Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

പാർട്ടി തീരുമാനിച്ചാൽ നടപ്പിലാക്കും; അത് ഞാൻ ബൈക്കിലല്ല ഏറോപ്ലെയിനിൽ പോയാൽ കൂടിയും "; അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂ ജെൻ സഖാക്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ???? വൈറലായി വി എസിന്റെ മുൻ പേർസണൽ സ്റ്റാഫ് എ സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ്  

23 MAY 2020 01:12 PM IST
മലയാളി വാര്‍ത്ത

വി എസിന്റെ മുൻ പേർസണൽ സ്റ്റാഫ് എ സുരേഷിന്റെ ഫേസ്ബുക് പോസ്റ്റിലെ ചില തുറന്നെഴുത്തുകൾ വൈറലാവുകയാണ്. """താങ്കളുടെ വീട്ടിൽ ഇന്നോവ വരും പുറത്ത് ഇറങ്ങരുത്...""" സൂക്ഷിക്കണം... """സ്നേഹത്തോടെയും അല്ലാതെയും ഒക്കെയുള്ള നിറയെ അത്തരത്തിലുള്ള വാക്കുകൾ...കഴിഞ്ഞ ദിവസം ഞാൻ ഇട്ട രണ്ട് വരി പോസ്റ്റിനു കീഴെ വന്ന നൂറ് കണക്കിന് കമന്റുകളാണ് ഈ കുറിപ്പിനാധാരം...എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പ് ആരംഭിക്കുന്നത്

സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ ദിവസം ഞാൻ ഇട്ട രണ്ട് വരി പോസ്റ്റിനു കീഴെ വന്ന നൂറ് കണക്കിന് കമന്റുകളാണ് ഈ കുറിപ്പിനാധാരം...

"""താങ്കളുടെ വീട്ടിൽ ഇന്നോവ വരും പുറത്ത് ഇറങ്ങരുത്...""" സൂക്ഷിക്കണം... """സ്നേഹത്തോടെയും അല്ലാതെയും ഒക്കെയുള്ള നിറയെ അത്തരത്തിലുള്ള വാക്കുകൾ...

എന്റെ ജീവനിൽ കരുതലുള്ള കുറെ ആളുകളുണ്ടെന്ന് ഇപ്പോൾ മനസ്സിലായി..

ആ സുഹൃത്തക്കളോടായി ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് തോന്നുന്നു..
നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇത്രയും കരുതൽ എന്നെനിക്ക് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോവേണ്ടതില്ല അതറിയാനുള്ള ചെറിയ ബുദ്ധി എന്നിൽ അവശേഷിക്കുന്നുണ്ട്..

നിങ്ങൾ കരുതുന്നത് പോലെ ഞാൻ ഭീരുവല്ല..
പ്രവാസി ആയി നാട് വിട്ടപ്പോഴും ചില ഇന്റർവ്യൂകളികൾ പങ്കെടുത്തപ്പോഴും ഇത് പോലുള്ള ഭീഷണിയും കരുതലും ഒക്കെ അവടെ വെച്ചും കേട്ടിരുന്നു... അതൊന്നും എന്നെ ബാധിച്ചില്ല.. (പക്ഷേ ഒന്ന് ബാധിച്ചു ആദ്യം ജോലി ചെയ്‌ത കമ്പനി പ്രതിസന്ധിയിൽ ആയപ്പോൾ മലയാളി സ്ഥാപനങ്ങൾ ജോലി തരാൻ നന്നായി ഭയപ്പെട്ടു )

ബുദ്ധിയിൽ കമ്മിയുള്ള ചില മര ഊളകൾ പറയുന്നു എന്നെ പാർട്ടിയിൽ നിന്നും ചവുട്ടി പുറത്താക്കിയതാണെന്നും അതും കമന്റ്‌ ആയി ഇട്ടിരിക്കുന്നു ...

അവരോടായി പറയട്ടെ അന്തസായി അതായത് രാജകീയമായി തന്നെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുന്നത്..

അതായത് കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കമ്മീഷനെ നിശ്ചയിച്ചു തെളിവെടുപ്പ് നടത്തി രണ്ട് കൊല്ലത്തോളം നീണ്ടു നിന്ന കമ്മറ്റികളുടെ പ്രക്രിയകൾക്കൊടുവലാണ് കേവലം പാർട്ടി അംഗം മാത്രമായ എന്നെ ഉൾപ്പെടെ പാർട്ടി പി ബി പുറത്താക്കിയത്.....

(അതായത് പാർട്ടി അംഗം മാത്രമായ ഒരാളെ അയാളുടെ ഉപരി ഘടകത്തിന് പുറത്താക്കാം പിന്നീട് ഡി സി അംഗീകരിച്ചാൽ മതി എന്നതാണ് സംഘടനാ രീതി അതെല്ലാതെ പാർട്ടി പി ബി ക്ക് പുറത്താക്കേണ്ടി വന്നു )

പാർട്ടി സംഘടന രീതിയെ കുറിച്ചും പാർട്ടിയെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത സോഷ്യൽ മീഡിയയിൽ മാത്രം ചിലക്കുന്നവർ ഇതെല്ലാം ഒന്നോർക്കുന്നത് നന്നായിരിക്കും...

പാർട്ടി പുറത്താക്കിയതിൽ സന്തോഷിക്കുന്നവനല്ല ഞാൻ എന്ന് കൂടി നിങ്ങളൊക്കെ ഓർക്കുക..

പുറത്താക്കിയതിന് ശേഷം നിരവധി ഓഫറുകൾ മറ്റ് പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും എന്റടുത്തു വന്നിരുന്നു ഈ എഴുതുന്ന ഇപ്പോൾ പോലും അത് നിലനിൽക്കുകയും ചെയ്യന്നു...
ഇന്നെവരെ എന്റെ നിലപാടിൽ മാറ്റമേതും ഉണ്ടായിട്ടുമില്ല.....

പുറത്താക്കി വലിയ കാലമൊന്നും ആവുന്നതിനു മുന്നേ എനിക്ക് എന്റെ അച്ഛനെ നഷ്ടമായി അപ്പോൾ സ വി എസ് വരുന്നതിനു മുന്നേ ആദ്യം അച്ഛന്റെ മൃത ശരീരം കാണാൻ എത്തിയത് സ പിണറായി ആയിരുന്നു.... കാണുമ്പോഴും വളരെ സ്നേഹത്തോടെ അദ്ദേഹം എന്നോട് പെരുമാറുന്നു....

അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂ ജെൻ സഖാക്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ????

പുറത്താക്കപ്പെട്ട മറ്റ് ചിലർ പാർട്ടിക്കുണ്ടാക്കുന്ന തലവേദനയും കുത്തി തിരിപ്പും എന്റെ ഭാഗത്തു നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല......

ഞാൻ പുറത്താകുന്നത് വരെ പാർട്ടി നല്ലതും പിന്നെയുള്ള പാർട്ടി ഏറ്റവും മോശവും എന്ന് ഗീർവാണം മുഴക്കുന്ന അൽപ്പൻ മാരുടെ കൂട്ടത്തിൽ എന്നെ കൂട്ടരുത്....

പിന്നെ ഇന്നോവ വരും എന്ന് പറയുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്..

ഒരിക്കൽ സ ടി പി സ വി എസിനെ കാണാൻ വന്നിരുന്നു.. വി എസ് വളരെ സ്നേഹത്തോടെ പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരു കാര്യം ടി പി യോട് പറഞ്ഞു സഖാവേ ബൈക്കിൽ ഉള്ള യാത്രയൊക്കെ. സൂക്ഷിക്കണം

അപ്പോൾ സ ടി പി യുടെ മറുപടി ഇങ്ങനെ "സഖാവെ നമ്മുടെ പാർട്ടിയല്ലേ പാർട്ടി തീരുമാനിച്ചാൽ നടപ്പിലാക്കും അത് ഞാൻ ബൈക്കിലല്ല ഏറോപ്ലെയിനിൽ പോയാൽ കൂടിയും ".....സ ടി പി യുടെ വാക്കുകളാണ് നിങ്ങളോടും പറയാനുള്ളത്...............

.......അപ്പോൾ ലാൽ സലാം....
എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (17 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (37 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (43 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (50 minutes ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (1 hour ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (3 hours ago)

Malayali Vartha Recommends