Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ജൂലായ് എട്ടിന് എട്ടിന് കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു; ടെന്‍ഷന്‍ അടിക്കരുതെന്ന് നഴ്സുമാര്‍ പറഞ്ഞെങ്കിലും പലരും തീവ്രവാദിയെ പോലെ നോക്കുന്നുണ്ട്; പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ഡോക്ടറാണോ, മുറി വൃത്തിയാക്കാന്‍ വന്നയാളാണോ എന്നുപോലും തിരിച്ചറിയാന്‍ സാധിക്കാറില്ല; വൈറലായി ഒരു കോവിഡ് അനുഭവക്കുറിപ്പ്

01 AUGUST 2020 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മലയാളികളടക്കമുള്ള ജനതയെ കഷ്ടതയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാ മാരിയ്‌ക്കെതിരെ പോരാടുകയാണ് നാം ഏവരും. കോവിഡ് പോസറ്റീവ് ആകുകയാണെങ്കിൽ തന്നെയും സർക്കാരും ആരോഗ്യ പ്രവത്തകരും നമ്മുടെ ഒപ്പം തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. തീവ്രമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകള്‍ക്ക് വിശ്രമമാണ് പ്രധാന ചികിത്സ. എന്നാൽ അക്കാര്യത്തില്‍ നല്ല സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്.

അതേസമയം കോവിഡ് പോസിറ്റീവ് ആയ ഒരാളുടെ ചുറ്റുപാടുമുള്ള ഭീകരാന്തരീക്ഷവും തുറിച്ചുനോട്ടങ്ങളുമാണ് പലരുടെയും മനസമാധാനം കെടുത്തുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

രണ്ട് മണിക്കൂര്‍ സൈറനിട്ടുള്ള ആംബുലന്‍സിലെ യാത്രയും അതിനിടയില്‍ തുരുതുരാ വന്ന ഫോണ്‍കോളുകളും കാരണം ബി.പി. കൂടി ശ്വാസംമുട്ടലില്‍ വരെ എത്തിയ അനുഭവമാണ് ഇവിടെ കോട്ടയം കാരന് പറയാനുള്ളത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ 16 ദിവസം കഴിഞ്ഞ യുവാവിന്റെ വാക്കുകളിലൂടെ നമ്മുക്കൊന്ന് കടന്ന് പോകാം...

'ലോക്ക്ഡൗണ്‍ സമയത്ത് നാട്ടിലായിരുന്നു. ജോലിസ്ഥലമായ തേനിയിലേക്ക് ജൂണ്‍ 14-നാണ് പോയത്. അവിടെ ധനകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് വിഭാഗത്തിലാണ് ജോലി. തേനി, ഡിണ്ടിഗല്‍ ഭാഗങ്ങളില്‍ ജോലിക്ക് പോയിരുന്നെങ്കിലും പൊതുവാഹനങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. കമ്പനി ഗസ്റ്റ് ഹൗസിലായിരുന്നു താമസം. എന്നാല്‍ ഒപ്പം താമസിച്ചവരില്‍ ചിലര്‍ കോവിഡ് ബാധിച്ചയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നു. സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്ന കട പിന്നീട് കണ്ടെയ്ന്‍മെന്റ് സോണിലാകുകയും ചെയ്തിരുന്നു.

ജൂലായ് നാലിന് മഴ നനഞ്ഞു, പനിയും ചുമയും തുടങ്ങി. ഇടയ്ക്ക് വന്നുപോകുന്ന തരം പനി. കഫം ഇല്ലാത്ത ചുമ. ചെറിയതോതില്‍ തലവേദന. തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ പോകാന്‍ ധൈര്യം കുറവായതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലേക്ക് തിരിച്ചു.

കുമളി ചെക്ക്‌പോസ്റ്റിലെത്തി, അസുഖലക്ഷണമുണ്ടെന്ന് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടുത്തദിവസം പി.സി.ആര്‍. പരിശോധനയ്ക്കായി മൂക്കില്‍ നിന്ന് സ്രവമെടുത്തു. എട്ടിന് കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു.

തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പീരുമേട്ടില്‍നിന്ന് രണ്ടു മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു. ആംബുലന്‍സിലെ ക്യാബിനില്‍ ഒറ്റയ്ക്കായിരുന്നു. യാത്രയിലുടനീളം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. സമ്പര്‍ക്കപ്പട്ടികയും മറ്റും അറിയാനായി പോലീസും ആരോഗ്യവകുപ്പ് അധികൃതരും തുടരെതുടരെ വിളിച്ചുകൊണ്ടിരുന്നു. ആംബുലന്‍സിന്റെ സൈറനും കൂടിയായതോടെ എന്റെ രക്തസമ്മര്‍ദം കൂടി. സഹായിക്കാന്‍ ആരുമില്ല. വഴിയില്‍ വെച്ച് മറ്റൊരു കോവിഡ് ബാധിതനായ ചെറുപ്പക്കാരനെയും ആംബുലന്‍സില്‍ കയറ്റി.

മെഡിക്കല്‍ കോളേജിലെത്തിയപ്പോഴേക്കും ശ്വാസംമുട്ടലായി. ടെന്‍ഷന്‍ അടിക്കരുതെന്ന് നഴ്സുമാര്‍ പറഞ്ഞെങ്കിലും വാര്‍ഡിലേക്ക് പ്രവേശിപ്പിക്കാനുള്ള നടപടികള്‍ക്കായി കാത്തിരിക്കുമ്പോഴും പലരും എന്നെ തീവ്രവാദിയെന്ന പോലെ നോക്കുന്നുണ്ടായിരുന്നു.

മെഡിക്കല്‍ കോളേജില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കായുള്ള വാര്‍ഡിലാണ് എന്നെ പ്രവേശിപ്പിച്ചത്. ഏകദേശം 30 കിടക്കകളുണ്ടായിരുന്നു. കൂടുതലും വിദേശത്തുനിന്ന് വന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്. എക്‌സ് റേ ഉള്‍പ്പെടെയുള്ള വിശദപരിശോധന നടത്തിയ ശേഷമാണ് പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക സംബന്ധിയായ പ്രശ്‌നങ്ങളുള്ളവരെ മെയിന്‍ ബ്ലോക്കിലേക്കാണ് കൊണ്ടുപോകുക.

ദിവസം നാലു ഗുളികകളാണ് എനിക്ക് തന്നിരുന്നത്. അതില്‍ വിറ്റാമിന്‍ ഗുളികയും ഗ്യാസിനുമുള്ള ഗുളികയും ഉള്‍പ്പെടും. ഭക്ഷണവും വിശ്രമവുമായിരുന്നു പ്രധാന ചികിത്സ.

വാര്‍ഡിലെ കിടക്കകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലമുണ്ട്. മറ്റുള്ളവരുമായി അടുത്തിടപഴകരുത്. ശൗചാലയത്തില്‍ പോകാനല്ലാതെ കിടക്കയില്‍ നിന്ന് ഇറങ്ങരുത്. സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് ലഭ്യമായതിനാല്‍ മൊബൈലിലൂടെയാണ് സമയംകളഞ്ഞിരുന്നത്.

രാവിലെ പുട്ട്, ഇഡലി തുടങ്ങിയ വിഭവങ്ങളാണ്. ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും. ഭക്ഷണത്തിന്റെ പേരില്‍ പലപ്പോഴും വാര്‍ഡില്‍ പരാതികള്‍ ഉയരാറുണ്ടായിരുന്നു. ഇടുക്കിക്കാരനായ സുഹൃത്ത് എനിക്കായി സെക്യൂരിറ്റിയുടെ കൈയില്‍ എന്നും തൈര് കൊണ്ടുവന്ന് കൊടുക്കും, നഴ്സ് അത് വാര്‍ഡിലെത്തിക്കും.

ഇടയ്ക്ക് വാര്‍ഡിലുണ്ടായിരുന്ന ഒരാളെ അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് മെയിന്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

വാര്‍ഡിലേക്ക് വരുന്നവരെല്ലാം പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ഡോക്ടറാണോ, മുറി വൃത്തിയാക്കാന്‍ വന്നയാളാണോ എന്നുപോലും തിരിച്ചറിയാന്‍ സാധിക്കാറില്ല.

പത്തുദിവസം കൂടുമ്പോഴാണ് പരിശോധന. മുന്‍ ബാച്ചുകള്‍ക്ക് അത് ഒരാഴ്ച കൂടുമ്പോഴായിരുന്നു. 19നാണ് എന്റെ സാംപിളെടുത്തത്. പരിശോധന വൈകുന്നതിന്റെ പേരില്‍ പലപ്പോഴും വാര്‍ഡില്‍ ബഹളങ്ങള്‍ ഉണ്ടാകാറുണ്ട്. സൗകര്യങ്ങള്‍ പോരാ എന്നുപറഞ്ഞ് പരാതിപ്പെടുന്നവരുമുണ്ട്.

കോവിഡ് പോസിറ്റീവായി തുടരുന്നു എന്ന ഫലം 22-ന് വന്നു. പരിശോധനാ ഫലം വരുമ്പോള്‍ നെഞ്ചിടിപ്പ് കൂടും. നെഗറ്റീവ് ആയവരെ മാത്രമാണ് വിളിച്ച് ഫലം പറഞ്ഞിരുന്നത്. അതും
ടെന്‍ഷന്‍ കൂട്ടും.

23-നായിരുന്നു അടുത്ത പരിശോധന. അപ്പോഴേക്കും പി.സി.ആര്‍. മാറ്റി ആന്റിജന്‍ പരിശോധനയാക്കിയിരുന്നു. ഫലം അതേദിവസം കിട്ടും. ആ പരിശോധനയില്‍ നെഗറ്റീവായി. നേരത്തേ രണ്ട് തവണ നെഗറ്റീവ് ആകണമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒറ്റ പരിശോധനയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യും.

അങ്ങനെ 16 ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജ് വിട്ടു. വീട്ടില്‍ പോകാന്‍ ആംബുലന്‍സ് സേവനം ലഭിക്കുമായിരുന്നെങ്കിലും ഞാന്‍ നേരത്തേ ടാക്സി പറഞ്ഞ് വെച്ചിരുന്നു. ഡ്രൈവര്‍മാരെ കിട്ടാനും ബുദ്ധിമുട്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തെ വീട്ടിലെത്തി, ഇനി 14 ദിവസം ക്വാറന്റീനിലാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (1 hour ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (1 hour ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (1 hour ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (1 hour ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (1 hour ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (2 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (2 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (2 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (2 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (2 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (3 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends