കേരളത്തില്‍ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ മോഡലായ വ്യക്തി ഞാനാണ്... രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും ഭര്‍ത്താവ് വിനുവും ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്! പിന്നീടാണ് അതുപോലെ എല്ലാവരും ചെയ്യാൻ തുടങ്ങിയത്; തെളിവുകൾ നിരത്തി തുറന്നടിച്ച് ജോമോൾ
സോഷ്യൽമീഡിയയിൽ വലിയ വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ ആളാണ് ജോമോൾ ജോസഫ്. കേരളത്തില്‍ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്ന ആതിര ജോയ്ക്ക് തക്കതായ മറുപടി നൽകിക്കൊണ്ട് ജോമോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ ലൈവിലാണ് ജോമോൾ തറന്നുപറച്ചിലുകൾ നടത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
കേരളത്തില്‍ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ മോഡലായ വ്യക്തി താനാണ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും ഭര്‍ത്താവ് വിനുവും ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ആദ്യമായി ഇത്തരത്തില്‍ ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫേഴ്സ് മനൂപ് ചന്ദ്രനും ഭാര്യ നീതുവുമാണ്.
മനൂപ് മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്. സത്യാവസ്ഥ അറിയാതെ വാര്‍ത്ത പബ്ലിഷ് ചെയ്ത മാധ്യമങ്ങള്‍ ഇത് തിരുത്തണം.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും ആതിരയുടെ ബന്ധുവുമായ റോബിന് മാത്യു മറ്റത്തില്‍ എനന ജേര്‍ണലിസ്റ്റുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അവകാശവാദം പുറത്ത് വന്നത്.
മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെ മോശം പ്രവണതയാണ്. ജോമോൾ പറഞ്ഞു.
https://www.facebook.com/Malayalivartha