Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൃഗശാലയില്‍ കൗതുകമാകാന്‍ ഹിമാലയന്‍ കരടികള്‍ എത്തി

24 AUGUST 2017 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നാഗലാന്‍ഡ് മൃഗശാലയില്‍ നിന്നുള്ള ഒരു ജോടി ഹിമാലയന്‍ കരടികള്‍ ബുധനാഴ്ച തലസ്ഥാനത്ത് എത്തി. ഡിമാപൂര്‍ എന്ന പെണ്‍കരടിയും കോഹിമയെന്ന ആണ്‍ കരടിയുമാണു നാഗലാന്‍ഡില്‍ നിന്നു ബുധനാഴ്ച രാവിലെ ഏഴോടെ തലസ്ഥാനത്ത് എത്തിയത്.

ഇതോടെ, മൃഗശാലയില്‍ എത്തുന്നവര്‍ക്കു രണ്ടു ഹിമാലയന്‍ കരടികളും പുത്തന്‍ കാഴ്ചയാകും. രണ്ടു വയസ്സ് മാത്രം പ്രായമുള്ള, കുട്ടിക്കളി മാറാത്ത ഹിമാലയന്‍ കരടികളാണു നാഗലാന്‍ഡ് മൃഗശാലയില്‍ നിന്ന് എത്തിയത്.

കഴിഞ്ഞ അഞ്ചിനാണു മൃഗശാലാ ഡോക്ടര്‍ അലക്‌സാണ്ടര്‍ജേക്കബിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഹിമാലയന്‍ കരടികളെ കൊണ്ടുവരാനായി നാഗലാന്‍ഡ് മൃഗശാലയിലേക്കു പോയത്. നേരത്തേയുണ്ടായിരുന്ന ഹിമാലയന്‍ കരടി ഭവാനി പ്രായാധിക്യം മൂലം മരിച്ചതോടെ തലസ്ഥാനത്തു ഹിമാലയന്‍ കരടികള്‍ ഇല്ലായിരുന്നു.

ആ കുറവു പരിഹരിച്ചാണ് ഇപ്പോള്‍ ഒരു ജോടി ഹിമാലയന്‍ കരടികളെ എത്തിച്ചത്. നാഗലാന്‍ഡിലേക്കു സംഘം യാത്ര ചെയ്ത വിവേക് എക്‌സ്പ്രസിലാണു കരടികളെ കൊണ്ടുവരുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു ലോറിയിലാണു  കരടികളെ മൃഗശാലയിലേക്കു കൊണ്ടുപോയത്. രണ്ടു മൂന്നാഴ്ചയ്ക്കകം ഇവയെ കൂട്ടിലേക്കു മാറ്റി ജനങ്ങള്‍ക്കു കാണാന്‍ അവസരമൊരുക്കുമെന്നാണു സൂചന.

മണികണ്ഠന്‍, കാര്‍ത്തിക എന്നീ കടുവകളെ നല്‍കിയാണു കരടികളെ തലസ്ഥാനത്ത് എത്തിക്കുന്നത്. മൃഗശാലാ വെറ്ററിനറി സര്‍ജന്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനു പുറമേ, മൃഗശാലാ സുപ്പര്‍വൈസര്‍ സി.തുളസീധരന്‍, കീപ്പര്‍മാരായ എം.വിമലന്‍, എ.രാധാകൃഷ്ണന്‍ നായര്‍, മുരളീധരന്‍ നായര്‍, ബി.രാജേഷ്, വി.എ.ശ്രീകുമാര്‍, എന്‍.രവീന്ദ്രന്‍ നായര്‍, കോഴിക്കോട് മ്യൂസിയം സുപ്രണ്ട് പി.എസ്.പ്രിയരാജന്‍ എന്നിവരാണു സംഘത്തിലുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (16 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (43 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (46 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (2 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (3 hours ago)

Malayali Vartha Recommends