Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി; ഈ ഒരു കാലിൽ നിങ്ങൾ എന്തു ചെയ്യാനാണ്..?സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ സംരക്ഷിക്കാൻ കഴിയും.. ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാൻ കല്യാണം കഴിച്ചാൽ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന അവളുടെ വാക്കുകൾ പിന്നീട് അങ്ങോട്ട്‌ എനിക്ക് തന്നത് ജീവിക്കാനുള്ള ഊർജ്ജമായിരുന്നു:- ഹൃദയം തൊടുന്ന തുറന്നുപറച്ചിലുമായി 27കാരന്റെ കുറിപ്പ്

14 OCTOBER 2019 05:15 PM IST
മലയാളി വാര്‍ത്ത

27-ാം വയസില്‍ കാന്‍സര്‍ ബാധിച്ച്‌ കാല്‍ നഷ്ടപ്പെട്ടപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് ഒരുപാട് നഷ്ടങ്ങളായിരുന്നെന്ന് തുറന്നുപറയുകയാണ് പ്രഭു എന്ന യുവാവ്. ജീവിതത്തില്‍ ഉണ്ടായ നഷ്ടങ്ങളും നേട്ടങ്ങളുമാണ് പ്രഭു എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കാന്‍സര്‍ വന്നത് കാരണം 27 വര്‍ഷം എന്നെ കൊണ്ട് നടന്ന തന്റെ കാലുംപോയി കരളുകൊടുത്ത് സ്നേഹിച്ച പെണ്ണുംപോയെന്ന് പ്രഭു കുറിക്കുന്നു. പിന്നെയും നഷ്ടങ്ങളുണ്ടായി. കാൻസറിനേക്കാൾ വേദന ആ നഷ്ടങ്ങൾ നൽകി. എന്നിട്ടും ജീവിതത്തോട് അസാധാരണമാം വിധം പ്രഭു പോരാടി. ചങ്ക് തന്ന് സ്നേഹിക്കാൻ കൂട്ടുകാരുള്ളപ്പോൾ എന്തിനാണ് കാലെന്നും, പ്രണയത്തേക്കാൾ ആത്മാർഥത സൗഹൃദത്തിനുണ്ടെന്ന ആത്മവിശ്വാസത്തിന്റെ കഥയും പ്രഭുവിന് പറയാനുണ്ട്.

പ്രഭുവിന്റെ കുറിപ്പ് ഇങ്ങനെ...


ക്യാൻസർ വന്നത് കാരണം 27 വർഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി..!! കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി !! പിന്നെയും ഒരുപാടൊരുപാട് പോയി..!! ഞാനേറെ സ്നേഹിച്ച എന്നെ ഏറെ സ്നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി..!! കുടുംബത്തിന്റെ വരുമാനം പോയി !! അതുവരെയുള്ള സമ്പാദ്യം പോയി !! ഞാനെന്ന ശരീരത്തിൽ നിന്ന് ജീവൻ പോലും പുറത്തു പോകാൻ വെമ്പൽ കൊണ്ടു..!! പക്ഷെ ഇതൊക്കെ പോയപ്പോഴും ഞാൻ പിടിച്ചു നിന്നു.. ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി...


പല രാത്രികളിലും എന്റെ തലയിണകൾ നനഞ്ഞു കുതിർന്നു..!! രണ്ടുകാലിൽ നിന്നപ്പോൾ ഞാൻ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു.. നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടർ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത് ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങൾക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ഭർത്താവിന്റെ സന്തോഷമായിരുന്നു.. കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തിൽ ആശ്വാസം കണ്ടെത്തുമ്പോഴും അവൾക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു..

എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്സ് സമയത്ത്‌ അവൾക്ക് വേണ്ട നാപ്കിൻ വാങ്ങാൻ പോലും അവളുടെ വീട്ടുകാരെ ഞാൻ സമ്മതിച്ചിരുന്നില്ല..!! പക്ഷെ അവളെന്നോട് പറഞ്ഞ വാക്കുകൾ ഒരു വെള്ളിടി പോലെ എന്റെ കാതിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു...!! ഈ ഒരു കാലിൽ നിങ്ങൾ എന്തു ചെയ്യാനാണ്..!! സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ സംരക്ഷിക്കാൻ കഴിയും..? ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാൻ കല്യാണം കഴിച്ചാൽ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും..!! ഞാൻ കുറച്ചു പ്രാക്ടിക്കൽ ആകുകയാണ്.. എന്നു പറഞ്ഞിട്ട് ഞാൻ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവൾ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി !! ഞാൻ ആ ഹതഭാഗ്യന് വേണ്ടി പ്രാർത്ഥിക്കുന്നു.. അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്നേഹിക്കാത്ത അവൾ നിന്നെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.. പ്രാക്ടിക്കൽ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ നിങ്ങളുടെ രണ്ടാളുടെയും ലൈഫിൽ ഉണ്ടാകരുതെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..!!

നിന്റെ വാക്കുകൾ എനിക്കൊരു ഊർജ്ജമാണ് തന്നത് മോളേ.. നല്ല നട്ടെല്ലുള്ള ആൺപിള്ളേർക്ക് ഒരു കാൽ തന്നെ ധാരാളമാണ് മുത്തേ.. രണ്ടു കാലിൽ നിന്നതിനെക്കാൾ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാൻ... ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ..!! എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഞാനങ്ങു തകർന്നു പോകുമെന്ന് നീ കരുതിയല്ലേ.. ഞാൻ അധികനാൾ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ..!!

ജീവനെടുക്കാൻ വന്ന ക്യാൻസറിനെ തോൽപ്പിച്ച് ഇങ്ങനെ നെഞ്ചു വിരിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാർത്തെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിനക്ക് എന്നെ തകർക്കാൻ പോയിട്ട് ഒന്നു തളർത്താൻ പോലും ആകില്ല.. നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ.. എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല !!

നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും. അവളുടെ കാലിൽ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല.. എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും..

NB : ഒരു പക്ഷെ പ്രണയത്തേക്കാൾ ആത്മാർത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു.. ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നിൽക്കുന്നത് ആ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ് !! ചങ്ക് തന്ന് നമ്മളെ സ്നേഹിക്കാൻ നമ്മുടെ കൂട്ടുകാർ കൂടെയുണ്ടെങ്കിൽ എന്ത് ക്യാൻസർ.. എന്തിന് കാല്...!!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends