അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാകും? നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്കോ? ടിക്‌ടോക് വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളികളുടെ ഇഷ്ടതാരമാണ് നിത്യാദാസ്. വിവാഹത്തോടെ സിനിമയിൽ നിന്നും മറഞ്ഞ നായികയുടെ മുഖം ഒരിക്കലും ആരാധകർ മറക്കില്ല. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരത്തെ വീണ്ടും ബിഗ് സ്‌ക്രീനിലൂടെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
എങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് നിത്യയും കുടുംബവും. ഇപ്പോഴിതാ ലോക്ഡൗണ്‍ ദിനങ്ങളില്‍ മകള്‍ നൈനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. പൂച്ചകണ്ണും നീണ്ട മുഖവുമൊക്കെയായി അമ്മയെ പോലെ തന്നെ സുന്ദരിയാണ് താരപുത്രിയും.
ടിക് ടോകില്‍ സജീവമായിരിക്കുന്ന നൈനയുടെ ക്വാറന്റൈന്‍ വീഡിയോ ആണെന്നും ടിക് ടോകിലൂടെ അവളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും നിത്യ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാവുമെന്നാണ് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha