ചലഞ്ച് ഏറ്റെടുത്ത് ബിഗ് ബോസ് താരം ഡോ. രജിത് കുമാര്‍! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം വിട്ട് നല്‍കി.. ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ഡോ. രജിത് കുമാര്‍. ഷോയില്‍ ഏറ്റവും അധികം ആരാധകരുള്ള മത്സരാര്‍ത്ഥി കൂടിയായിരുന്നു രജിത് കുമാര്‍.
എന്നാല്‍ ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ഒപ്പം നമ്മുടെ രാജ്യവും സംസ്ഥാനവും അതുകൊണ്ടുതന്നെ സഹായം അഭ്യര്‍ത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.
ഈ ചലഞ്ച് ഏറ്റെടുത്തു നിരവധിപേര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് താരം രജിത് കുമാര്‍. 'ത്യാഗം -കൊറോണ ബാധിച്ച സമൂഹത്തെ സഹായിക്കാന്‍ സാലറി ചലഞ്ച്'എന്ന ക്യാപ്‌ഷന്‍ നല്‍കിക്കൊണ്ടാണ് അദ്ദേഹം താന്‍ ചലഞ്ച് ഏറ്റെടുത്തതായി പറയുന്നത്. നിരവധി ആളുകള്‍ ആണ് താരത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് അദ്ദേഹത്തിന് കമന്റുകള്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha