Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ചതിയന്‍ പണി തുടങ്ങി; നേപ്പാള്‍ പ്രദേശങ്ങള്‍ കൈയേറി ചൈന നിര്‍മാണം തുടങ്ങി; അനാവശ്യ അതിര്‍ത്തി പ്രശ്‌നം സൃഷ്ടിച്ച് ഇന്ത്യയെ ചൊറിഞ്ഞതിന് നേപ്പാള്‍ ഇപ്പോള്‍ അനുഭവിക്കുന്നും; നല്ല സുഹൃത്തിനെ കൈവിട്ട നേപ്പാളിന്റെ രോധനം

22 SEPTEMBER 2020 05:02 PM IST
മലയാളി വാര്‍ത്ത

നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ കൈയേറ്റം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) 9 കെട്ടിടങ്ങള്‍ നിര്‍മിച്ചതായിയാണ് റിപ്പോര്‍ട്ട്. നേപ്പാളിന്റെ കര്‍നാലി പ്രവിശ്യയില്‍പ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിര്‍മാണങ്ങള്‍. ഹുംലയിലെ നാംഖ ഗോപാലികയിലെ (മുനിസിപ്പാലിറ്റി) ലാപ്ച-ലിമി മേഖലയിലാണ് നിര്‍മാണങ്ങള്‍. അതിര്‍ത്തിയില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുന്‍പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ ലാമയെ പിഎല്‍എ സൈനികര്‍ തടഞ്ഞെന്നും പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല, പ്രദേശത്തെ ഗ്രാമീണരെയും സൈനികര്‍ ഇങ്ങോട്ടേക്കു കടത്തിവിടുന്നില്ല.

ഇതേത്തുടര്‍ന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 9നുമിടയില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ലാപ്ച- ലിമി മേഖലയിലേക്ക് ചൈന റോഡുകള്‍ നിര്‍മച്ചിരുന്നുവെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. മാത്രമല്ല, ഇവിടം കൈപ്പിടിയിലായാല്‍ ചൈനയയ്ക്ക് കൈലാസ് മാനസരോവര്‍ മേഖലയെ കൃത്യമായി നിരീക്ഷിക്കാനുമാകും.

നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നുവെന്ന ആരോപണത്തിനിടെ നേപ്പാളിലെ ഒരു ഗ്രാമത്തെത്തന്നെ ചൈന വിഴുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ഗ്രാമത്തില്‍ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചുവെന്നും മേഖല തങ്ങളുടെ അധീനതയിലാണെന്നു സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിയിരുന്നു. നേപ്പാളിന്റെ അധീനതയിലുള്ള പല പ്രദേശങ്ങളിലേക്കും ചൈന നിരവധി ഉള്‍റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുക്കാനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമാണിതെന്നാണ് വ്യക്തമാണ്.

10 വര്‍ഷംമുന്‍പ് റോഡ് നിര്‍മിച്ചപ്പോള്‍ ലാപ്ച - ലിമിയില്‍ ഒരു കെട്ടിടം കൂടി നിര്‍മിച്ചിരുന്നു. അന്ന് നേപ്പാള്‍ എതിര്‍ത്തപ്പോള്‍ ചൈന പറഞ്ഞത് അതൊരു വെറ്ററിനറി കേന്ദ്രമാണെന്നും ചരക്കു ചുമക്കുന്ന മൃഗങ്ങളെ ചികിത്സിക്കാമെന്നും ഇരുഭാഗത്തുനിന്നുമുള്ള രാജ്യക്കാര്‍ക്ക് ഉപകാരപ്പെടുമെന്നും ആയിരുന്നു. വളരെ ഒറ്റപ്പെട്ട പ്രദേശമാണ് ലാപ്ച-ലിമി. നേപ്പാള്‍ ഭരണകൂടത്തിന് കാര്യമായ സ്വാധീനവുമില്ല. അതിനാല്‍ത്തന്നെ എന്നാണ് ഒന്നില്‍നിന്ന് ഒന്‍പതു കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെട്ടതെന്നു വ്യക്തമല്ലെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുമാസങ്ങളായി ടിബറ്റില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം ചില നദികള്‍ ചൈന ഗതി തിരിച്ചുവിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് നേപ്പാളിലേക്ക് ഒഴുകിയിരുന്ന നദികളും ഗതിമാറി ഒഴുകാന്‍ തുടങ്ങി. ഇങ്ങനെ സംഭവിക്കുമ്പോള്‍ നദി ആദ്യം ഒഴുകിയിരുന്ന സ്ഥലം തങ്ങളുടെ ഭാഗമാണെന്നു കാട്ടി ചൈന കൈവശപ്പെടുത്തുകയാണ്.

ഏറ്റവും അവസാനമായി ഗോര്‍ഖ ജില്ലയിലെ റുയി ഗ്രാമമാണ് ചൈനയുടെ നിയന്ത്രണത്തിനു കീഴില്‍ വന്നത്. 'ഇടപെടില്ലെന്ന നയതന്ത്രനിലപാടില്‍നിന്നു പിന്നോട്ടുപോയ ചൈന, റുയി ഗ്രാമം പൂര്‍ണമായി പിടിച്ചെടുത്തിരിക്കുകയാണ്. ഇവിടുത്തെ 72 വീട്ടുകാര്‍ സ്വന്തം അസ്തിത്വത്തിനായി പോരാടുന്നു. നേപ്പാളിലെ ഇപ്പോഴത്തെ ഭരണകൂടം പൂര്‍ണമായി ചൈനയ്ക്കു കീഴ്‌പ്പെട്ടിരിക്കുകയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. റുയി ഗ്രാമത്തെക്കൂടാതെ, ചൈന നേപ്പാളിലെ തന്ത്രപ്രധാനമായ 11 സ്ഥലങ്ങള്‍ കൂടി ഏറ്റെടുത്തിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നാലു ജില്ലകളിലെ 36 ഹെക്ടര്‍ ഭൂമിയാണ് ഇപ്പോള്‍ നിയമവിരുദ്ധമായി ചൈനയുടെ കൈവശമുള്ളത്. എന്നാല്‍ കെ.പി. ഒലി ശര്‍മയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ ഭരണകൂടം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് റുയി ഗ്രാമം ചൈന കൈപ്പിടിയിലൊതുക്കിയത്.

ചൈനയുടെ ഈ അനധികൃത കയ്യേറ്റത്തെക്കുറിച്ച് നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണനേതൃത്വം മിണ്ടുന്നില്ല. മാത്രമല്ല, ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളാണ് നേപ്പാള്‍ ഈ സാഹചര്യത്തിലും നടത്തിവരുന്നത്. പുതിയ ഭൂപടം ഇറക്കിയതിനു പിന്നാലെ, മഴക്കാലത്ത് ബിഹാറിനെ പ്രളയത്തിലാക്കുമെന്ന ഭീഷണിമുഴക്കി ഗന്‍ഡക് ബറാജിലെ അണക്കെട്ടില്‍ അറ്റകുറ്റപ്പണിയും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇന്ത്യക്ക് പണി നല്‍കി ചൈനയെ സുഖിപ്പിക്കാന്‍ നടത്തിയ ഈ ശ്രമങ്ങള്‍ക്കെല്ലാം ഇപ്പോള്‍ നേപ്പാള്‍ അനുഭവിക്കുകയാണ്. ഇന്ത്യയോട് ഒന്ന് സഹായം അഭ്യര്‍ഥിക്കാന്‍ പോലും സാധിക്കാതെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends