Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

സി.എഫ് തോമസ് സുശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്; കെ.എം മാണിക്ക് പാല പോലെ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ സി.എഫ് തോമസിന് ചങ്ങനാശ്ശേരി; ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി; മാണിക്കൊപ്പം നിന്ന് കേരളകോണ്‍ഗ്രസിനെ വളര്‍ത്തി

27 SEPTEMBER 2020 03:23 PM IST
മലയാളി വാര്‍ത്ത

കെ.എം മാണിക്ക് പാലപോലെ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ സി.എഫ് തോമസിന് എന്നും പ്രിയപ്പെട്ടതാണ് ചങ്ങനാശ്ശേരി. ഒന്‍പത് തവണയാണ് ചങ്ങനാശ്ശേരിക്കാര്‍ സി.എഫ് തോമസ് എന്ന അവരുടെ പ്രിയപ്പെട്ട അധ്യാപകനെ നിയമസഭയില്‍ എത്തിച്ചത്. 1980 മുതല്‍ 2016 വരെ തുടര്‍ച്ചയായി അദ്ദേഹം ചങ്ങനാശ്ശേരിയില്‍ നിന്നും വിജയിച്ചു. ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ശേഷം ഒരെ മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭാംഗമായിരുന്ന റിക്കോര്‍ഡ് സി.എഫ് തോമസിന് അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി എന്ന വിശേഷണം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. അടിമുടി ഒരു ചങ്ങനാശ്ശേരിക്കാനായിരുന്നു സി.എഫ് തോമസ്.

സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവാണ് സി.എഫ് തോമസ്. കേരള കോണ്‍ഗ്രസ് രൂപം കൊണ്ട 1960കളില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും 1970 കളില്‍ പാര്‍ട്ടിയുടെ നിലപരുങ്ങലിലായി. ഇതോടെ കെ.എം മാണി നേതൃത്വം ഏറ്റെടുത്ത കേരള കോണ്‍ഗ്രസിന്റെ മുന്‍ നിര പോരാളികളായിരുന്നു സി.എഫ് തോമസ് ഉള്‍പ്പെടുന്ന കെ.വി കുര്യന്‍, പി.ജെ ജോസഫ്, വി.ടി സെബാസ്റ്റ്യന്‍, ഓ. ലൂക്കോസ്, തോമസ് കുതിരവട്ടം, ടി.എം ജേക്കബ്, ജോര്‍ജ്ജ് ജെ. മാത്യു എന്നിവര്‍. ഇതോടെ 1967 ലെ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റിലൊതുങ്ങിയ കേരളാ കോണ്‍ഗ്രസ് 1971 ലെ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ 13 ആയി വര്‍ദ്ധിച്ചു. ഇതില്‍ മാണിക്കൊപ്പം നിന്നും ശക്തമായി പ്രവര്‍ത്തിയ യുവതുര്‍ക്കിയായിരുന്നു സി.എഫ് തോമസ്. പക്ഷേ, അപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയായ സ്വഭാവം ഉണര്‍ന്നു തുടങ്ങിയിരുന്നു. ചേരിപ്പോരും പിളര്‍പ്പും. ഒമ്പതംഗ സംഘം അന്നത്തെ നേതാക്കളായ കെ.എം ജോര്‍ജ്ജിനെയും മാത്തച്ചനെയും ഒക്കെ ഒതുക്കാനാരംഭിച്ചു. കോട്ടയം ജില്ലാ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഔദ്യോഗികസ്ഥാനാര്‍ഥിക്കെതിരെ ഒമ്പതംഗ ഗ്രൂപ്പിന്റെ ഓ. ലൂക്കോസിനെ നിര്‍ത്തി ജയിപ്പിച്ചു. അധികം വൈകാതെ കേരള കോണ്‍ഗ്രസ്സിലെ ആദ്യത്തെ പിളര്‍പ്പ്. ഈ പിണര്‍പ്പില്‍ സി.എഫ് തോമസ് മാണിക്കൊപ്പം നിന്നു. ഈ നില്‍പ്പ് കെ.എം മാണിയുടെ മരണം വരെ തുടര്‍ന്നെങ്കില്‍ കെ.എം മാണിയുടെ മരണശേഷം അദ്ദേഹം പി.ജെ. ജോസഫ് വിഭാഗത്തിന്റെ ഭാഗമായി.

2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും റജിസ്‌ട്രേഷന്‍, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിയായിരുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി.ടി.ചാക്കോയില്‍ ആകൃഷ്ടനായി 1956ല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തില്‍ പങ്കെടുത്തു. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ ഒപ്പം ചേര്‍ന്നു. പാര്‍ട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെ.എം.മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായി. കെ.എം.മാണിയുടെ മരണശേഷം പി.ജെ.ജോസഫിനൊപ്പം ചേര്‍ന്നു. നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ചങ്ങനാശേരി ചെന്നിക്കര സി.ടി.ഫ്രാന്‍സിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്ബി കോളജില്‍നിന്ന് ബിരുദവും എന്‍എസ്എസ് ട്രെയിനിങ് കോളജില്‍ നിന്ന് ബിഎഡും നേടി. 1962ല്‍ ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്‌കൂളിലും അധ്യാപകനായി. 1980ല്‍ എംഎല്‍എ ആകുംവരെ 18 വര്‍ഷക്കാലം അധ്യാപകനായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends