Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി; കേന്ദ്രത്തിന്റെ പിന്‍മാറ്റം കേരളത്തിലെ ബി.ജെ.പിക്ക് കിട്ടിയ അടി; ഒറ്റക്ക് ക്രെഡിറ്റ് അടിക്കാന്‍ നോക്കി അവസാനം വെട്ടിലായി; പ്രതിഷേധം ശക്തമായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരി ബി.ജെ.പി; പദ്ധതി പുനരാംഭിക്കുമോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍

29 JUNE 2020 11:08 AM IST
മലയാളി വാര്‍ത്ത

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും തങ്ങള്‍ക്കാണെന്ന അവകാശ വാദമാണ് പദ്ധതി ഉദ്ഘാടന വേളയില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ നടത്തിയത്. അതുകൊണ്ടു തന്നെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ചുണ്ടുവിരല്‍ ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞൊടുപ്പിന് മുമ്പേ ഇഴവ സമുദായത്തിന്റെ വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപനമുണ്ടായതെന്നാണ് പ്രധാന ആരോപണം. എന്തായാലും നിലവില്‍ പ്രശ്‌നത്തെ ഏറ്റവും ശക്തമായി ഏറ്റെടുത്തിരിക്കുന്നത് കോണ്‍ഗ്രസാണ്. ഇതിന്റെ ഭാഗമായി അരുവിപ്പുറം മുതല്‍ ശിവഗിരിവരെ ഒ.ബി.സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍മ്മയാത്ര എന്ന എന്ന പേരില്‍ പദയാത്ര സമരം സംഘടിപ്പിക്കുകയുമുണ്ടായി.

2017 ഓഗസ്റ്റ് മാസത്തില്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 525 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങളിലൊന്നായിരുന്നു ശിവഗിരി ടൂറിസം സര്‍ക്ക്യൂട്ട് പദ്ധതി. കേന്ദ്രത്തിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പൊടുത്തി ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നപാറ, അരുവിപ്പുറം എന്നീ ഇടങ്ങളെ ബന്ധിപ്പിച്ചുള്ള വിപുലമായ പദ്ധതി വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതില്‍ ശിവഗിരി പദ്ധതി അംഗീകരിക്കപ്പെട്ടു. കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2019 ഫെബ്രുവരിലായിരുന്നു ഇത്. അന്നത്തെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വേദിയിലെ പെരുമാറ്റവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. സാധാരണ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് ഉദ്ഘാടകനായി കേന്ദ്രമന്ത്രി വരുന്നത് പതിവില്ല. ഈ പതിവ് തെറ്റിച്ച് ഉദ്ഘാടകനായ കണ്ണന്താനം ഉദ്ഘാടന ചടങ്ങില്‍ എല്ലാ തിരികളും സ്വയം കൊളുത്തുകയും ചെയ്തു. അടുത്തു നിന്ന സ്വാമി വിശുദ്ധാനന്ദയ്‌ക്കോ മന്ത്രി കടകംപള്ളി സുരേന്ദ്രനോ തിരികൊളുത്താന്‍ അവസരം കിട്ടിയതുമില്ല. ഇത് അല്‍പത്തമായിപ്പോയെന്ന വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഹൈന്ദവാചാരപ്രകാരമാണ് എല്ലാ തിരികളും കത്തിച്ചതെന്നാണ് അല്‍ഫോണ്‍സ് പ്രതികരിച്ചത്.

550 കോടി രൂപയുടെ കേന്ദ്രപദ്ധതികളാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ നടപ്പാക്കുന്നതെന്നാണ് അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. ടൂറിസം കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ടൂറിസമാണ് നമ്മുടെ ഭാവി. ആഭ്യന്തര ടൂറിസ്റ്റുകളില്‍ 70 ശതമാനവും മതപരമായ കേന്ദ്രങ്ങളിലാണ് പോകുന്നത്. ശിവഗിരി പോലുള്ള മനോഹരമായ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. 133 ആരാധനാലയങ്ങള്‍ക്കായി 85 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

67 കോടിയുടെതാണ് സര്‍ക്യൂട്ട് പദ്ധതി. ഇത് ടെന്‍ഡര്‍ ഘട്ടത്തില്‍ എത്തിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പദ്ധതികളെല്ലാം ഉപേക്ഷിച്ചതായി കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. എന്നാല്‍ ഉപേക്ഷിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ തയാറായതുമുല്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസകരണമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ വാദം. അതെസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോയതിലുള്ള അമര്‍ഷമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് മറുവാദം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ആറ്റിങ്ങല്‍ എം.പിയായ അടൂര്‍പ്രകാശ് അനുമതിയായിട്ടും പദ്ധതി നീങ്ങാതിരിക്കുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാരിന് തുക കൈമാറിട്ടില്ലന്നാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നല്‍കിയ മറുപടി. അതായത് 69.74 കോടി രൂപ പദ്ധതിക്കായി അനുവദിച്ചുവെന്ന കണ്ണന്താനത്തിന്റെ നേരത്തെയുള്ള വാദം തെറ്റായിരുന്നുവെന്നും തെളിഞ്ഞു.

ഗുരുദേവന്‍ ജനിച്ച ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രമണ്യക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീക്ഷേത്രം, തോന്നയ്ക്കല്‍ കുമരനാശാന്‍ സ്മാരകം, കായിക്കര കുമരനാശാന്‍ സ്മാരകം, ശിവഗിരി എന്നിവിടങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍ക്യൂട്ടാണ് പദ്ധതി. ഇതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടരിക്കുന്നത്. പരസ്പരം വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴും ഇനി ഈ പദ്ധതി വീണ്ടും ആരംഭിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ മറുപടിയോ നിലപാടോ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends