Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത്

13 NOVEMBER 2019 03:18 PM IST
മലയാളി വാര്‍ത്ത

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത്

ഫാഷൻ അല്ലെങ്കിൽ മോഡലിംഗ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുക സീറോ സൈസ് മോഡലുകളായിരിക്കും. മോഡലിങ് മെലിഞ്ഞവർക്ക് മാത്രം വിധിക്കപ്പെട്ട ഒന്നാണ് എന്ന മുൻധാരണയാണ് ഈ ചിന്തകൾക്ക് കാരണം. എന്നാൽ ഈ മുൻധാരണകൾ തെറ്റിച്ചുകൊണ്ട് മോഡലിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായ വർഷിത തടവർത്തി..

മോഡലിംഗ് മേഖല വളരെ ഗ്ലാമറസും, ബോൾഡുമാണ്. ഇന്ന് നിരവധി പേരാണ് മോഡലിംഗ് രംഗത്തേക്ക് ഒഴുകിയെത്തുന്നുണ്ടെങ്കിലും ഇവിടെ ചുവടുറപ്പിക്കാൻ അത്ര എളുപ്പമല്ല .... ഒരു മോഡൽ ആവണമെങ്കിൽ വെളുത്തു മെലിഞ്ഞ് സുന്ദരിയായിരിക്കണമെന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. കരിങ്കൂവള മിഴികളും റോസാപ്പൂ ഇതൾ ചുണ്ടുകളും ഒട്ടിയ കവിളുകളും ആലില വയറുമൊക്കെയുള്ള സുന്ദരി...ഇതൊന്നും ഇല്ലാത്ത ഒരാളെ മോഡലായി സങ്കൽപിക്കാൻ കഴിയത്തുമില്ല.

ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത് ...മോഡൽ രംഗത്തേക്ക് കാലെടുത്തു വെച്ചതോടെ അവൾക്ക് കിട്ടിയത് മികച്ച അവഗണനയും കുത്തുവാക്കും മാത്രമായിരുന്നു .

എന്നാൽ ഇതെല്ലാം മറികടന്ന് പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന അഴകളവുകളൊന്നുമില്ലാത്ത വർഷിത പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ..ശരീരഘടനയുടെ പേരിൽ നീണ്ട നാലുവർഷക്കാലം അപമാനത്തിൻറെയും അവഗണനയുടേയും മുൾമുനയിൽ നിന്ന വർഷിത വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സബ്യസാചിയുടെ മോഡലെന്ന സ്വപ്ന പദവിയിലേയക്ക് എത്തിച്ചേർന്നു . ഇത് വർഷിതയുടെ മാത്രമല്ല അവളെ പോലെ കറുപ്പിനും തടിക്കും മുകളിൽ മോഡലിംഗ് സങ്കല്പങ്ങൾ ഉള്ള ഒട്ടേറെ സുന്ദരികൾ തന്നെ ആയിരുന്നു.

പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് യോജിച്ചയാളല്ല എന്ന കാരണത്താൽ മോഡലിംഗ് ഇൻഡസ്ട്രിയിൽ നിന്നു കഴിഞ്ഞ നാലുവർഷം വർഷിത പുറന്തള്ളപ്പെട്ടു. എന്നാൽ തടിച്ച സ്ത്രീകളോട് ഇൻഡസ്ട്രി കാണിക്കുന്ന വിവേചനത്തെ വർഷിത ചോദ്യചെയ്തു.

“അഴകളവുകളെക്കുറിച്ച് ഒരു പ്രത്യേക മാനദണ്ഡം കാത്തുസൂക്ഷിക്കുന്ന ഒരു മേഖലയിൽ നിലനിൽക്കണമെങ്കിൽ അസാധ്യമായ ക്ഷമയും കരുത്തും വേണം. എന്റെ ശരീര വണ്ണത്തിന്റെ പേരിൽ നിറത്തിന്റെ പേരിൽ ഞാൻ തിരസ്കരിക്കപ്പെട്ടത് നാലു വർഷമാണ്. പ്ലസ് സൈസ് മോഡൽ എന്ന വിളി കേൾക്കുമ്പോൾ അസഹ്യത തോന്നും. മെലിഞ്ഞ മോഡലുകളെ മോഡൽ എന്നു തന്നെ വിളിക്കും.

വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..എന്തിനാണ് സ്ത്രീകൾക്കിടയിൽ ഇങ്ങനെയൊരു തരംതിരിവ്. ആ വിളികേൾക്കുന്നത് ഒട്ടും സുഖകരമായിരുന്നില്ല. എനിക്കറിയാം എന്റെ അതേ സൈസിലുള്ള പലർക്കും അതു കേൾക്കുന്നത് ഇഷ്ടമായിരിക്കില്ല”. വർഷിത പറഞ്ഞു.

തെന്നിന്ത്യൻ സിനിമയിൽ അവസരത്തിനായി അഞ്ചുവർഷം അലഞ്ഞു. ഞാൻ സമീപിച്ച സംവിധായകരൊക്കെ പറഞ്ഞത് വണ്ണം കുറച്ച് നിറം വച്ചു വരു എന്നാണ്. പക്ഷേ അവസരത്തിനായി ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങൻെ അവസാന വിജയം വർഷിതയുടേതായിരുന്നു. എല്ലാ അവഗണകളെയും അതിജീവിക്കാൻ തനിക്ക് കഴിഞ്ഞു എന്ന ഉറച്ച വിശ്വാസത്തോടെ വർഷിത പൊരുതി വിജയിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (2 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (2 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (3 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (4 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends