COVID-19 പ്രൊട്ടക്റ്റീവ് മാസ്ക് ധരിക്കുന്നത് അപകടകരമാണോ....ഏതു തരം മാസ്‌ക്കുകൾ ഉപയോഗിക്കാം ? പരമാവധി എത്ര മണിക്കൂർ മാസ്ക് ധരിക്കാം ?

കോവിഡ് 19 (കൊറോണ) ന്റെ പശ്ചാത്തലത്തിൽ ഇപ്പോളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക് എന്ന മുഖാവരണം. ...പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്കുകൾ നിർബന്ധമായി ധരിച്ചിരിക്കണം എന്നാണ് സർക്കാർ ഉത്തരവ് . കോവിഡ് ഭീതി ഒഴിഞ്ഞാലും കുറെ കാലത്തേക്കെങ്കിലും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം . അതേസമയം COVID-19 പ്രൊട്ടക്റ്റീവ് മാസ്ക് ധരിക്കുന്നത് അപകടകരമാണോ എന്ന സംശയം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്
ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ അതിൽ നിന്നു തന്നെ രോഗം വരാം. മഴക്കാലമായതോടെ പുറത്തിറങ്ങുന്ന പലരുടെയും മാസ്കുകൾ നനയാൻ തുടങ്ങി. നനഞ്ഞതും ഈർപ്പം നിറഞ്ഞതുമായ മാസ്കുകൾ ശരീരത്തിനു ദോഷമാണ്. ഒരേ മാസ്ക് കൂടുതൽ നേരം ഉപയോഗിക്കുന്നതും പ്രശ്നം ഉണ്ടാക്കാം
COVID-19- ഫെയ്‌സ് മാസ്കുകൾ ഉപയോഗിക്കുന്നത് നാം ശ്വസിക്കുമ്പോൾ പുറത്തേക്ക് വിടുന്ന കാർബൺ ഡൈ ഓക്സൈഡ് വീണ്ടും നമ്മൾ ശ്വസിക്കുന്നതിനു കാരണമാകുമെന്നും ഇങ്ങനെ കാർബൺ ഡയോക്‌സൈഡ് ശ്വസിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നും പറയുന്നു . തലകറക്കം പോലുള്ള അസ്വസ്ഥതകൾ ഇത് മൂലം ഉണ്ടാകാം
അമിതമായ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ശ്വസിക്കുന്നത് ശരീരത്തിന് അപകടകരമാണ് അതിനാൽ ശ്വസന സംബന്ധിയായ അസുഖമുള്ളവർ റെസ്പിറേറ്റർ പോലുള്ള ഇറുകിയ ഫിറ്റിംഗ് മാസ്കുകൾ ദീർഘനേരം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കും . നാം സാധാരണ ഉപയോഗിക്കുന്ന തുണിയോ സർജിക്കൽ മാസ്കുകളോ അനാരോഗ്യകരമായ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ശ്വസിക്കുന്നതിനു കാരണമാകുന്നില്ല
രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ മാത്രമേ സർജിക്കൽ ഫേസ് മാസ്ക് ഉപയോഗിക്കേണ്ടതുള്ളൂ. N95 മാസ്ക് സാധാരണ ജനങ്ങൾ വാങ്ങിച്ച് ഉപയോഗിക്കേണ്ട ആവശ്യമില്ല . മുഖത്ത് അമർന്നിരിക്കുന്ന ഈ മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ശ്വാസം എടുക്കാൻ അല്പം പ്രയാസം നേരിടാം.
ആയതിനാൽതന്നെ കൂടുതൽ നേരം അടുപ്പിച്ച് ഇത് ഉപയോഗിക്കാൻ പറ്റില്ല. മാത്രമല്ല രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ ആരോഗ്യം മോശമായവരിലും ഇങ്ങനെ പ്രയാസപ്പെട്ടു കൂടുതൽ നേരം ശ്വാസം എടുക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ കൂടാൻ കാരണമായേക്കും
N95 മാസ്കുകൾ 4 മണിക്കൂറിലധികം ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. രോഗീ പരിചരണത്തിലേർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് 4 മണിക്കൂർ വീതമുള്ള ഷിഫ്റ്റ് ഡ്യൂട്ടി നൽകുന്നതിന്റെ ഒരു കാരണവും ഇതാണ് . എന്നാൽ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന തുണിയോ സർജിക്കൽ മാസ്കുകളോ ഇത്തരത്തിൽ ആരോഗ്യപ്രശനങ്ങൾക്ക് കാരണമാകുന്നില്ല
എന്നാൽ മഴക്കാലത്ത് ഈർപ്പം നിറഞ്ഞ മാസ്കുകൾ ഉപയോഗിക്കുന്നത് വായു സഞ്ചാരത്തെ തടസ്സപ്പെടുത്തും. അതുമൂലം ശ്വസന ബുദ്ധിമുട്ടുകൾ കൂടും. ഈർപ്പം നിറയുന്നതോടെ ബാക്ടീരിയ, വൈറസ് എന്നിവയെ അരിച്ചു മാറ്റാനുളള ശേഷി മാസ്കുകൾക്കു കുറയും.
നനഞ്ഞ പ്രതലം ബാക്ടീരിയകൾക്കും, വൈറസുകൾക്കും വളരാൻ പറ്റിയ സ്ഥലമാണ്. നനഞ്ഞ മാസ്കുകൾ തന്നെ രോഗാണു വാഹകരാവാം. ഒരാളിന്റെ വായ്ക്കുള്ളിൽ തന്നെ അനേകം സൂക്ഷ്മാണുക്കൾ ഉണ്ട്. ഉച്ഛ്വാസ വായുവിലൂടെ ഈ അണുക്കൾ പുറത്തേക്കു വന്ന് മാസ്കിൽ തങ്ങിനിൽക്കും. ഇതും അപകടം ഉണ്ടാക്കിയേക്കാം . മാസ്കിന്റെ അകം, പുറം ഭാഗങ്ങളിൽ ഒരേ സമയം അണുക്കളുടെ സാന്നിധ്യമുണ്ടാകാൻ ഇത് കാരണമാകും
ശരിയായ രീതിയിൽ മാസ്ക് ധരിക്കാൻ മുതിർന്നവരും കുട്ടികളും ശീലിക്കണം. തുണി മാസ്കാണെങ്കിൽ ഒരാൾക്കു തന്നെ 4–5 എണ്ണം വേണം. ഒരാൾ ഉപയോഗിച്ച മാസ്കുകൾ മറ്റൊരാൾ ഉപയോഗിക്കരുത്. മാസ്കുകൾ അവരവർ തന്നെ ചൂടുവെള്ളത്തിൽ കഴുകണം. 2 മിനിറ്റെങ്കിലും സോപ്പു വെള്ളത്തിൽ മുക്കിവച്ച വേണം മാസ്കുകൾ കഴുകാൻ.
ഒരു മാസ്ക് ഉപയോഗിക്കാൻ കഴിയുന്ന പരമാവധി സമയം 6 മണിക്കൂർ മാത്രമാണ്. 4 മണിക്കൂറായാൽ അത്രയും നല്ലത്. ഉച്ചഭക്ഷണം വരെ ഒരു മാസ്ക്, അതിനു ശേഷം മറ്റൊരു മാസ്ക് എന്ന രീതി ശീലിക്കാം. പുറത്തു പോകുമ്പോൾ ധരിക്കുന്ന മാസ്ക് വീട്ടിലോ, ഓഫിസിലോ ഉപയോഗിക്കരുത്. മാസ്ക് ഊരുന്നതും ശരിയായി വേണം. ഊരുമ്പോൾ മാസ്കിന്റെ പുറം പാളിയിൽ ഒരിക്കലും തൊടരുത്
ഒറ്റത്തവണ ഉപയോഗിക്കുന്ന സർജിക്കൽ മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. അതു കൃത്യമായി സംസ്കരിക്കണം
https://www.facebook.com/Malayalivartha