Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

എന്നാലും ഇന്ത്യക്കുറിച്ച് ട്രംപ് ഇങ്ങനെ പറയാമോ? ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ ശരിയല്ലെന്ന് ട്രംപ്; ട്രംപ് നുണയനെന്ന് ബൈഡന്‍; ആദ്യ സംവാദം പരസ്പരം കൊമ്പുകോര്‍ത്ത് ട്രംപും ബൈഡനും; ട്രംപിന് തലവേദനയായി കോവിഡും നികുതി വെട്ടിപ്പും

30 SEPTEMBER 2020 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തന്റെ വിജയത്തിനായി എതറ്റം വരെ പോകാന്നു മടിക്കാത്ത ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അല്ലായിരുന്നെങ്കില്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞ് താനാണ് ഏറ്റവും മികച്ചതെന്ന് സ്ഥാപിക്കാന്‍ ഒരു രാഷ്ട്ര തലവന്‍ തയ്യാറാകുമായിരുന്നില്ല. ട്രംപും മോദിയും അടുത്ത സുഹൃത്തുകളാണെന്നാണ് ലോകം കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് എല്ലാകാലത്തും ട്രംപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ആദ്യ സംവാദത്തില്‍ തന്നെ ട്രംപിന്റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് ഇന്ത്യയും തിരിച്ചറിയുകയാണ്. ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ ശരിയല്ലെന്നും കൃത്യമായ കോവിഡ് കണക്കുകള്‍ ഇവിടെയില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തല്‍. എന്നാല്‍ അമേരിക്കയുടെ കാര്യം ഇതല്ലെന്നും അതുകൊണ്ടു തന്നെ താന്‍ തന്നെയാണ് മികച്ച പ്രസിഡന്റ് എന്നും ട്രംപ് സംവാദത്തില്‍ അവകാശപ്പെട്ടു.

കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യയുടെ അദൃശ്യമായ സ്വാധിനമുണ്ടായിരുന്നുവെന്നും അതിന്റെ ഫലമായിയാണ് ട്രംപ് വിജയിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഒരിക്കല്‍ പോലും ട്രംപ് സമ്മതിച്ചിരുന്നില്ലെങ്കിലും റഷ്യയോട് മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും കാണിക്കാത്ത അടുപ്പം ട്രംപ് കാണിച്ചിരുന്നു. എന്തായിരുന്നാലും താന്‍ മിടുക്കനാണെന്ന് കാണിക്കന്‍ ട്രംപ് ചൂണ്ടികാണിച്ച കണക്കുകള്‍ ഇന്ത്യയുടെയും റഷ്യയുടെയും ചൈനയുടെയും കണക്കുകളാണ്. ചൈനയോട് അല്ലെങ്കിലും ട്രംപിന് താല്‍പര്യമില്ല. അതുചിലപ്പോള്‍ ശരിയുമായിക്കാം. അതുകൊണ്ട് തന്നെ ചൈനക്കെതിരെയുള്ള വിമര്‍ശങ്ങള്‍ കാര്യമാക്കേണ്ടകാര്യമല്ല. എന്നാല്‍ ട്രംപിനെ അങ്ങനെയല്ല ഇന്ത്യയും റഷ്യയും കണ്ടിയിരുന്നത്. റഷ്യയിയും ഇന്ത്യയിലും ചൈനയിയും കോവിഡ് കണക്കുകള്‍ തന്നെ ഇല്ലെന്ന വാദിക്കുന്ന ട്രംപ് അമേരിക്കയില്‍ മാത്രമാണ് കൃത്യമായ കണക്കുകളുള്ളതെന്ന വാദമാണ് മുന്നോട്ട് വച്ചത്. കോവിഡ് രോഗികളുടെ കണക്കില്‍ തന്നെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ട്രംപിന്റെ എല്ലാ വാദങ്ങളും തള്ളുന്ന നിലപാടാണ് സംവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ സ്വീകരിച്ചത.

ട്രംപ് നുണയനാണെന്ന് ബൈഡന്‍ ആരോപിച്ചു. ഇതുവരെ അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ് എന്നതാണ് വസ്തുത. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല ഞാന്‍ ഇവിടെ വന്നത്. എല്ലാവര്‍ക്കും അറിയാം അയാള്‍ നുണയനാണെന്ന് ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡന്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു. കോവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു. താന്‍ എന്ത് പറയുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പന്‍ റാലികളെ ന്യായീകരിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്. ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെയും ട്രംപ് വെറുതെ വിട്ടില്ല. മുന്‍പ് ട്രംപിന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം വന്ന സമയത്ത്, പ്രതിരോധത്തിനായി ബൈഡന്റെ മകന്റെ യുെ്രെകനിലെ ബിസിനസ് ഇടപാടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപയോഗിച്ചിരുന്നു. അതേസമയം ചര്‍ച്ചയെ വീണ്ടും കൊറോണ വൈറസ് വിഷയത്തിലേക്ക് കൊണ്ടുവരാനാണ് ബൈഡന്‍ ശ്രമിച്ചത്. ഇത് ഓരോ അമേരിക്കക്കാരന്റെയും കുടുംബത്തെ കുറിച്ചുള്ളതാണെന്നും അല്ലാതെ തന്റെ കുടുംബത്തെ കുറിച്ചുള്ളതല്ലെന്നും ബൈഡന്‍ തിരിച്ചടിച്ചു. സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ 'നിങ്ങള്‍ വാ തുറക്കരുത്' എന്ന് ബൈഡന്‍ ട്രംപിനു താക്കീതു നല്‍കുക പോലും ചെയ്തു.

ക്ലീവ്‌ലാന്‍ഡിലെ കേസ് വെസ്‌റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലാണ് സംവാദം നടക്കുന്നത്. ഇരുവരും പങ്കെടുക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് ഇന്ന് നടന്നത്. ഇനി രണ്ട് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകള്‍ കൂടി നടക്കാനുണ്ട്. മാസ്‌ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്. 90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകള്‍ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്.

സംവാദത്തിന് തൊട്ടുമുമ്പ് നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണം പുറത്തായത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെല്ലുവിളിയായിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിനു ഡോളറാണ് താന്‍ നികുതി അടയ്ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 2016ല്‍ തിരഞ്ഞെടുപ്പ് ജയിച്ച വര്‍ഷം ട്രംപ് വെറും 750 ഡോളറാണ് ഫെഡറല്‍ നികുതിയടച്ചതെന്ന രേഖകള്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് പുറത്തുവിട്ടത്. ഇതു വ്യാജവാര്‍ത്തയാണെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പുള്ള പത്തുവര്‍ഷം ട്രംപ് വന്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് രേഖകള്‍ പറയുന്നു. ഡോണള്‍ഡ് ട്രംപ് നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തുതന്നെ സജീവമായിരുന്നു. ശതകോടീശ്വര റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി ഒഴിവാക്കാന്‍ നഷ്ടക്കണക്കുകള്‍ കൃത്രിമമായി സമര്‍പ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷേ നികുതി രേഖകള്‍ സമര്‍ഥമായി ഒളിപ്പിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഇക്കുറി ട്രംപിന്റെ കഴിഞ്ഞ 18 വര്‍ഷത്തെ നികുതി രേഖകളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്.

ആദ്യ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പത്തുവര്‍ഷം ഡോണള്‍ഡ് ട്രംപ് ഒരു ഡോളര്‍ പോലും നികുതിയടച്ചിട്ടില്ല. ടെലിവിഷന്‍ പരിപാടിയിലൂടെ മാത്രം 427 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടായിരിക്കെയാണ് ഈ നികുതി വെട്ടിപ്പെന്ന് പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. വൈറ്റൗഹസിലെത്തിയ ആദ്യ വര്‍ഷം കേവലം 750 ഡോളറാണ് പ്രസിഡന്റ് നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കിയത്. നികുതി ഒഴിവാക്കാന്‍ നഷ്ടക്കണക്കുകള്‍ കൃത്രിമമായി സമര്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് പതിവുപോലെ വ്യാജ വാര്‍ത്ത നല്‍കുകയാണെന്ന് പ്രസിഡന്റ് ട്വിറ്ററില്‍ പ്രതികരിച്ചു. ശമ്പളം വാങ്ങാത്ത ഏക പ്രസിഡന്റാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ സ്ഥാനാര്‍ഥി സംവാദത്തിന് തൊട്ടുമുമ്പെത്തിയ ട്രംപിന്റെ നികുതിവെട്ടിപ്പ് കഥ മുഖ്യആയുധമാക്കാനൊരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. കോവിഡ് പ്രതിരോധത്തിലെ പരാജയത്തിനൊപ്പം നികുതി വിഷയം കൂടി ഉയര്‍ന്നുവരുന്നത് പ്രസിഡന്റിന് തലവേദനയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (10 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (10 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (11 hours ago)

Malayali Vartha Recommends