Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി; പക്ഷേ കോവിഡ് നല്‍കിയില്ല; വി.ഐ.പികള്‍ കോവിഡ് ബാധിതര്‍; ആരോടും വേര്‍തിരിവില്ല, കോവിഡ് യഥാര്‍ത്ഥ ഇടതുപക്ഷം; രാഷ്ട്രീയ നേതാക്കള്‍ ചികില്‍സ നേടുന്നത് സ്വകാര്യ ആശുപത്രികളില്‍; എയിംസ് പോലും വേണ്ട; വിശ്വാസം അതല്ലെ എല്ലാം

04 AUGUST 2020 11:07 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നേതാക്കളായ വി.ഐ.പികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങളില്‍ ഇടവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ഒരു ഇളവും വി.ഐ.പികള്‍ക്ക് നല്‍കിയില്ല. അടുത്ത കാലത്തായി കോവിഡ് ബാധിതരാകുന്ന വി.ഐ.പികളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് മനസിലാക്കാവുന്നതാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു യാത്ര ചെയ്യുന്ന ഭരണഘടനാ പദവിയിലുള്ളവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഒപ്പമുള്ള ജീവനക്കാര്‍ക്കും കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവു നല്‍കിട്ടുണ്ട്. സംസ്ഥാനങ്ങള്‍ മാറി യാത്ര ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്കുള്ളതു പോലെ ക്വാറന്റീനോ മറ്റോ ഇവര്‍ക്കില്ല. വൈറസ് ബാധ രൂക്ഷമായ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥ സംഘങ്ങള്‍ പോലും ക്വാറന്റീനില്‍ കഴിഞ്ഞില്ലെന്നിരിക്കെ, മന്ത്രിമാര്‍ക്കടക്കം കോവിഡ് പിടിപെട്ടതാണ് അധികൃതരെ വലയ്ക്കുന്നത്. പലരും വൈറസ് വാഹകരാകാമെന്ന വിലയിരുത്തലുമുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, ലോക്‌സഭാ സ്പീക്കര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, സിഎജി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍, ധനകമ്മിഷന്‍ അധ്യക്ഷന്‍, യുപിഎസ്ഇ അംഗങ്ങള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, പിഎസ്‌സി അംഗങ്ങള്‍, അഡ്വക്കറ്റ് ജനറല്‍മാര്‍ തുടങ്ങിയവര്‍ക്കും ഇവര്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്കുമാണു ക്വാറന്റീന്‍ ഇളവ്. കോവിഡ് കാര്യങ്ങളില്‍ നിര്‍ണായക ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്കും മാനദണ്ഡങ്ങള്‍ പ്രശ്‌നമാകില്ല.

കേന്ദ്ര ഉദ്യോഗസ്ഥസംഘം കൂടുതലായി എത്തിയതു കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലായിരുന്നു. ഇവര്‍ക്കു തുടര്‍ച്ചയായ യോഗങ്ങളും യാത്രകളും വേണ്ടിവന്നു. ആഭ്യന്തരമന്ത്രി അമിത് ഷായാകട്ടെ ഡല്‍ഹിയിലെ പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ് ആശുപത്രി അടക്കം സന്ദര്‍ശിച്ചു. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ച മേയ് 25നു ബെംഗളൂരുവില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പരിശോധനയും ക്വാറന്റീനും അടക്കം മാനദണ്ഡങ്ങള്‍ ലംഘിച്ചതു വിവാദമായപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് മന്ത്രിയെന്ന നിലയില്‍ എനിക്കിതൊന്നും ബാധകമല്ല. പിന്നാലെ കര്‍ണാടക സര്‍ക്കാരും പിന്നീടു കേന്ദ്ര സര്‍ക്കാരും ഭരണഘടനാ ചുമതലയുള്ളവരുടെ കാര്യത്തില്‍ നിബന്ധനകളില്‍ ഇളവു കൊണ്ടുവന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, കര്‍ണാടക മന്ത്രിമാരായ ബി.സി. പട്ടേല്‍, സി.ടി. രവി, ആനന്ദ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, എംപിമാരായ ജ്യോതിരാദിത്യ സിന്ധ്യ, അഭിഷേക് സിങ്‌വി, കാര്‍ത്തി ചിദംബരം, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ചവാന്‍, ധനഞ്ജയ് മുണ്ടെ, അസ്‌ലം ഷെയ്ഖ്, ജിതേന്ദ്ര അവാദ്, അബ്ദുല്‍ സത്താര്‍ എന്നിങ്ങനെ മഹാരാഷ്ട്രയിലെ അഞ്ച് മന്ത്രിമാര്‍, തമിഴ്‌നാട്ടില്‍ മന്ത്രിമാരായ പി. തങ്കമണി, കെ. അംബാലകന്‍, സെല്ലൂര്‍ കെ.രാജു, ഡോ. നിലോഫെര്‍ കഫീല്‍, പഞ്ചാബ് മന്ത്രി തൃപ്തി ബജ്‌വ, ബിഹാര്‍ മന്ത്രി ശൈലേഷ് കുമാര്‍, ഉത്തരാഖണ്ഡ് മന്ത്രി സത്പാല്‍ മഹാരാജ്, ഡല്‍ഹിയിലെ ആംആദ്മി എംഎല്‍എ അതിഷി മര്‍ലേന, തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ വി. ഹനുമന്ത റാവു എന്നിങ്ങനെ കോവിഡ് ബാധിച്ച രാഷ്ട്രീയക്കാരായ വി.ഐ.പികളുടെ ലിസ്റ്റ് നീളുകയാണ്. ഇതിനിടെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ ഒരെ ഒരു വനിത മന്ത്രി കമല്‍ റാണി വരുണ്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.

കോവിഡ് സ്ഥിരീകരിച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ചികിത്സ തേടിയതു സ്വകാര്യ ആശുപത്രിയില്‍. കോവിഡ് ആശുപത്രികളുടെ സജ്ജീകരണം അടക്കം ഡല്‍ഹിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ അമിത് ഷാ, സ്വന്തം കാര്യം വന്നപ്പോള്‍ അയല്‍ സംസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതില്‍ ആശ്ചര്യം അറിയിച്ചു ശശി തരൂര്‍ എംപിയടക്കം ട്വീറ്റ് ചെയ്തു. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും സാധാരണഗതിയില്‍ ഡല്‍ഹിയില്‍ എയിംസിലാണ് ചികിത്സ തേടാറുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends