തെരുവ് നായയുടെ ഭാഗ്യമേ... തെരുവ് നായയല്ല! ഇനി ഹ്യൂണ്ടായ് അൽ-സെയില്സ്മാന്, ഷോറൂമിന് മുന്നിലൂടെ ദിവസങ്ങളായി അലഞ്ഞു നടന്നിരുന്ന നായ ഇപ്പോൾ സ്റ്റാര്‍ ആയി
അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന പല കാര്യങ്ങളും നമുക്ക് മുന്നിൽ ഉണ്ട്. ചിലതൊക്കെയും അവിശ്വസനീയം തന്നെയാണ് എങ്കിലും അതും ഉണ്ടാകാം എന്ന് നമുക്ക് കാട്ടിത്തരുന്നതാണ്. അത്തരത്തിൽ ഒരു ഭാഗ്യമാണ് തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന നായയ്ക്ക് കൈവന്നിരിക്കുന്നത്. തെരുവിലെ അലച്ചിൽ മതിയാക്കി ടക്സൺ പ്രൈം ഇനിമുതൽ ഹ്യുണ്ടായിയുടെ ഷോറൂമില്‍ സെയില്‍സ്മാനാണ്. ഷോറൂമിന് മുന്നിലൂടെ ദിവസങ്ങളായി അലഞ്ഞു നടന്നിരുന്ന നായയ്ക്കാണ് അധികൃതർ ജോലി നൽകിയിരിക്കുന്നത്. ടക്സൺ പ്രൈം എന്നാണ് പുതിയ സെയ്ൽസ്മാന് കമ്പനി നൽകിയ പേര് എന്നത്. ഇതേത്തുടർന് ഫോട്ടോ പതിപ്പിച്ച ഐഡി കാർഡും കഴുത്തിലിട്ടുള്ള ടക്സൺന്റെ ചിത്രം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആവുകയാണ്.
അതോടൊപ്പം തന്നെ ഹ്യുണ്ടായ് ബ്രസീലിന്റെ ഒഫീഷ്യൽ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ടക്സന്റെ നിയമനത്തെ പറ്റി അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇതിനോടകം തന്നെ ടക്സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഒപ്പം മുപ്പതിനായിരത്തിൽ അധികം ആളുകളാണ് ടക്സണെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. തൊഴിൽരഹിതരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കോറോണക്കാലത്ത് ആണ് ഹ്യുണ്ടായിയുടെ ഈ പുതിയ നിയമനം. എന്തായാലും പ്രതീക്ഷിക്കാതെ ജോലിക്കാരനായ ടക്സണ് അഭിനന്ദനം അറിയിച്ചുളള കമന്റുകൾ കൊണ്ട് നിറയുകയാണ്.
https://www.facebook.com/Malayalivartha