Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയുടെ പട്രോളിംഗ് തടസപ്പെടുത്തുന്നു; അഞ്ചു പോസ്റ്റുകളില്‍ പട്രോളിങ് നടത്താനാകാതെ ഇന്ത്യ; ചൈനയുടെ സൈനിക പിന്‍മാറ്റം ഭാഗികം മാത്രം; 80100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തേക്ക് സൈനികര്‍ക്ക് എത്തിച്ചേരാനാകുന്നില്ലെന്ന് ഇന്ത്യന്‍

19 SEPTEMBER 2020 04:33 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ തുറന്ന് സമ്മതിച്ചിയിരുന്നു. ഇന്ത്യയുമായുള്ള അതിര്‍ത്തി നിര്‍ണയം അംഗീകരിക്കാന്‍ ചൈന ഇപ്പോഴും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് വരെ ഇരു രാജ്യങ്ങളും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനെ മാനിക്കണമെന്നും സമാധാനം നിലനിര്‍ത്തുകയും ചെയ്യണമെന്നുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ ചൈനയുടെ നടപടികള്‍ ഇന്ത്യ പരിഹസിക്കുന്നതിന് തുല്ല്യമാണ്. ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ അഞ്ച് പോസ്റ്റുകളില്‍ പട്രോളിങ് തടസ്സപ്പെട്ടതായി ഇന്ത്യ പറയുന്നു. ഡെസ്പാങിലെ വൈ ജംഗ്ഷനിലാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇതുമൂലം 10, 11, 11എ, 12,13 പോസ്റ്റുകളിലെ പട്രോളിങ് തടസ്സപ്പെടുന്നതായാണ് ഇന്ത്യ വ്യക്തമാക്കിയത്.

അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇരുസേനകളും നിയന്ത്രണ രേഖയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ നിന്നും ചൈനീസ് സൈന്യം ഭാഗികമായി പിന്‍വാങ്ങിയിരുന്നു. ഗാല്‍വന്‍ താഴ്‌വരിലെ പട്രോളിങ് പോയിന്റ് 14, ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍ നിന്ന് ചൈന സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചു. എന്നാല്‍ തന്ത്രപ്രധാനമായ ഡെപ്‌സാങ്ങില്‍ നിന്നും ചൈനീസ് സേന ഒട്ടും പിന്മാറിയിട്ടില്ല. ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്തെ, ഓരോ പോസ്റ്റിനും ഇടയില്‍ ഏകദേശം 1520 കിലോമീറ്റര്‍ പ്രദേശമുണ്ട്. ഏകദേശം 80100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തേക്ക് സൈനികര്‍ക്ക് എത്തിച്ചേരാനാകുന്നില്ലെന്ന് ഇന്ത്യന്‍ സൈനികര്‍ സൂചിപ്പിച്ചു. പാംഗോംഗ് ത്സോയുടെ വടക്കന്‍ തീരത്ത്, ഫിംഗര്‍ 8 വരെ ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ ഡെസ്പാങിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണെന്നും സൈന്യം സൂചിപ്പിക്കുന്നു.

കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കൈവശപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തിവരുന്നത്. 1963ലെ ഇന്ത്യ-ചൈന അതിര്‍ത്തി കരാര്‍ അനുസരിച്ച് പാക് അധിനിവേശ കശ്മീരില്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് പാകിസ്താന്‍ 5180 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം നല്‍കി. അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്ന് അടുത്ത കാലത്തായി സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനായി ചൈന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇരട്ടിയാക്കുന്നതിനായി ഇന്ത്യയും ബജറ്റ് ഇരട്ടിയാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

യുദ്ധസമാന നീക്കത്തിന് ഇന്ത്യ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള എല്ലാ കരാറുകളും ലംഘിച്ചാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനക്ക് നേരെ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിക്കുകയും അതിര്‍ത്തി സംരക്ഷിക്കുകയും ചെയ്തു. കോര്‍പ്‌സ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇതിനകം അഞ്ച് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ ഈ ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ആഗസ്റ്റ് 29ന് അര്‍ധരാത്രി നടത്തിയ സുപ്രധാന നീക്കത്തിലൂടെ ഇന്ത്യന്‍ സൈന്യം പാങ്‌ഗോങ് ഝോയുടെ പടിഞ്ഞാറന്‍ തീരത്തിലൂടെ നീങ്ങി തര്‍ക്കമേഖലയിലെ പ്രധാന ഉയരങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. അതേസമയം, ലഡാകിലെ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്ക് ഭാഗത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തുന്നതിന് ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുണ്ടായ ഈ ചൈനീസ് നടപടിയും അതിര്‍ത്തിയിലെ അന്തരീക്ഷം കലുക്ഷിതമാക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends