Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

സൈബര്‍ ഇടങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കുവേണ്ടി പോരടിക്കുന്നത് പി.ആര്‍ എജന്‍സികള്‍; ഭരണ-പ്രതിപക്ഷ വേര്‍തിരുവില്ലാതെ പാര്‍ട്ടികള്‍ എജന്‍സികള്‍ക്കായി ചെലവഴിക്കുന്നത് കോടികള്‍, ചോദ്യം ചെയ്യപ്പെടുന്നത് സൈബര്‍ യുദ്ധങ്ങളുടെ പോരിന്റെ ആത്മാര്‍ത്ഥ

03 JULY 2020 01:11 PM IST
മലയാളി വാര്‍ത്ത

സൈബര്‍ ഇടങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടി പോരാടുന്നത് പി.ആര്‍ എജന്‍സികളിലെ പ്രഫഷണുകള്‍. ഈ പ്രഫഷണല്‍ പോരാട്ടത്തിനിടയില്‍ അറിയാതെ തലവയ്ക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍. ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും അവരുടെ സൈബര്‍ യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ പി.ആര്‍. എജന്‍സികളുണ്ട്. ഓണ്‍ലൈല്‍ ഉപഭോഗം വര്‍ധിക്കുകയും സോഷ്യല്‍ മീഡിയ ഫഌറ്റ് ഫോമുകള്‍ സാധാരണക്കാരുടെ ശബ്ദമാകുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് സൈബര്‍ ഇടങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായിയാണ് പി.ആര്‍ എജന്‍സികളെ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് പാര്‍ട്ടികള്‍ ചെലവഴിക്കുന്നത്. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പി.ആര്‍ എജന്‍സികളുണ്ടെന്നും പ്രതിപക്ഷവും, പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പി.ആര്‍ എജന്‍സിയാണ് നിയന്ത്രിക്കുന്നതെന്ന് ഭരണപക്ഷവും ആരോപിക്കുന്നുണ്ട്. സത്യത്തില്‍ ഇവര്‍ രണ്ടു പേര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും പി.ആര്‍ എജന്‍സികള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഈ പി.ആര്‍ എജന്‍സികളുടെ ഭാഗമാണ്.

സര്‍ക്കാരിന്റെ പബ്ലിറിലേഷന്‍ ജോലികള്‍ക്ക് വേണ്ടി പി.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഓരോ മന്ത്രിമാര്‍ക്കും പി.ആര്‍.ഒ മാരുമുണ്ട്. എന്നാല്‍ ഇതിന് പുറമേ പി.ആര്‍ എജന്‍സിയുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ 25 അംഗ പ്രഫഷണല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ പബ്ലിക് റിലേഷന്‍ വകുപ്പിന് കീഴില്‍ സോഷ്യല്‍ മീഡിയാ സെലായി രൂപീകരിച്ചത് അടുത്തിടെയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ച ഈ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടായെങ്കിലും സര്‍ക്കാര്‍ ഇതു മുഖവിലക്കെടുത്തില്ല. ഇതിന് പുറമേ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പോലും സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പി.ആര്‍ എജന്‍സിയുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് സ്പീങഌ കമ്പനിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതിന് തെളിവായി പ്രതിപക്ഷം ചൂണ്ടികാട്ടുന്നത് കേരളത്തിലെ ഒരു പാര്‍ട്ടിനേതാവ് മന്ത്രിയെ വിമര്‍ശിച്ചപ്പോള്‍ അതിന്റെ പ്രതികരണം ലണ്ടനിലെ ജേര്‍ണലിസ്റ്റില്‍ നിന്നുമുണ്ടായി. ഇത് പി.ആര്‍ വര്‍ക്കിന് ഉദാഹരണമാണ്. ഇതിന് പ്രതികരണമായി പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പി.ആര്‍ എജന്‍സിയാണെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.ആര്‍ എജന്‍സിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതിന് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിലെ ചുമതല വഹിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ചുക്കാന്‍ പിടിക്കുന്നു. ഈ പി.ആര്‍ എജന്‍സി നിരവധി മാധ്യമപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും പണം നല്‍കി സ്വാധീനിച്ചു വാര്‍ത്തകള്‍ പുറത്തുകൊണ്ടു വരുകയാണെന്നും അവര്‍ ആരോപിക്കുന്നു. ഇതിന് പുറമേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പി.ആര്‍ എജന്‍സികളെ ഉപയോഗിക്കുന്നുണ്ടെന്നും അതിന് 22 കോടിയോളം രൂപ ഇതിനകം ചിലവഴിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പത്രത്തിലൂടെ സി.പി.എം ആരോപിക്കുന്നുണ്ട്. എന്തായിരുന്നാലും കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ പി.ആര്‍ എജന്‍സികള്‍ പിടിമുറുക്കിയെന്നത് യാഥാര്‍ഥ്യം തന്നെയാണ്.

ഇതിനോടകം മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് മള്‍ട്ടി നാഷണല്‍ പി.ആര്‍ കമ്പനികള്‍ കേളത്തിന്റെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയാ ക്യാമ്പയിനായി പി.ആര്‍ എജന്‍സികളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സമയത്തേക്കാണ് ക്മ്പനികളുടെ സേവനം ഈ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനായി യുവാക്കളുടെ ഒരു നിരതന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വിവിധ സാമൂഹിക വിഷയത്തിലുള്ള ജനങ്ങളുടെ അഭിപ്രായം പരിശോധിച്ച് അതിന് അനുസൃതമായി രാഷ്ട്രീയ ക്യാമ്പയിനുകള്‍ക്ക് രൂപം നല്‍കുകയെന്നതാണ് പി.ആര്‍ എജന്‍സികളുടെ പ്രധാന ജോലി. ഇതിന്റെ ഭാഗമായി ഒരോ വിഭാഗത്തില്‍ പെടുന്ന ജനങ്ങളെയും ഉള്‍ക്കൊള്ളുന്നവിധത്തില്‍ ക്യാമ്പനുകള്‍ സംഘടിപ്പിക്കുക, രാഷ്ട്രീയ നേതാക്കളുടെ പ്രതിഛായ സമൂഹത്തില്‍ മെച്ചപ്പെടുത്തുക, ഓരോ വിഷയത്തിലും കൃത്യമായി പ്രതികരണം എന്നിവയാണ് പി.ആര്‍ എജന്‍സികള്‍ ചെയ്യുന്ന ജോലികള്‍.

ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രത്യേകം പ്രത്യേക ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ ഫഌറ്റ് ഫോമുകളില്‍ സൃഷ്ടിക്കുകയെന്ന ജോലിയാണ് പി.ആര്‍ എജന്‍സികള്‍ ആദ്യം ചെയ്യുന്നത്. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചാലും അബന്ധം പറ്റുന്നത് ഒഴുവാക്കുന്നതിനുവേണ്ടിയാണിത്. കൂടാതെ വാര്‍ റൂമുകളും പി.ആര്‍ എജന്‍സികള്‍ ഒരുക്കുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരോ പോസ്റ്റുകളും പരമാവധി പേരിലെത്തിക്കുകയെന്നതു തന്നെയാണ് പി.ആര്‍ എജന്‍സികള്‍ പ്രധാനമായ ചുമതല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (15 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (35 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (41 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (48 minutes ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (1 hour ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (3 hours ago)

Malayali Vartha Recommends