Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കേരളം വീണ്ടും പ്രളയത്തെ അഭിമുഖികരിക്കുന്നു; അപ്പോള്‍ പിന്നെ നെതര്‍ലാന്‍ഡില്‍ നിന്നും മുഖ്യമന്ത്രി എന്താണ് പഠിച്ചത്? നെതര്‍ലാന്‍ഡ് മാതൃകക്ക് എന്തു സംഭവിച്ചു; മാതൃക എതായാലും റിപ്പോര്‍ട്ടിന് മുകളില്‍ അടയിരുന്നാല്‍ ഇതുതന്നെ സംഭവിക്കും

09 AUGUST 2020 01:09 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷം മെയ്യിലാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും നെതര്‍ലാല്‍ഡില്‍ പോയത്. മടങ്ങിയെത്തിയ പിണറായിയും സംഘവും വിദേശ സന്ദര്‍ശനം ഏറെ ഗുണം ചെയ്യുമെന്നും പ്രളയത്തെ പ്രതിരോധിക്കുന്നതിനും പ്രളയാനന്തര പുനരധിവാസത്തിനുമുള്ള വിദേശരാജ്യങ്ങളിലെ സംവിധാനങ്ങള്‍ കേരളത്തിന് മാതൃകയാക്കാവുന്നതാണെന്നുമൊക്കെ വച്ചുകാച്ചിയിരുന്നു. പിന്നാലെ നെതര്‍ലാന്‍ഡ് മാതൃകയില്‍ പ്രളയ പുനരിധാവസത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നെതര്‍ലാന്‍ഡിലെ വ്യവസായികളുടെയും സംരംഭകരുടെയും പ്രതിനിധികളുമായിയുമെല്ലാം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സെക്രട്ടറി തല സംഘവും ചര്‍ച്ച നടത്തിയിരുന്നു.

ഇതാ മാറ്റൊരു ഓഗസ്റ്റ് മാസത്തില്‍ വീണ്ടും കേരളം പ്രളയത്തെ അഭിമുഖികരിക്കുകയാണ്. നെതര്‍ലാന്‍ഡില്‍ പോയി മടങ്ങി മൂന്നാമത്തെ മാസം തന്നെ കേരളത്തില്‍ രണ്ടാമത്തെ പ്രളയം എത്തി. അന്നും ഒന്നും സംഭവിച്ചില്ല. പക്ഷേ സമയക്കുറവ് ഒരു ന്യായമാണ്. പക്ഷേ 2020 തിലും ഇത് ആവര്‍ത്തിക്കുമ്പോള്‍ എന്തിനാണ് കോടികള്‍ പൊട്ടിച്ചത് എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമല്ലെ. നെതര്‍ലാഡിനെ മാതൃകയാക്കി കേരളത്തില്‍ എന്തുമാറ്റമാണ് ഒന്നര വര്‍ഷത്തിന് ശേഷം കൊണ്ടു വന്നത് എന്ന പരിശോധിച്ചതാല്‍. ഒന്നും സംഭവിച്ചിട്ടില്ലെന്ന് മനസലിക്കാം. മുഖ്യമന്ത്രിയുടെ കുടുംബത്തിലും സെക്രട്ടറിമാരും കൂടി ഉല്ലാസയാത്ര നടത്തി കേരളത്തിലേക്ക് മടങ്ങി വന്നതിന് സര്‍ക്കാരിന്റെ ഖജനാവിലെ പണം ഉപയോഗിച്ചു അത്ര തന്നെ. ഒപ്പം ശിവശങ്കറും സ്വപ്‌നക്കും കുറച്ച് പുതിയ കണ്‍സെള്‍ട്ടന്‍സികളെയും കിട്ടിട്ടുണ്ടാകാം. അത് സര്‍ക്കാന് എന്താണ് നേട്ടം, ചിലപ്പോള്‍ നേട്ടം പിണറായിക്ക് ലഭിച്ചിരിക്കാം.

നെതര്‍ലാന്‍ഡ് സംഘം ഒന്നും ചെയ്തില്ലെന്നും കരുതരുത്. സന്ദര്‍ശന് മൂന്ന് മാസം പിന്നിട്ടപ്പോള്‍ തന്നെ അവര്‍ റിപ്പോര്‍ട്ട് നല്‍കി. നെതര്‍ലാന്‍ഡിലെ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും അടങ്ങിയ സംഘമാണ് പഠനം നടത്തിയത്. മലയോര പ്രദേശങ്ങള്‍, അണക്കെട്ടുകള്‍, പ്രധാന നദികള്‍, പൊഴിമുഖങ്ങള്‍, കുട്ടനാട്, കടല്‍ത്തീരവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, പരിസ്ഥിതി ദുര്‍ബല മേഖലകള്‍ എന്നിവിടങ്ങള്‍ മൂന്ന് തവണയായി സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ നീരൊഴുക്ക് ശക്തമാക്കുക, എസി കനാലിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുക, തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂര്‍ത്തികരിക്കുക എന്നിവയാണ് മലയോര ജില്ലകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളെ മുക്കുന്നത് തടയാന്‍ സംഘം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കടലിനോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് അഞ്ചില്‍ രണ്ട് ഭാഗവും താഴ്ന്നു കിടക്കുന്ന പ്രദേശമാണ് നെതര്‍ലാന്‍ഡ്. വെള്ളപ്പൊക്കമാണ് പ്രധാന പ്രശ്‌നം. കടലാക്രമണവും ശക്തമാണ്. ഇവയോട് പൊരുതിയാണ് ഇവിടത്തെ ജനത ജീവിതം കരുപ്പിടിപ്പിച്ചത്. ഇതാണ് പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നെതര്‍ലാന്‍ഡ് സംഘത്തെ തിരഞ്ഞെടുക്കാന്‍ കാരണം. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും നെതര്‍ലാന്‍ഡ് സാങ്കേതിക സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോഴുമെന്നാണ് പറയപ്പെടുന്നത്.

ഇതുകൂടാതെ തോട്ടപ്പള്ളി പൊഴിമുഖത്ത് 360 മീറ്റര്‍ വീതിയില്‍ ആഴമുള്ള ജലാശയം, വീയപുരം തോട്ടപ്പള്ളി ലീഡിംഗ് ചാനലിന്റെ വീതി 80 മീറ്ററില്‍ നിന്ന് 100 മീറ്ററാക്കി ആഴം വര്‍ദ്ധിപ്പിക്കണം, സ്ഥലം ഏറ്റെടുക്കുന്നതിന് തടസമുണ്ടെങ്കില്‍ ലീഡിംഗ് ചാനലിന് സമാന്തരമായി ഒഴുകുന്ന കരിയാര്‍, കോരംകുഴി തോടുകളില്‍ റഗുലേറ്ററിംഗ് സംവിധാനത്തോടെ ആഴം വര്‍ധിപ്പിച്ച് നീരൊഴുക്ക് ശക്തമാക്കണം, തോട്ടപ്പള്ളി പൊഴിമുഖത്ത് കരിമണല്‍ അടിഞ്ഞുകൂടുന്നത് നീക്കണം, എസി കനാലിന്റെ ആഴവും വീതിയും വര്‍ദ്ധിപ്പിക്കണം, കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശത്തെ 400 പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട് 2019 തില്‍ തന്നെ മന്ത്രിസഭ ചര്‍ച്ച ചെയ്തു. ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാല്‍ ഒന്നും നടന്നില്ല. അതിന്റെ ഫലമായി ഒറ്റൊരു ദുരന്ത ഓഗസ്റ്റിനെ കേരളം അഭിമുഖികരിക്കുന്നു. പുനര്‍ നിമാര്‍ണം വഴി മുട്ടി. അതിന് കോവിഡ് കാരണമായി സര്‍ക്കാര്‍ പറഞ്ഞേക്കാം. എന്നാല്‍ ദുരന്തം ആവര്‍ത്തിക്കാത്തിരിക്കാന്‍ എന്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തമാണ് നടത്തിയതെന്ന് ചോദ്യം ഉയരുകയാണ്. മധ്യകേരളവും വടക്കന്‍ കേരളവും ഇപ്പോള്‍ അനുഭവിക്കുന്ന മഴക്കാല ദുരന്തം ഈ ചോദ്യം പ്രസക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends