Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

പി.എസ്.സി വഴി നിയമിക്കാന്‍ സാമ്പത്തിക പ്രതിസന്ധി; എന്നാല്‍ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താന്‍ പ്രതിസന്ധിയില്ല; നൂറോളം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; എല്‍.ഡി.എഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നത് തുടരുന്നു

14 JULY 2020 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോറോണ പ്രതിസന്ധിയെ തുടര്‍ന്ന് പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ മരവിച്ച അവസ്ഥയിലാണ്. നിലവില്‍ പി.എസ്.സി വഴി നിയമനങ്ങള്‍ നടക്കുന്നില്ലെങ്കിലും നിരവധി കരാര്‍ നിയമനങ്ങളാണ് ഈ കാലാളവില്‍ നടന്നത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം സൃഷ്ടിച്ച പുതിയ തസ്തികളില്‍ പോലും കരാര്‍ നിയമനം നടത്താണ് സര്‍ക്കാര്‍ തീരുമാനമായി വന്നത്. ഇത്തരത്തില്‍ നടക്കുന്ന കരാര്‍ നിയമനങ്ങള്‍ സ്വജനപക്ഷ പരമാണെന്നത് പരസ്യമായ രഹസ്യമാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇതിന് ഒരു ഉദാഹരണം മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഒരു സര്‍ക്കാര്‍ ജോലിക്ക് വേണ്ടി വര്‍ഷങ്ങള്‍ പരിശ്രമത്തിന് ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നു നിയമന ഉത്തരവ് പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികളെ കൂടുതല്‍ നിരാശരാക്കുന്നതാണ്. കോവിഡിന്റെ മറവില്‍ നിരവധി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇത്തരത്തില്‍ നിയമനം ലഭിച്ചവരെല്ലാം ഇടതുപക്ഷ അനുഭാവികളും മന്ത്രിമാരുടെ അടുപ്പക്കാരുമാണ്.

ഇതിന്റെ ഭാഗമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ തൊഴില്‍ വകുപ്പില്‍ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങി. ഐടി വകുപ്പിന് കീഴിലുള്ള സിഡിറ്റില്‍ അമ്പതിലധികം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള നീക്കം അന്തിമ ഘട്ടത്തിലാണ്. തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് അഥവാ കിലയില്‍ താല്ക്കാലിക ജീവനക്കാരായ രണ്ടുപേരെ സ്ഥിരപ്പെടുത്തിക്കൊണ്ടുളള ഉത്തരവിറങ്ങിയത് കഴിഞ്ഞമാസമാണ്. എല്‍.ഡി ക്ലാര്‍ക്കായി സ്ഥിരനിയമനം ലഭിച്ച എ.ആര്‍.നസീജ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രൈവറ്റ് സെക്രട്ടറി ബഷീറിന്റെ ഭാര്യയാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ് ഇവരെ കിലയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചത്. സ്‌റ്റെനോ ടൈപ്പിസ്‌ററായി സ്ഥിരനിയമനം ലഭിച്ച എസ്.ഉമാദേവിയും സിപിഎം ബന്ധമുള്ള ആളാണ്. മറ്റു രണ്ടുപേര്‍ക്കുകൂടി കിലയില്‍ സ്ഥിരനിയമനം നല്‍കാനുള്ള നീക്കം അന്തിമഘട്ടത്തിലെത്തി.

ഐ.ടിവകുപ്പിന് കീഴിലുളള സിഡിറ്റില്‍ 51 പേരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. ഇതില്‍ 19 പേര്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും 12 പേര്‍ സമൂഹമാധ്യമ വിഭാഗത്തിലും താല്‍ക്കാലികമായി തുടരുന്നവരാണ്. നേരത്തേ പി.ആര്‍.ഡിയുടെ കീഴിലായിരുന്ന സി-ഡിറ്റിനെ ഐ.ടി വകുപ്പിലേക്ക് മാറ്റിയതിന് ശേഷമാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയത്. ഈ നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനമാകാമെന്ന സുപ്രീംകോടതി വിധിയുടെ മറവിലാണ് സ്ഥിരപ്പെടുത്തല്‍. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനമെന്ന ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുമ്പോഴാണ് സ്ഥിരപ്പെടുത്തല്‍ നടക്കുന്നത്. എല്ലാ വകുപ്പുകളും ഇതേ മാതൃക പിന്തുടര്‍ന്നാല്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് അര്‍ഥമില്ലാതാകും. നിലവിലെ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലിസ്റ്റില്‍ കഴിഞ്ഞ ഏഴു മാസമായി നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധ സമരത്തിലാണ്. ഇതുപോലെ കാലവധി പൂര്‍ത്തികാന്‍ പോകുന്ന നിരവധി റാങ്കു ലിസ്റ്റുകളാണുള്ളത്. ഇവയിലൊന്നും കഴിഞ്ഞ അഞ്ചു മാസമായി പേരിനുപോലും ഒരു നിയമനവും നടന്നിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (16 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (25 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (33 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (49 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (52 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (57 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (4 hours ago)

Malayali Vartha Recommends