Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കർണാടകം കേന്ദ്ര മന്ത്രി മുരളിയെയും പറ്റിച്ചു! ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്ച് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വെള്ളത്തിൽ വരച്ച വരയായി മാറി

31 MARCH 2020 01:03 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്ച് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വെള്ളത്തിൽ വരച്ച വരയായി മാറി.

കാസർക്കോട്- മംഗലാപുരം അതിർത്തി തുറക്കില്ലെന്നാണ് കർണാടകം കേരള ഹൈക്കോടതിയെഅറിയിച്ചത്. കണ്ണൂർ - ഇരിട്ടി - മംഗലാപുരം റോഡുകൾ തുറക്കാമെന്നാണ് കർണാടകം സമ്മതിച്ചത്. എന്നാൽ കാസർകോട് മംഗലാപുരം റോഡ് തുറക്കാൻ കഴിയില്ല. തലശേരി - കൂർഗ് റോഡ് തുറക്കുന്നത് സംബന്ധിച്ച് യാതൊരു ഉറപ്പും കർണാടകം നൽകിയില്ല. രോഗികളെ തടയരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

എന്നാൽ കർണാടകം അതിർത്തി അടച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി മുരളീധരൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ കർണാടകം കേന്ദ്രമന്ത്രിയെ പറ്റിച്ചതായി മനസിലാക്കാം. ഇതേ വിഷയത്തിൽ കർണാടകം പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പറ്റിച്ചു.

മാധ്യമങ്ങളിൽ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ താൻ ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നതായി മന്ത്രി പറയുന്നു. . കേരള-കർണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് തനിക്ക് കിട്ടിയ വിവരം. ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറന്നു കൊടുക്കാമെന്ന് കർണാടകം അറിയിച്ചിട്ടുണ്ട്. മംഗലാപുരം-കാസർകോട്, മൈസൂരു-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടൽപ്പേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളിൽ ചരക്കുനീക്കം സാധാരണ നിലയിലെത്തി.പക്ഷേ നാലാമത്തെ വഴിയായ വിരാജ്പേട്ട് - കുടക് വഴിയുള്ള പാത തുറന്നു കൊടുക്കാത്തതിലാണ് കേരളത്തിന്റെ അമർഷം മുഴുവനും. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തിൽ വലിയ എതിർപ്പ് നിലനിൽക്കുന്നതു മാത്രമാണ് പ്രശ്നമെന്ന് കർണാടകവും പറയുന്നു. കൊവിഡ് ഭീഷണിയിൽ ആശങ്കയോടെ തുടരുന്ന ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കാലതാമസമേ ഈ പാത തുറക്കുന്നതിലും ഉണ്ടാകൂവെന്ന് ചുരുക്കം. അല്ലാതെ, കേരള മുഖ്യമന്ത്രിയും കൂട്ടരും പറയുന്നതുപോലെ ആരും പ്രതികാരം ചെയ്യുന്നതല്ലെന്ന് മന്ത്രി പറയുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് കർണാടകം തന്നെ പറയുന്നു.

മൈസൂരുവിൽ നിന്നാണ് ഏറ്റവും കൂടുതൽ പച്ചക്കറികൾ കേരളത്തിലേക്ക് എത്തുന്നതെന്നിരിക്കെ, കുടക് വഴി തന്നെ ചരക്കെത്തണമെന്ന പിടിവാശി ആർക്കാണ്, അത് എന്തിനാണ്? ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചെന്നൊക്കെ പറഞ്ഞ് കർണാടകവും കേരളവും തമ്മിൽ ശത്രുതയെന്ന മട്ടിലാണ് മന്ത്രിമാരടക്കം ഇപ്പോൾ പ്രചാരണം നടത്തുന്നത്.

അതിന്റെ പിന്നിലെ ഗൂഢലക്ഷൃമെന്താണ്? അതിർത്തി വഴിയുള്ള മൂന്നു പാതകൾ തുറന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ കുടകിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന നാലാമത്തെ വഴിയടച്ചതിൽ മാത്രം വലിയ പ്രതിഷേധമെന്ന് സാരം. വാർത്താ സമ്മേളനത്തിൽ പോലും വസ്തുതകൾ മറച്ചു വച്ച്, കർണാടക മുഖ്യമന്ത്രിയെ പഴി ചാരിയ മുഖ്യമന്ത്രിയുടെ ഈ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. കൊറോണക്കാലത്ത് ഇങ്ങനെ അസത്യം പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് പിണറായി വിജയൻ പറയണം.

കാസർകോട്ടെ പച്ചക്കറി വ്യാപാരികളെയടക്കം ബന്ധപ്പെട്ടപ്പോൾ ചരക്കുനീക്കം സുഗമമായി നടക്കുന്നുവെന്നാണ് എനിക്ക് മനസിലാക്കാനായത്. അതായത്, കാസർകോട് അടക്കമുള്ള മൂന്നു പാതകളിലൂടെ ചരക്കുഗതാഗതം തടസമില്ലാതെ ഇപ്പോൾ നടക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ, കേരള- കർണാടക അതിർത്തി അടഞ്ഞു കിടക്കുന്നുവെന്ന വ്യാജ പ്രചാരണം ഇനിയെങ്കിലും നിർത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് പോസ്റ്റ് . വ്യാപകമായി ചർച്ച ചെയ്യപ്പെട്ട പോസ്റ്റാണ് വ്യാജമാണെന്ന് തെളിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends