Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിവസം റിമിയ്ക്ക് മുന്നിൽ പെട്ട് റോവും ജൂഹിയും! എന്‍ഗേജ്മെന്റ് കഴിഞ്ഞോ? റിമിയുടെ ചോദ്യത്തിന് താരങ്ങളുടെ കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

13 FEBRUARY 2020 10:07 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും. വന്‍ ആഘോഷമായാണ് ഉപ്പും മുളകും പരമ്ബരയില്‍ ലച്ചുവിന്‍റെ വിവാഹം നടത്തിയത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു ഈ സീരിയല്‍ വിവാഹം. ഇതോടെ ലച്ചുവിന്‍റെ ഭര്‍ത്താവായി ഡെയ്ന്‍ ഡേവിസ് സീരിയലിലേക്ക് കടന്നു വരികയും ചെയ്തു. പക്ഷെ സീരിയലിൽ നിന്നും ലച്ചു അതോടെ പോകുകയായിരുന്നു. എന്നാല്‍ പരമ്പരയിൽ നിന്നും പിന്‍മാറിയതിന് ശേഷമാണ് താന്‍ പ്രണയത്തില്‍ ആണെന്ന സൂചന ജൂഹി നല്‍കുന്നത്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് ജൂഹി ഉപ്പും മുളകില്‍ നിന്നും പിന്മാറിയത്. എങ്കിലും സിനിമകളില്‍ അവസരം വന്നാല്‍ ചെയ്യുമെന്നും, അതിനൊപ്പം യാത്രകള്‍ ചെയ്യാന്‍ ഇഷ്ട്ടമായത് കൊണ്ട് ഒരു യൂ ട്യൂബ് ചാനലും തുടങ്ങുമെന്ന് ജൂഹി പറഞ്ഞിരുന്നു.

പിന്നാലെ ഇരുവരും ചേര്‍ന്ന് ചാനല്‍ ആരംഭിക്കുകയും ചെയ്തു.ഇപ്പോഴിതാ ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിവസം റിമി ടോമി അവതാരക ആയ ഒന്നും ഒന്നും മൂന്നില്‍ അതിഥികളായി എത്തുന്നത് ജൂഹിയും റോവുമാണ്. ഇരുവരും ഉള്‍പ്പെടുന്ന പ്രമോ വീഡിയോ ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു. നിങ്ങള്‍ നിലവില്‍ വിവാഹിതര്‍ ആണോയെന്നും, എന്‍ഗേജ്മെന്റ് കഴിഞ്ഞോ എന്നും റിമി ഇരുവരോടും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇല്ല എന്നാണ് ഇവര്‍ മറുപടി നല്‍കുന്നത്.

ഇപ്പോഴിതാ ഇരുവരും ചേർന്നെത്തുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഡോക്ടറും മോഡലുമായ രോവിന്‍ ജോര്‍ജുമൊത്ത് ജൂഹി റുസ്തഗി ചടങ്ങില്‍ എത്തിയതോടെയാണ് സോഷ്യൽമീഡിയയിൽ ഇരുവരും തമ്മിൽ പ്രണയമാണെന്ന് തരത്തിലുള്ള ചർച്ചകൾ തുടങ്ങിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്.ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ജൂഹി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിനു വന്‍ സ്വീകാര്യത്തെയും ആശംസകളും ലഭിച്ചിരുന്നു. രാജസ്ഥാൻ സ്വദേശി രഗവീർ ശരൺ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി ഗവീർ ശരൺ റസ്തുഗിയുടെയും. പരമ്പരയുടെ തുടക്കം മുതലുള്ള താരത്തിനെ മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്. നിരവധി ആരാധകർ ആണ് താരത്തിനെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്.

ഉപ്പും മുളകിൽ ലച്ചുവായി എത്തുന്നത് ജൂഹി റുസ്തഗി ആണ്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകൾ പൂർത്തീകരിച്ചത്. മലയാള സീരിയൽ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂർവ്വമായിട്ടാണ് ഈ എപ്പിസോഡിൽ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയൽ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവർത്തകർ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് യുവനടൻ ഷെയ്ൻ നിഗം വരെയുള്ളവരുടെ പേരുകൾ ഉയർന്നുകേട്ട സമയത്താണ് നായികാ നായകൻ ഫെയിം ഡെയിൻ ഡേവിസ് പരമ്പരയിൽ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും.

ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകൾ ചാനൽ സംപ്രേക്ഷണവും ചെയ്തു. എന്നാൽ ലച്ചുവിന്റെ വിവാഹം ആഘോഷിച്ചപ്പോൾ തന്നെ പ്രേക്ഷകർ നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾക്കാണ് പിന്നീട് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ഇതിനെപ്രതി നിരവധി ചർച്ചകളും പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി നടത്തി. സാധാരണ ഒരു സീരിയലിൽ നിന്നും താരങ്ങൾ പിന്മാറുമ്പോൾ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്പരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വർധിച്ചിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയ പ്‌ളാറ്റ് ഫോമുകളിൽ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി. അതേസമയം ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്ബരയിൽ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. ഒരു പക്ഷേ ഈ ഗോസിപ്പുകൾ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താൽ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും. ലച്ചുവായി ജൂഹിക്ക് പകരം മറ്റാരെയും പ്രേക്ഷകർ പെട്ടെന്ന് അംഗീകരിക്കുകയുമില്ല എന്നുറപ്പാണ്. ഗോസിപ്പുകൾ ശരിയാവാതിരിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് സീരിയിലിൻറെ അണിയറപ്രവർത്തകർ തന്നെയാവും എന്നുറപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (18 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (38 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (44 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (51 minutes ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (1 hour ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (3 hours ago)

Malayali Vartha Recommends