Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ

ഒരു കണ്ണിന്റെ കാഴ്ച കുറവ് മൂലം ഇന്റര്‍വ്യൂ കഴിഞ്ഞ് എല്ലാവരും പറഞ്ഞുവിട്ടു! ഒടുവില്‍ ഇച്ഛാശക്തി കൊണ്ട് ജീവിതവിജയം നേടിയ യുവതിയുടെ ഫേസ് ബുക്ക് കുറിപ്പ്

08 NOVEMBER 2019 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്;  വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത് ; നൊമ്പരമായി വനപാലകനായ മോഹന്‍ കുമാറിന്റെ വാക്കുകൾ

തൊടുപുഴയില്‍ ദൃശ്യവിരുന്നൊരുക്കുന്നു ആനയാടിക്കുത്ത് വെള്ളച്ചാട്ടം  

മഞ്ജുളാലിന് മുന്നില്‍, ഉള്ളിലുള്ള കണ്ണനെ സാക്ഷിയാക്കി ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അടച്ചിട്ട നടയില്‍ വിവാഹം!

കോവിഡ് മൂലം വിവാഹത്തിന്റേയും പരീക്ഷയുടേയും തീയതി മാറ്റി, പിന്നെ തീയതി എത്തിയപ്പോഴും കോവിഡ് പോയിട്ടില്ല, പക്ഷേ ഇത്തവണ ആര്യ പിന്മാറിയില്ല...!

ചരിത്രത്തില്‍ ഗവേഷണം ചെയ്യണം, അധ്യാപികയാകണം...പക്ഷേ ഇപ്പോള്‍ തെങ്ങുകയറുകയാണ് ശ്രീദേവി!

ഒരു കണ്ണിന് കാഴ്ചയില്ലാത്തത് കൊണ്ട് പല കമ്പനികളില്‍ നിന്നും ജോലി നല്‍കാതെ പറഞ്ഞുവിടപ്പെട്ട യുവതി ഒരു കണ്ണുമായി പോരാടി ജീവിതത്തില്‍ വിജയങ്ങള്‍ കൈയ്യടക്കിയതിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.

നാല് സര്‍ജറികളാണ് യുവതിയുടെ കണ്ണിന് നടത്തിയത്. എന്നാല്‍ തോറ്റ് കൊടുക്കാന്‍ ജിനി എന്ന ആ യുവതി തയ്യാറായിരുന്നില്ല. പൊരുതി ജയിച്ചു. ഒരു ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജിനി തന്റെ ജീവിതകഥ പറയുകയാണ്.

ഫേസ് ബുക്ക്  കുറിപ്പിന്റെ പൂര്‍ണ്ണരൂപം:


''ഇത് 'എന്റെ കഥ' ആണ് കേട്ടോ... എന്റെ കഥ എഴുതാന്‍ ഞാന്‍ മാധവിക്കുട്ടിയമ്മ അല്ല കേട്ടോ. എന്നാലും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍, ഇന്‍സ്പിരേഷന്‍ motivation കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍, ജോലിയുള്ളവര്‍, ജോലി ഇല്ലാത്തവര്‍, കാറ്റഗറി എഴുതും ആയിക്കോട്ടെ. എല്ലാരും ഇവിടെ വന്ന് ഇത് വായിച്ചിട്ട് പോകാവൂ. എനിക്ക് 2 വയസ്സുള്ളപ്പോ മമ്മിയും പിന്നീട് പപ്പയും പോയപ്പോള്‍ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടു പോയി. പക്ഷേ എന്നാല്‍ അതിന്റെ കുറവൊന്നും അറിയിക്കാതെയാണ് എന്റെ അപ്പച്ചനും അമ്മച്ചിയും എന്നെ വളര്‍ത്തിയത്. ശരിക്കും പറഞ്ഞാല്‍ ഒരു വാശിക്കാരി വഴക്കാളി കുട്ടിയായിരുന്നു. ഞാന്‍ അങ്ങനെ വളര്‍ന്നു വന്നപ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ ട്വിസ്റ്റ്.

കണ്ണിനു നല്ല കാഴ്ച കുറവ്. പുസ്തകം വായിക്കണം എങ്കില്‍ മുഖത്തോട് ചേര്‍ത്ത് വെക്കണം. അങ്ങനെ എന്റെ എട്ടാമത്തെ വയസ്സില്‍ ആദ്യത്തെ സര്‍ജറി. പിന്നെ ബോണസായി ഒരു സോഡാക്കുപ്പി കണ്ണാടി കൂടി എന്റെ ഒപ്പോം കൂടി... ആ സമയത്ത് ശക്തിമാന്‍ ഇറങ്ങിയത് നന്നായി, അന്നത്തെ ശക്തിമാന്‍(ഗംഗാധര്‍) കണ്ണാടിയും അത് തൂക്കിയിട്ടിരുന്ന വള്ളിയും എന്റെ കണ്ണാടിയും ഉം ഒക്കെ ഒരേപോലെ??

പിന്നെ ഞാന്‍ പഠിച്ചത് നല്ല ഒന്നാന്തരം മലയാളം മീഡിയം സ്‌കൂളില്‍ ആണ്. അതിന്റെ ഗുണം പിള്ളേരൊക്കെ സ്‌നേഹത്തോടെ എന്നെ സോഡാകുപ്പി എന്ന് വിളിക്കാന്‍ തുടങ്ങി.. ഇടത് കണ്ണിന്റെ സര്‍ജറിക്ക് ശേഷം വീണ്ടും വലതുകണ്ണിന് ഓപ്പറേഷന്‍ ചെയ്തു. അതോടെ ആ കണ്ണിനു ഉണ്ടായിരുന്ന ഉള്ള കാഴ്ച കൂടി നഷ്ടപ്പെട്ടു. അപ്പോഴാണ് ബാംഗ്ലൂരില്‍ കൊണ്ടുപോയി സര്‍ജറി ചെയ്താല്‍ കാഴ്ച തിരിച്ചു കിട്ടും എന്ന് ആരോ പറഞ്ഞത്. അങ്ങനെ ബാംഗ്ലൂര്‍ പോയി വീണ്ടും ഒരു സര്‍ജറി കൂടി ചെയ്തു. പിന്നെ കുറെ നാള്‍ മരുന്നും ഹോസ്പിറ്റല്‍ ഒക്കെയായി ഞാന്‍ നടന്നു.

എന്തായാലും വലതു കണ്ണിന് കാഴ്ച അതോടെ പൂര്‍ണമായും നഷ്ടപ്പെട്ടു. അപ്പോഴാണ് വീണ്ടും അടുത്ത ട്വിസ്റ്റ്. ഓപ്പറേഷന്‍ ചെയ്ത് കണ്ണ് അകത്തോട്ട് കുഴിയാന്‍ തുടങ്ങി. ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ ഒക്കെ പേടിയാകും. അന്ന് ഞാന്‍ 8ത് ആണ് പഠിക്കുന്നത്. അങ്ങനെ ഒരു പ്ലാസ്റ്റിക് eye വെച്ചു. അങ്ങനെ പഠിച്ചു പഠിച്ചു ഞാന്‍ ഇക്കണോമിക്‌സ് ഡിഗ്രീ എടുത്തു. പിന്നെ പിജി എടുക്കാന്‍ ബാംഗ്ലൂര് ചേര്‍ന്നു. അപ്പോള്‍ ദേ വരുന്നു വലിയൊരു ട്വിസ്റ്റ്. പ്ലാസ്റ്റിക് eye വെച്ചിരുന്ന വലതു കണ്ണില്‍ നിന്ന് ഇന്ന് വെള്ളം വരാന്‍ തുടങ്ങി. ഒരാഴ്ച രണ്ടാഴ്ചയായി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, നമുക്ക് ബയോപ്‌സി ചെയ്യാമെന്ന്. നോക്കിയപ്പോള്‍ കണ്ണിനകത്ത് വലിയൊരു ഗ്രോത്ത്. ഐബോള്‍ മൊത്തത്തില്‍ റിമൂവ് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ അങ്ങനെ വീണ്ടും ഒരു സര്‍ജറി. ഐബോള്‍ റിമൂവ് ചെയ്തശേഷം അവിടെ ഇവിടെ വായില്‍ നിന്നും ഫ്‌ലഷ് എടുത്തുവച്ചു വീണ്ടും ആര്‍ട്ടിഫിഷ്യല്‍ പ്രോസ്‌തെടിക്‌സ് വച്ചു. വീണ്ടും കുറെനാള്‍ മരുന്നും ഹോസ്പിറ്റലും ഒക്കെയായി എന്റെ പിജി കഴിഞ്ഞു. പിജി കഴിഞ്ഞപ്പോള്‍ ഏറ്റവും അടുത്ത വെല്ലുവിളി എന്നത് ജോലി കിട്ടുന്നത് എന്നായി. എല്ലാവരും പിഎസ്സി നോക്കാന്‍ പറഞ്ഞു. കുറച്ചൊക്കെ പഠിച്ചു. പക്ഷേ നോ രക്ഷ. ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അമ്മച്ചിയും ഡിഗ്രി ലാസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അപ്പച്ചനും മരിച്ചിരുന്നു.

പിന്നീട് പഠിപ്പിച്ചത് പപ്പയുടെ സഹോദരങ്ങള്‍ ആയിരുന്നു. അവരൊക്കെ എനിക്കുവേണ്ടി ഒരുപാട് ബുദ്ധിമുട്ട്. വീണ്ടും അവരെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് പിന്നെ ഒറ്റക്ക് ജീവിക്കണം. തോറ്റു കൊടുക്കില്ല എന്ന് ഒരു ഉറപ്പും മനസ്സില്‍ ഉള്ളതുകൊണ്ട് ഉണ്ട് 6 വര്‍ഷം മുമ്പ് കൊച്ചിയില്‍ വന്നു. ഞാന്‍ കരുതിയത് പോലെ ഒന്നുമായിരുന്നില്ല. കൊച്ചി ജോലി കിട്ടാതെ ഒരുപാട് നടന്നു. അതില്‍ ഏറ്റവും വലിയ തമാശ എന്നത് പോകുന്ന ഇന്റര്‍വ്യൂ ഒക്കെ ലാസ്റ്റ് റൗണ്ട് വരെ പാസാകും. എന്റെ ഒരു കണ്ണിനു കാഴ്ചഇല്ല അല്ല മറ്റേ കണ്ണ് കാഴ്ച കുറവുണ്ട് എന്നൊക്കെ കേള്‍ക്കുമ്പോഴേ ജോലി ഗോവിന്ദ. അത് ആരുടെയും കുറ്റമല്ല നമ്മുടെ സൊസൈറ്റി അങ്ങനെയാണ്.

എന്റെ എട്ടാം വയസ്സു മുതല്‍ ഇന്നുവരെ ഈ ഒറ്റക്കണ്ണ് കൊണ്ടാണ് ഞാന്‍ യാത്ര ചെയ്തിട്ടുള്ളത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എല്ലാ കാര്യങ്ങളും ഡ്രൈവിംഗ് ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറ്റും. എന്നാല്‍ ഇത് പറഞ്ഞ കമ്പനി HRനെ മനസ്സിലാക്കാന്‍ എനിക്ക് പറ്റുന്നില്ല. പിന്നെ പണ്ടേ ഉള്ള ഒരു പാഷന്‍ ആയിരുന്നു ഇവന്‍ മാനേജ്‌മെന്റ്, ഡബ്ബിംഗ് ഒക്കെ. അങ്ങനെ ഒരു ഫ്രണ്ടിനെ recommendation വഴി ഒരു ചെറിയ ഇവന്‍ മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി കിട്ടി. ഒരു വര്‍ഷത്തിനുശേഷം ശേഷം വീണ്ടും ഒരു ഫ്രണ്ടിന് recommendation വഴി ഒരു ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയില്‍ ജോലി കിട്ടി. ഈ സമയത്തൊക്കെ സ്വന്തമായി ജോലിക്ക് ശ്രമിച്ചില്ല എന്നൊരു സംശയം നിങ്ങള്‍ക്കുണ്ടാകും. ഇന്‍ഫോപാര്‍ക്കില്‍ എല്ലാ ദിവസവും നടത്തുന്ന ഇന്റര്‍വ്യൂ യിലും ആരൊക്കെ ജോലി ഉണ്ടന്ന് പറയുമ്പോഴും പൈസ കൊടുത്ത് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാം തന്നത് സീറോ റിസള്‍ട്ട്.

കല്യാണത്തിന് സമയത്ത് ഒരു നാലഞ്ചു മാസം ഒരു ഗ്യാപ്പ് എടുക്കേണ്ടി വന്നു. വീണ്ടും ജോലി അന്വേഷിച്ചു കുറെ നടന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാന്‍ ഫ്രീലാന്‌സ് ആയി ഞാന്‍ റിക്രൂട്ട്മന്റിന് ചെയ്തു തുടങ്ങിയത്. അതോടൊപ്പം ഒരു കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി കിട്ടി. അങ്ങനെ മുമ്പോട്ട് ഇരിക്കുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം. അപ്പോള്‍ കരുതി എന്നാല്‍ ഒരു റിക്രൂട്ട്‌മെന്റ് കമ്പനി തന്നെ തുടങ്ങിയേക്കാം എന്ന്. കെട്ടിയവനോട് ചോദിച്ചപ്പോഴാണ് കട്ട സപ്പോര്‍ട്ട്. പിന്നെ ഒന്നും നോക്കിയില്ല, ഒരു കമ്പനിയിലെ എച്ച് ആര്‍ പോസ്റ്റില്‍ ഒതുങ്ങേണ്ട ഞാന്‍ ഇന്ന് 25ഓളം പേര്‍ക്ക് ജോലി കൊടുക്കുന്നു. ഇതിലൊക്കെ തമാശ എന്നത് അന്ന് ഞാന്‍ ഇന്റര്‍വ്യൂ ആയി പല പ്രാവശ്യം കയറി ഇറങ്ങിയ പല കമ്പനികളും ഇന്നെന്റെ clients ആണ്.

എന്റെ ഡിസബിലിറ്റി 90% ആണ്. എന്നിട്ടും തളരാതെ നില്‍ക്കുന്നത് ദൈവം തരുന്ന ഒരു ബലം മാത്രമാണ്. ഇപ്പോള്‍ കാഴ്ചയുള്ള ഇടതു കണ്ണിന് ചെറുതായി കാഴ്ച കുറവുണ്ട്. അതായത് ഡോക്ടര്‍മാര്‍ പറയുന്നത് റെടിനല്‍ detachment ഉള്ള സാധ്യതയുണ്ടെന്നാണ് .ഇപ്പോള്‍ എന്തൊക്കെയായാലും ജീവിതത്തോടുള്ള ഒരു ആറ്റിട്യൂട് എന്താണെന്ന് അറിയോ 'ഇതൊക്കെ എന്ത് നിസ്സാരം'. ഞാന്‍ ഇത്രമാത്രം വലിച്ചുനീട്ടി എഴുതിയത് എന്തിനാണെന്ന് അറിയാമോ. ആരെങ്കിലും ജീവിതത്തില്‍ ഒന്നുമായില്ല അല്ലെങ്കില്‍ ഇനി ഒന്നുമില്ല എന്നൊരു തോന്നല്‍ വന്നാല്‍ എന്നെ ഒന്ന് ഓര്‍ക്കുക. നമുക്ക് തുറക്കാന്‍ പറ്റാത്ത ഒരു വാതിലും ദൈവം നമുക്കായി പണിയില്ല എന്ന് വിശ്വസിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃ​ഥ്വിരാ​ജി​നൊപ്പം മടങ്ങിയെത്തിയ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ്  (1 hour ago)

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു  (1 hour ago)

സഹകരണ ബാങ്കിനുള്ളില്‍ വച്ച്‌ താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു  (2 hours ago)

ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ പ്ര​തി​ദി​നം 15,000 കോ​വി​ഡ് കേ​സു​ക​ൾ; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന  (2 hours ago)

ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം... മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നല്‍കി മുഖ്യമന്ത്രി  (2 hours ago)

കേരളത്തില്‍ നടന്നതെന്ന് കേട്ട് ആശ്ചര്യപ്പെട്ടു; പ്രതിഷേധവുമായി ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി  (2 hours ago)

കര്‍ഷകര്‍ക്ക് സഹായമായി അവശ്യസാധന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം  (3 hours ago)

വിദേശത്തുനിന്നും ഒരു വിമാനവും വരേണ്ടായെന്ന് കേരളം പറഞ്ഞിട്ടില്ല; വി.മുരളീധരന്റെ വാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

പഠനം എപ്പോഴും ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്, ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേക്ഷണം ': മുഖ്യമന്ത്രി  (3 hours ago)

വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു ത​ട​ഞ്ഞു നാ​ട്ടു​കാ​ര്‍; മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍  (4 hours ago)

നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു.; മലപ്പുറം ജില്ലക്കെതിരെ മനേക ഗാന്ധി  (4 hours ago)

ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച സംഭവം..കൗമാരക്കാ‍ർ പിടിയിൽ..  (5 hours ago)

എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം": ഭാഗ്യലക്ഷ്മി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു  (5 hours ago)

വയറ്റിലെ വാവ ഇടംകൈ കൊണ്ടു മുഖം മറയ്ക്കുമത്രെ!  (5 hours ago)

Malayali Vartha Recommends