യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍... നാക്ക് കടിച്ച് മുറിച്ച നിലയിൽ... 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാലു പേര്‍ ചേർന്ന്... അമ്മയുടെ കൂടെ നിന്ന പെൺകുട്ടിയെ ഷാൾ വായിൽ ചുറ്റി തട്ടിക്കൊണ്ടു പോയത് നിമിഷങ്ങൾക്കുള്ളിൽ... രാജ്യത്തെപോലും നാണംകെടുത്തിയ സംഭവം ഇങ്ങനെ...

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി. ക്രൂരതയ്ക്ക് ഇരയായത് ഇരുപതുകാരി പെണ്‍കുട്ടിയാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിലാണ് സംഭവം. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ ഡൽഹി എയിംസിൽ യുവതിയെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം സ്ഥിരീകരിച്ചത്. അവസാന നിമിഷം വരെയും ആശുപത്രി കിടക്കയില്‍ ജീവനായി പോരാടുകയായിരുന്നു.
നാലു പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഹത്‌റാസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു യുവതി. പീഡനത്തെ തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. നാക്ക് മുറിച്ച അവസ്ഥയിലായിരുന്നു.
പെണ്‍കുട്ടി അമ്മയ്ക്കും സഹോദരന്മാര്‍ക്കുമൊപ്പം പുല്ലുവെട്ടാന്‍ പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.'അമ്മയ്‌ക്കൊപ്പം വരികയായിരുന്ന സഹോദരിയെ അമ്മ അരികെ നിന്ന് മാറിയപ്പോള്‍ പ്രതികള്‍ അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.' എന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. അതേ സമയം, കേസില്‍ പോലീസ് ഇടപെടാന്‍ വൈകിയെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, സംഭവശേഷം ആദ്യം ഒരാളെ അറസ്റ്റു ചെയ്‌തെന്നും അയാളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്‌തെന്നും പോലീസ് പറഞ്ഞു.
ഡല്‍ഹിയിലെ നിര്‍ഭയ കേസ് ഈ പീഡനകേസിനു സമാനമാണ്. 2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍. മുകേഷ് കുമാര്‍ (32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. മറ്റു നാലു പ്രതികളെയും പിന്നീട് തൂക്കിക്കൊന്നു നിയമം നടപ്പാക്കി. എന്നാല്‍ എന്തൊക്കെ നിയമങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്ത് കൂട്ടബലാത്സംഗങ്ങളും കുഞ്ഞുങ്ങളെ വരെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കുന്നതും ഇപ്പോഴും തുടരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് യുപിയില്‍ നടന്ന കൂട്ടബലാത്സംഗം.
അതേസമയം കുറച്ച് മാസങ്ങൾക്ക് മുൻപാണ് പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് യുപിയില്‍ ബലാത്സംഗത്തിന് ഇരയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം പുറത്ത് വന്നത്. 12 കാരനായ മകനേയും ചേര്‍ത്താണ് തീ കൊളുത്തിയതെങ്കിലും മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 15 ശതമാനം പൊള്ളലേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 95 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലുംമരണത്തിന് കീഴടങ്ങി. ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു യുവതി തീ കൊളുത്തിയത്. കഴിഞ്ഞ ആറു മാസം മുമ്പാണ് ഇവരെ ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയായത്. പുറത്തുപറഞ്ഞാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം പുറത്തുവിട്ടില്ല. കഴിഞ്ഞ മാസമാണ് യുവതി പീഡന വിവരം ഭര്‍ത്താവിനോട് പറഞ്ഞത്.
ഉടനെ തന്നെ പോലീസിന് പരാതി നല്‍കിയെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. ഒരു മാസമായി കേസെടുക്കാനാവശ്യപ്പെട്ട് പോലീസിനെ സമീപിക്കുന്നുവെന്നും എന്നാല്‍ പോലീസ് കേസ് പരിഗണിച്ചില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. ഈ മൂവര്‍ സംഘം ആഗസ്ത് 18 ന് യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തതായി യുവതി മരണ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. കേസെടുക്കാന്‍ മടിച്ച മൂന്നു പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ട് പോകും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha