Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പക്ഷികളെ നാട്ടുകാര്‍ കൊന്നൊടുക്കിയപ്പോള്‍ അവയെ സംരക്ഷിക്കാന്‍ 70 അംഗ സ്ത്രീകൂട്ടായ്മ നടത്തിയ പോരാട്ടത്തിന്റെ കഥ

24 AUGUST 2017 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അസമിലെ ദാദ്ര ഗ്രാമത്തിലെ സ്ത്രീകളോട് ഒരു പക്ഷിയെ സംരക്ഷിക്കാന്‍ വേണ്ടി നിങ്ങള്‍ എന്തു ചെയ്യും? എന്നു ചോദിച്ചാല്‍ എന്തും എന്നായിരിക്കും ഉത്തരം. ചുമ്മാ പറയുന്നതല്ല! ലോകത്ത് എവിടെയും കാണാത്ത തരം പോരാട്ട കഥയുണ്ട് ഇതിനു പിന്നില്‍. കൊക്ക് വര്‍ഗത്തില്‍പ്പെട്ട വംശനാശ ഭീഷണി നേരിടുന്ന അഡ്ജുട്ടന്റ് സ്‌റ്റോര്‍ക് അഥവാ വയല്‍ നായ്ക്കന്‍ എന്ന പക്ഷിയെ രക്ഷിക്കാന്‍ 70 സ്ത്രീകള്‍ നടത്തിയ ശ്രമങ്ങള്‍ ആരെയും അല്‍ഭുതപ്പെടുത്തും.

കണ്ടാല്‍ ഇഷ്ടം തോന്നാത്ത പക്ഷി. തവിട്ടും കറുപ്പും കലര്‍ന്ന നിറം. ചാര നിറത്തിലുള്ള കൂര്‍ത്ത കൊക്കുകള്‍. മാലിന്യങ്ങള്‍ക്കിടയിലാണ് കാണപ്പെടുന്നത്. ഇഷ്ടഭക്ഷണം ചത്തടിഞ്ഞ മൃഗങ്ങള്‍. അരോചകമായ ശബ്ദം. പ്രാദേശിക പേര് ഹര്‍ഗില്ല .സംസ്‌കൃതത്തില്‍ ' എല്ലു വിഴുങ്ങി' എന്നര്‍ഥം. ഇടയ്ക്കിടെ വെള്ളപ്പൊക്കമണ്ടാവുന്ന ദാദ്ര, പസാരിയ, സിംഗിമാരി എന്നിവടങ്ങളിലെ ചതുപ്പു നിലയങ്ങള്‍ ഇവയ്ക്ക് തികച്ചും അനുയോജ്യമായിരുന്നു. ഇവ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അസമിലാണ്.

എന്നാല്‍ പ്രദേശവാസികള്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു ഈ പക്ഷിയോട്. തങ്ങളുടെ ആടുമാടുകളെയും കോഴികളേയും കൊത്തിയെടുക്കാന്‍ തക്കം പാര്‍ക്കുന്ന പക്ഷിയെ എല്ലാവരും വെറുത്തു. ഈ പക്ഷി പരിസരത്തുണ്ടെങ്കില്‍ വീട്ടില്‍ ദൗര്‍ഭാഗ്യം വരും എന്നു വരെ വിശ്വസിച്ചു. പക്ഷിയെ നാട്ടില്‍നിന്ന് തുരത്താന്‍ ജനം തീരുമാനിച്ചു. എട്ടു കിലോ തൂക്കം വരുന്ന ഈ വമ്പന് താമസിക്കാന്‍ നല്ല ഉറച്ച ഉയരമുള്ള മരങ്ങള്‍ വേണം. പക്ഷിയെ ഇല്ലാതാക്കാനായി ഇത്തരത്തിലുള്ള മരങ്ങള്‍ എവിടെ കണ്ടാലും നാട്ടുകാര്‍ വെട്ടിയിടും. അവിടം കൊണ്ട് നിന്നില്ല. പക്ഷിയുടെ കൂട് കത്തിക്കുക, വെടിവയ്ക്കുക, മുട്ടകള്‍ നശിപ്പിക്കുക അങ്ങനെ പലതരത്തില്‍ ദ്രോഹിച്ചു... പതിയെ അവ ഈ ലോകത്തോട് തന്നെ വിടപറയാനൊരുങ്ങി. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ വയല്‍നായ്ക്കന്‍ മുന്‍പന്തിയിലായി.

വയല്‍നായ്ക്കന്റെ എണ്ണത്തില്‍ വന്ന വന്‍കുറവ് ആദ്യമായി ശ്രദ്ധിച്ചത് അസമിലെ ജന്തുശാസ്ത്രജ്ഞയായ പൂര്‍ണിമ ദേവി ബര്‍മനാണ് . 'പ്രദേശത്തിന്റെ ജൈവവൈവിധ്യവുമായി അഗാധ ബന്ധമുണ്ട് വയല്‍നായ്ക്കന്. ഇവയുടെ എണ്ണം കുറഞ്ഞാല്‍ അത് മുഴുവന്‍ പ്രദേശത്തേയും ബാധിക്കും. ആലോചിച്ചപ്പോള്‍ ഇവിടെയുള്ള സ്ത്രീകളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അസമില്‍ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത് സ്ത്രീകളാണ്. അവര്‍ വിചാരിച്ചാലേ എന്തെങ്കിലും നടക്കുകയുള്ളൂ ബര്‍മന്‍ പറയുന്നു.

പതിയെ ബര്‍മന്‍ മൂന്ന് ഗ്രാമങ്ങളിലെയും സ്ത്രീകളെ കണ്ട് സംസാരിച്ചു. ഭക്ഷ്യശൃംഖലയെ കുറിച്ചും വയല്‍നായ്ക്കന് ചതുപ്പു നിലയങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും ബോധവല്‍ക്കരണം നടത്തി. ഹിന്ദു പുരാണത്തില്‍ വിഷ്ണുവിന്റെ വാഹകനായിരുന്നു ഈ പക്ഷിയെന്ന് ഓര്‍മിപ്പിച്ചു. പക്ഷിയെ ഓടിക്കാനായി മരം വെട്ടുമ്പോഴുണ്ടാവുന്ന അപകടം വിശദീകരിച്ചു. ബര്‍മന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ബോധ്യമായ 70 സ്ത്രീകള്‍ ചേര്‍ന്ന് 'ഹര്‍ഗില്ല ആര്‍മി ' അഥവാ 'വയല്‍നായ്ക്കന് വേണ്ടിയുള്ള പട്ടാളം' ആരംഭിച്ചു പിന്നീടങ്ങോട്ട് പോരാട്ടമായിരുന്നു. എന്നും വീട്ടു പണികള്‍ കഴിഞ്ഞാല്‍ 14 ഗ്രൂപ്പുകളിലായി അഞ്ച് പേര്‍ വീതം പല വഴിക്ക് തിരിയും. കാണുന്ന വീടുകളിലെല്ലാം കയറും. പക്ഷിയെ കുറിച്ച് ബോധവല്‍ക്കരിക്കും.

സ്‌കൂളുകളില്‍ ചെന്ന് വിദ്യാര്‍ഥികളോട് സംസാരിക്കുന്നതായിരുന്നു മറ്റൊരു പ്രധാന പരിപാടി. 'ഹര്‍ഗില്ല' എന്ന വിഷയത്തില്‍ പല മല്‍സരങ്ങള്‍ നടത്തി. പക്ഷിയുടെ പ്രതിമ പലയിടങ്ങളിലും സ്ഥാപിച്ചു. പക്ഷിയുടെ പടം തുണികളില്‍ നെയ്‌തെടുത്ത് വിതരണം ചെയ്തു. ചിലപ്പോള്‍ ബര്‍മന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ തെരുവോരങ്ങളില്‍ മൈമുകളും നാടകങ്ങളും അവതരിപ്പിച്ചു. പക്ഷിയെക്കുറിച്ച് പാട്ടുകള്‍ രചിച്ച് പൊതുസമ്മേളനങ്ങളില്‍ ആലപിക്കും.ഹര്‍ഗില്ല ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. ഇന്ന് ലോകത്താകെയുള്ള വയല്‍നായ്ക്കന്റെ എണ്ണം 1300-ന് അടുത്താണ്. അതില്‍ അഞ്ഞൂറോളം അസമിലാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (16 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (43 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (46 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (2 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (3 hours ago)

Malayali Vartha Recommends