തുടക്കത്തിൽ തന്നെ ഫേക്ക് എന്ന പേരുമായി എലീന! ഇവൾ പേളിയുടെ പകരക്കാരിയെന്ന് സോഷ്യൽമീഡിയ... രാജിനിയ്ക്കൊപ്പം കരഞ്ഞു നിലവിളിച്ച് എലീന; ഇതെന്താ ഇങ്ങനെയെന്ന് മത്സരാർത്ഥികൾ; ട്വിസ്റ്റോടു ട്വിസ്റ്റുമായി ബിഗ്‌ബോസ് ഷോ...

പതിവ് പോലെ തന്നെ ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി ബിഗ്‌ബോസ് ഷോ ഒരാഴ്ച്ച പിന്നിടുകയാണ്. വളരെയേറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഷോ നോക്കികാണുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ആദ്യ എലിമിനേഷനിലുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. ബിഗ് ബോസില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നോമിനേഷന്‍ പരിപാടി എട്ടാം ദിവസമാണ് നടത്തിയത്. പ്രതീക്ഷയ്ക്ക് ഒത്ത് പ്രവര്‍ത്തിക്കാത്തവരെയും ഈ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാത്ത രണ്ട് പേരെ നിര്‍ദ്ദേശിക്കാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്. നോമിനേഷന്‍ ചെയ്യുന്നതിനൊപ്പം എന്ത് കൊണ്ട് പേര് നിര്‍ദ്ദേശിച്ചു എന്ന കാര്യം വ്യക്തമാക്കണമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ശേഷം ഓരോ മത്സരാര്‍ഥികളെയായി ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയ ആറ് പേരാണ് ഇത്തവണ എലിമിനേഷന്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്. രജിത്ത് കുമാര്‍, സോമദാസ്, എലീന പടിക്കല്‍, രജനി ചാണ്ടി, അലക്സാന്‍ഡ്ര, സുജോ മാത്യു, എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയത്. നോമിനേഷന്‍ പ്രക്രിയയ്ക്ക് ശേഷം മത്സരാര്‍ഥികള്‍ ഇതിനെ വിലയിരുത്തിയിരുന്നു. രജിത്തേട്ടനും സോമുവും നോമിനേഷനില്‍ വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ സാന്ദ്രയുടെ പേരും എലീനയുടെ പേരും വന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് സുജോ പറയുന്നത്. ഇതിനിടെ വളരെ പ്രധാനപ്പെട്ടൊരു കാര്യം ബിഗ് ബോസ് അറിയിച്ചിരുന്നു. രാവിലെ എല്ലാവരെയും വിളിച്ച് എഴുന്നേല്‍പ്പിക്കുന്ന പാട്ട് പെട്ടിയ്ക്ക് കേട് സംഭവിച്ചിരിക്കുകയാണ്. അത് നന്നാക്കി കിട്ടാന്‍ ഒരാഴ്ച എടുക്കും. അതിനാല്‍ സോമദാസിനെ ഈ പണി ഏല്‍പ്പിച്ചിരിക്കുകയാണ്. രാവിലെ സോമദാസ് പാട്ട് പാടി എല്ലാവരെയും എഴുന്നേല്‍പ്പിക്കണം. ഏതെങ്കിലും കാരണത്താല്‍ സോമദാസ് ഈ പണി ചെയ്തില്ലെങ്കില്‍ നൂറ് ലക്ഷ്യൂറി പോയിന്റ് നഷ്ടമാവുമെന്നും ബിഗ് ബോസ് അറിയിച്ചു. ശേഷം രജനി ചാണ്ടിയും പരീക്കുട്ടിയും തമ്മിലുള്ള പ്രശ്‌നം ക്യാപ്റ്റനായ സാജു നവോദയ ഇടപ്പെട്ട് പരിഹരിക്കാന്‍ ശ്രമിച്ചതാണ് കാണിച്ചത്.
അന്ന് സംഭവിച്ചത് എന്താണെന്ന് രജനി വിശദീകരിച്ചിരുന്നു. രജനി പിന്നീട് പരീക്കുട്ടിയോട് ക്ഷമ ചോദിച്ചു. ഇടയ്ക്ക് കയറി പ്രശ്‌നം വഷളാക്കി ഇടപെടാന്‍ ശ്രമിച്ച രജിത്തിനെ ഫുക്രു എടുത്ത് കൊണ്ട് പോവുകയും ചെയ്തു. സംസാരത്തിനിടെ രജനി കരയുന്ന അവസ്ഥ വരെ ഉണ്ടായി. ഇനി ഇവിടെ ഇരിക്കണ്ടെന്നും വീട്ടില്‍ പോവണമെന്നും പറഞ്ഞായിരുന്നു രജനി കരഞ്ഞത്. ഇതോടെ മത്സരാര്‍ഥികള്‍ എല്ലാവരും ആശ്വസിപ്പിക്കാന്‍ എത്തി. ഇതിനിടെ എലീനയും കരച്ചിലുമായി വീണയുടെ അടുത്ത് എത്തിയിരുന്നു. രജനിയുടെ പ്രായം നോക്കാതെ ഓരോന്ന് പറയിപ്പിച്ചെന്ന് പറഞ്ഞ് രജനിയ്‌ക്കൊപ്പം തന്നെ എലീന കരയുകയായിരുന്നു. രാത്രി എലീനെയെ കുറിച്ച് ഫുക്രുവും രേഷ്മയും സംസാരിച്ചു. അവളുടെ അഭിനയമാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് രേഷ്മ പറഞ്ഞത്. ബിഗ്ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച വിഷയമായ പേരാണ് ഡോക്ടര്‍ രജിത് കുമാറിന്റേത്. തുടക്കം മുതല്‍ തന്നെ ഇദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും മറ്റ് അംഗങ്ങളില്‍ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. ഇത് ബിഗ് ബോസ് ഹൗസില്‍ പലപ്പോഴും ചര്‍ച്ചയാവുകയും പൊട്ടിത്തെറികള്‍ക്ക് കളമൊരുങ്ങുകയും ചെയ്തിരുന്നു. വിഷയം മോഹന്‍ലാലിന്റെ മുന്നില്‍ വരെ എത്തിയിരുന്നു. ലാലേട്ടന്‍ അത് രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ മോഹന്‍ലാല്‍ പോയതിനു ശേഷവും ബിഗ് ബോസ് ഹൗസില്‍ രജിത് കുമാറിനെ ചുറ്റിപ്പറ്റി പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണ്. ഇദ്ദേഹത്തിന്റ പദപ്രയോഗങ്ങളാണ് മറ്റ് അംഗങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ദിവസങ്ങള്‍ കഴിന്തോറും ബിഗ്ബോസ് ഹൗസിലെ അന്തരീക്ഷം കലുഷിതമായി മാറുകയാണ്. ബിഗ്ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് സുജോ മാത്യൂവും രജിത് കുമാറും. ബിഗ്ബോസില്‍ പലപ്പേഴും ഇരുവരെ ഒരുമിച്ചാണ് കാണാന്‍ കഴിയുന്നത്. ഇവരുടെ സൗഹൃദത്തെ കുറിച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. രജിത്-സുജോ സൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പേജുകളിലും ചര്‍ച്ചയാകാറുണ്ട് . എന്നാല്‍ ഇപ്പോള്‍ ഈ സൗഹൃദം വലിയൊരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തി നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha