രാത്രി അലമാരയ്ക്ക് മുകളില്‍ വിരിച്ച തുണി ആദ്യം കത്തി.... ഇന്നലെ രാവിലെ അടച്ചുവച്ച ബക്കറ്റിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങള്‍ക്ക് പല സമയങ്ങളില്‍ തീപിടിച്ചു!! രണ്ട് ദിവസമായി മൂവാറ്റുപുഴയിലെ ഈ വീട്ടിൽ സംഭവിക്കുന്നത് ആരെയും പേടിപ്പിക്കുന്ന സംഭവങ്ങൾ; ഭീതിയോടെ വീട്ടുകാർ
വസ്ത്രങ്ങള്‍ സൂക്ഷിച്ച അലമാര, ബെയ്സന്, ബക്കറ്റ്, തുടങ്ങിയവയിലെല്ലാം പലതവണ തീയുണ്ടായി. ബുധന്‍ രാത്രി തുടങ്ങിയ പ്രതിഭാസം ഇന്നലെ വൈകിട്ട് 4.30 വരെ തുടര്‍ന്നു. പൊലീസും ഫയര്‍ഫോഴ്സും പരിശോധിച്ചിട്ടും കാരണം കണ്ടെത്താനായില്ല. വീട്ടുസാമഗ്രികളെല്ലാം പുറത്തെടുത്ത് ഇട്ടിരിക്കുകയാണ്.
വീട്ടിലെ വസ്ത്രങ്ങളില്‍ രണ്ട് ദിവസമായി തുടരെ തുടരെ തീപിടിക്കുന്നത് ഒരു കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ഉറക്കം കെടുത്തി. വാളകം റാക്കാട് കൈനമറ്റത്തില് അമ്മിണിയമ്മയുടെ വീട്ടിലാണ് അസാധാരണ സംഭവം. ഇന്നലെ വൈകിട്ട് അമ്മിണിയമ്മ മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തീപിടുത്തത്തിന് കാരണം കണ്ടെത്താനായിട്ടില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും മൂവാറ്റുപുഴ അസി.ഫയര്‍ ഓഫീസര്‍ എം.എസ്.സജി പറഞ്ഞു.
കാസര്‍കോട് നിന്ന് അമ്മിണിയമ്മയുടെ മകനും കുടുംബവും ബുധനാഴ്ച വീട്ടിലെത്തിയ ശേഷമാണ് തീപിടുത്തം തുടങ്ങിയത്. രാത്രി അലമാരയ്ക്ക് മുകളില്‍ വിരിച്ച തുണി ആദ്യം കത്തി. ഇന്നലെ രാവിലെ അടച്ചുവച്ച ബക്കറ്റിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങള്‍ക്ക് പല സമയങ്ങളില്‍ തീപിടിച്ചു.
https://www.facebook.com/Malayalivartha