Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം; സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകള്‍ പൊക്കി വിജിലന്‍സ്


സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പോള്‍ മലപോലെ വന്നിറങ്ങി സിബിഐ പുലിക്കുട്ടികള്‍


കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്‍; ആദ്യദിനം തന്നെ നിര്‍ണായക തെളിവുകള്‍ പൊക്കി സിബിഐ


പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; ലൈഫ് പദ്ധതിയില്‍ തട്ടി സി.ബി.ഐ. വരുന്നതോടെ എന്‍.ഐഎ. വിട്ടുകളഞ്ഞ പലതും പൊങ്ങും


കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല സിബിഐ കയറി വരുമെന്ന്

അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ

05 AUGUST 2020 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം; സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകള്‍ പൊക്കി വിജിലന്‍സ്

എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....

നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍

പത്താം ക്ലാസുകാരന്‍ വിദ്യാര്‍ഥി ഡ്രോണ്‍ സ്വന്തമായി ഉണ്ടാക്കി! ഗുരു യു-ട്യൂബ്!

വെറ്ററിനറി സര്‍വകലാശാലയുടെ പശു ഫാമില്‍ വൈദ്യുതോപകര ണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചാണകത്തില്‍ നിന്നുള്ള വൈദ്യുതിയില്‍...!

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയിൽനിന്നും സി.ബി.ഐ. സംഘം കഴിഞ്ഞ ദിവസമാണ് മൊഴിയെടുത്തത്. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങൾക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്.ഐ.ആറും സി.ബി.ഐ. സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം സി.ബി.ഐ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലും ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ് പ്രതി. ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണോ, മരണത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാര്‍ നായര്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലും പറയുന്നു.

ഇപ്പോൾ പുറത്ത് വരുന്നത് സിബിഐയ്ക്ക് ലക്ഷ്മി നൽകിയ മൊഴിയാണ്. അപകട സമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന് മൊഴി നൽകി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായി സൗഹൃദമുണ്ടായിരുന്നു. ഇരുവരും ബാലഭാസ്‌കറിന്റെ കാര്യങ്ങളിൽ ഇടെപെട്ടിരുന്നുവെന്നും ലക്ഷ്മി മൊഴി നൽകിയതായാണ് സൂചന. അപകടമുണ്ടായ ശേഷം ബോധരഹിതയായതിനാൽ പലതും ഓർമ്മയില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നാണ് സൂചന. ഇനി സിബിഐ ഡ്രൈവർ അർജുന്റെ മൊഴിയെടുക്കും. അർജുനെ പ്രതിയാക്കിയാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അർജുന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായാൽ അയാളെ അറസറ്റ് ചെയ്യുകയും ചെയ്യും. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആദ്യ ഘട്ടത്തിൽ സിബിഐ ലക്ഷ്മിയോട് ചോദിച്ചില്ലെന്നാണ് സൂചന. എന്നാൽ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ സ്വർണ്ണ കടത്ത് സംഘത്തിന്റെ പങ്കാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

ബാലുവിന്റെ മരണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലും സിബിഐ പരിശോധിക്കും. എന്നാൽ സോബിയുടെ പല തുറന്നു പറച്ചിലുകളേയും ലക്ഷ്മി നിഷേധിച്ചതായാണ് സൂചന. അപകടത്തിന് മുമ്പ് ഒരു സംഘം കാർ തല്ലിപൊളിച്ചത് അടക്കമുള്ളവയെ കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തലൊന്നും നടത്തിയില്ലെന്നാണ് ലഭ്യമായ വിവരം. ഈ സാഹചര്യത്തിൽ സോബിയിൽ നിന്നും സിബിഐ വിശദമായ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ അച്ഛനിൽ നിന്നും അമ്മാവനിൽ നിന്നും വരെ മൊഴിയെടുക്കും.കേസിൽ പൊലീസിന് മൊഴി നൽകിയ കെ എസ് ആർ ടി സി ഡ്രൈവർ അജിയുടെ നിലപാടുകളും സംശായസ്പദമാണ്. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്നും അപകടം താൻ കണ്ടെന്നും അജി പറഞ്ഞു. എന്നാൽ ഇത് കള്ളമാണെന്ന് ഫോറൻസിക് പരിശോധനകളിലും മറ്റും തെളിഞ്ഞു.

ഇതിനൊപ്പം യുഎഇ സർക്കാരിൽ ഡ്രൈവറാണ് അജി. ഇതിന് പിന്നിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ ഇടപെടലുണ്ടെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിൽ സ്വർണ്ണ കടത്ത് സംഘത്തിലേക്കും സംശയം നീളുകയാണ്. അജിക്ക് യുഎഇയിൽ ജോലി ഏർപ്പാടാക്കി നൽകിയത് സ്വപ്‌നാ സുരേഷിന്റെ കോൺസുലേറ്റ് ബന്ധമാണെന്ന സംശയവും ഉണ്ട്. അജിയേയും സിബിഐ വിശദമായി ചോദ്യം ചെയ്യും. അപകട സമയത്ത് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് ആദ്യം ലക്ഷ്മിയുടെ മൊഴി എടുക്കാൻ സിബിഐ തീരുമാനിച്ചത്. രണ്ടുപേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഇവരുടെ കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന അർജുനുമാണ് ഈ രണ്ടുപേർ.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ് തമ്പി, വിഷ്ണു, അർജുൻ, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ ലക്ഷ്മിൽനിന്ന് ശേഖരിച്ചു. ഇതിനുശേഷമാകും ബാലഭാസ്‌കറിന്റെ മാതാപിതാക്കളിൽ നിന്നടക്കം മൊഴി എടുക്കുക. അപകടത്തിനുശേഷം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞ അർജുൻ പിന്നീട് ബാലഭാസ്‌കർ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് തിരുത്തി പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ബോധം വീണ ശേഷം ലക്ഷ്മിയും വാഹനം ഓടിച്ചത് അർജുനാണെന്ന് വ്യക്തമാക്കി. അർജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നിൽ ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയത്. അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി. അപകടവുമായി ബന്ധപ്പെട്ട് അർജുനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇയാളെ പ്രകാശ് തമ്പി, വിഷ്ണു എന്നിവർക്ക് ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചില രേഖകൾ ക്രൈംബ്രാഞ്ചിൽനിന്ന് സിബിഐ ശേഖരിച്ചു.

മൊഴി എടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക് സിബിഐ കടക്കൂ. അതിനിടെ ബാലഭാസ്‌കറെ ബോധരഹിതനായി ആശുപതത്രിയിൽ എത്തിച്ചെന്ന വാദം തള്ളി ഡോ.ഫൈസൽ രംഗത്ത് വന്നിരുന്നു. അപകട ദിവസം ബാലഭാസ്‌കറിനെ ക്വാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആണ് ഫൈസൽ. ബാലഭാസ്‌കറിനെ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നെന്നും ഫൈസൽ പറഞ്ഞു.

കാറിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർത്തതെന്ന പറഞ്ഞ ബാലഭാസ്‌കർ ഭാര്യയെയും മകളെയും അന്വേഷിച്ചെന്നും സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ ഫൈസൽ വ്യക്തമാക്കിയിരുന്നു. അപകടത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞതും നിർണ്ണായകമാണ്. കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലർച്ചെയാണ് ഓർത്തോ വിഭാഗത്തിനു മുന്നിൽ ബാലഭാസ്‌കറിനെ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞെന്നും ഡോക്ടർ പറയുന്നു. പുറമേ ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നില്ല,അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി കരയുന്നുണ്ടായിരുന്നു. ലക്ഷ്മിക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചു. അവർക്ക് കുഴപ്പമില്ലെന്ന് മറുപടി നൽകി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കർ അന്വേഷിച്ചിരുന്നു. എന്നാൽ ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. കൈകൾ ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും തളർന്നു പോയെന്നും ബാലഭാസ്‌കർ പറഞ്ഞപ്പോൾ താൻ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ആംബുലൻസുമായി ബന്ധുക്കൾ എത്തിയത്. ആംബുലൻസിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടർ പറയുന്നു.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്. 2018 സെപ്റ്റംബര്‍ 25ന് മംഗലാപുരം പൊലീസ് റജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും  (19 minutes ago)

അണ്ണാ' എന്ന ആ വിളിയില്‍ എല്ലാമുണ്ട്, ഒരമ്മയുടെ വയറ്റില്‍ പിറന്നിട്ടില്ലന്നേയുള്ളൂ... ഞങ്ങള്‍ തമ്മില്‍ മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നു... ബാലുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആ  (50 minutes ago)

കൈ കാലുകൾ കെട്ടിയിട്ട് വയോധികയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് കാമുകി; പീഡിപ്പിച്ച് കവർച്ച നടത്തിയ മാല കൊടുവള്ളിയിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ചത് ജമാലുദ്ദീനും കാമുകിയായ സൂര്യയും, അവസാനം ആ ക്രൂരനെ കയ്  (54 minutes ago)

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാന്‍ തീരുമാനം....സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് തീരുമാനം  (1 hour ago)

ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര  (1 hour ago)

കോവിഡ്19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷ എഴുതുന്നതിന് മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ...  (1 hour ago)

ശ്മശാനത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഒരു രാത്രി മുഴുവന്‍ കാവലിരുന്ന് ഭാര്യ...  (2 hours ago)

കോൺഗ്രസ് എംപിമാർ ഓടി ഒളിച്ചു എളമരം കാർഷിക ബിൽ കണ്ടു പകച്ചു  (2 hours ago)

ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത  (3 hours ago)

സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പ  (3 hours ago)

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... സമൂഹവ്യാപന സാധ്യത തടയാന്‍ ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം... ജില്ലയില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ആരംഭിക്കാന്‍ ആ  (3 hours ago)

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്.... ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും  (3 hours ago)

ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും... കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന് മോദ  (3 hours ago)

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം... ഭണ്ഡാരം കുത്തിതുറന്ന് ആദ്യം ഗണപതിഭഗവാന് കാണിക്കയര്‍പ്പിച്ച് തുടങ്ങി.... ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രത്തിനകത്ത്.... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്..  (3 hours ago)

കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേ  (3 hours ago)

Malayali Vartha Recommends