് കൂടുതല്‍ ഹിമശേഖരങ്ങളെ എത്തിക്കുമ്പോള്‍ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലത്തെ കാറ്റുകളാണ് ഇവയുടെ സഞ്ചാരത്തില്‍ സഹായിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിഭാസത്തിനും കാലാവസ്ഥാ വിദഗ്ധര്‍ക്ക് വിശദീകരണമുണ്ട്. ന്യൂഫൗണ്ട്‌ലാന്‍ഡ് ദ്വീപില്‍ നിന്നു മാറിയുണ്ടായ കാറ്റാണ് ഹിമാനികളെ മാര്‍ച്ച് മധ്യത്തോടെ തകര്‍ത്തത്.

അതിനിടെ മാര്‍ച്ച് 27-നും 29-നും മധ്യേ ഈ ഭാഗത്ത് ഒരു കൊടുങ്കാറ്റുണ്ടായി, ചുഴലിക്കാറ്റിനു സമാനമായ വേഗമാണ് ഇത് കൈവരിച്ചത്. ഈ കാറ്റ് പതിച്ചതോടെ പതിവുസഞ്ചാര രീതിയില്‍ നിന്നുമാറി മഞ്ഞുമലകളെല്ലാം അതിവേഗം തെക്കുഭാഗത്തേക്ക് നീങ്ങുകയായിരുന്നു. അവിടെ നിന്ന് കപ്പല്‍പ്പാതകളിലേക്കും. എന്നാല്‍ ഇപ്പോള്‍ എണ്ണത്തിലേറെയിരിക്കുന്ന മഞ്ഞുമലകള്‍ വൈകാതെ തന്നെ തകര്‍ക്കപ്പെടും. ഇവയെ രൂപപ്പെടാന്‍ സഹായിച്ചതു പോലുള്ള ശക്തമായ കാറ്റുകള്‍ തന്നെയാണ് അതിന് സഹായിക്കുന്നതും. ഒപ്പം തിരമാലകളും അടിയൊഴുക്കുകളുമെല്ലാം കാരണമാകും. അങ്ങനെ മഞ്ഞുമലകള്‍ പല കഷണങ്ങളായി ചിന്നിച്ചിതറിപ്പോകുകയാണു പതിവ്. അതോടെ കപ്പല്‍പ്പാതകളും സുരക്ഷിതം. പക്ഷേ അതുവരെ കപ്പലുകള്‍ ശ്രദ്ധയോടെ യാത്ര ചെയ്‌തേ മതിയാകൂ! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (11 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (34 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (14 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

Malayali Vartha Recommends