മാർക്ക് കുറഞ്ഞതിനാൽ മകന്റെ കരണം പുകച്ച് അച്ഛൻ; ഒരു നിമിഷം നിശ്ചലമായി ക്ലാസ് മുറി, സോഷ്യൽ മീഡിയയിൽ രോക്ഷംകൊണ്ട് ജനം

അധ്യാപികയുടെയും മറ്റു മാതാപിതാക്കളുടേയും മുന്നിൽ വെച്ച് മകനെ മർദ്ദിച്ച ഒരു പിതാവിനെതിരെ രോഷം കൊള്ളുകയാണ് സോഷ്യൽ മീഡിയ. എക്‌സാമിന് മാർക്ക് കുറഞ്ഞെന്ന പേരിൽ വിദ്യാർഥിയുടെ കരണം നോക്കി പൊട്ടിക്കുകയാണ് ഈ പിതാവ് എന്നത് ഏവരെയും അമ്പരപ്പിക്കുന്നു. ആ കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും മറ്റുള്ളവരും തരിച്ചു നിൽക്കുകയാണ് എന്നത് വിഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. കുട്ടിയുടെ മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയർത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോയുടെ ആദ്യത്തെ ഭാഗത്തിൽ കാണുന്നത്. ഇങ്ങനെ പലവട്ടം മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാൾ ടീച്ചറോടു കയർക്കുന്നതു കാണാം. ‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്.പ്രിൻസിപ്പലിനെ വിളി’– എന്നിങ്ങനെ ആക്രോശം കടന്നു പോകുന്നു.
അതേസമയം ഇതെല്ലാം കണ്ട് കുട്ടി പേടിച്ചു വിറച്ചു നിൽക്കുന്നതു കാണാം. ഒടുവിൽ ടീച്ചർ മാർക്ക് കുറഞ്ഞതിന്റെ കാരണം സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാൾ കുട്ടിയുടെ മുഖത്തടിക്കുന്നു. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത് തന്നെ. ഇതേതുടർന്ന് സംഭവം നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha