Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

'ആ പോലീസുദ്യോഗസ്ഥന്റെയോ വിജയ് നായരുടേയോ മാത്രം ചിന്താഗതിയല്ല, ഇതാമ് നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റേയും ചിന്താഗതി. കേവലം പെണ്ണിന് മാത്രമേ ഫെമിനിസ്റ്റാകാനാകൂ എന്ന ചിന്ത തന്നെ തെറ്റാണ്. ഈ ചിന്ത വിജയ് നായരുടെ മാത്രം ചിന്തയല്ല, ഇത് സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുടെ ചിന്താഗതി തന്നെയാണ്....' തുറന്നടിച്ച് ജോമോൾ ജോസഫ്

30 SEPTEMBER 2020 11:41 AM IST
മലയാളി വാര്‍ത്ത

കുറെ ഏറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന വിഷയമാണ് സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായർ എന്ന യൂട്യൂബറെ മൂന്ന് യുവതികൾ ആക്രമിച്ചത്. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. 'സ്ത്രീകളെ ലൈംഗീക ഭോഗവസ്തുവായി മാത്രം കാണുകയാണ് യൂട്യൂബർ. വിജയ് നായർ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പ്രതിനിധിയായി നിന്നുതന്നെ സംസാരിക്കുന്നതാണ്. സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണ് എന്ന കാലഹരണപ്പെട്ട പൊതുബോധത്തിൽ നിന്നുകൊണ്ട്, ആ പൊതുബോധത്തിന് വിപരീതമായി ഇടപെടുന്ന പ്രവർത്തിക്കുന്ന സ്ത്രീകളൊക്കെ പോക്കുകേസുകളോ വേശ്യകളോ ആണെന്നുള്ള ചിന്താധാരയിൽ നിന്നുതന്നെയാണ് ഇതെല്ലാം വരുന്നത്'- എന്നും ജോമോൾ ജോസഫ് വ്യക്തമാക്കുകയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ജെട്ടിയിടാത്ത ഫെമിനിസ്റ്റുകൾ

സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്നവരെ പ്രവർത്തിക്കുന്നവരെ ഇടപെടുന്നവരെ ചിന്തിക്കുന്നവരെ ഒക്കെയാണ് ഫെമിനിസ്റ്റുകൾ എന്ന് പറയുന്നത്. അതിൽ ആണും പെണ്ണും ട്രാൻസ്ജെന്ററും ഒക്കെ ഉൾപ്പെടും. കേവലം പെണ്ണിന് മാത്രമേ ഫെമിനിസ്റ്റാകാനാകൂ എന്ന ചിന്ത തന്നെ തെറ്റാണ്. ഈ ചിന്ത വിജയ് നായരുടെ മാത്രം ചിന്തയല്ല, ഇത് സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുടെ ചിന്താഗതി തന്നെയാണ്. ആ ചിന്താഗതിയുടെ ഭാഗമായ ഒരാൾ മാത്രമാണ് വിജയ് നായർ.

വിജയ് നായരുടെ വീഡിയോയിലെ പരാമർശങ്ങൾ നമുക്കൊന്ന് പരിശോധിച്ച് നോക്കാം..

സുഗതകുമാരി ടീച്ചർ ഏതോ നേതാവിനൊപ്പം കാറിൽ യാത്ര ചെയ്തതത് കണ്ട പോലീസുദ്യോഗസ്ഥന് തോന്നിയത് അവർ തമ്മിൽ ലൈംഗീക ബന്ധത്തിലേർപ്പെടാനായി യാത്ര ചെയ്ത് പോയി വരുന്നതായാണ് എന്നതാണ് വിജയ് നായർ വീഡിയോയിൽ പറയുന്ന പ്രധാന കാര്യം.

ഇത് ആ പോലീസുദ്യോഗസ്ഥന്റെയോ വിജയ് നായരുടേയോ മാത്രം ചിന്താഗതിയല്ല, ഇതാമ് നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റേയും ചിന്താഗതി. ഒരു സ്ത്രീ അവളുടെ അച്ഛന്റെയോ, ഭർത്താവിന്റെയോ കൂടെയല്ലാതെ, മറ്റൊരു പുരുഷന്റെ കൂടെ അതിപ്പോ അകന്ന ബന്ധുവോ കൂടെ പഠിച്ചതോ ജോലി ചെയ്ത സുഹൃത്തോ ആയാൽ പോലം അവരുടെ കൂടെ യാത്രചെയ്യുകയോ സംസാരിക്കുകയോ ഇടപെടുകയോ ചെയ്താൽ അതൊക്കെ ലൈംഗീക ബന്ധത്തിനായുള്ള ഇടപാടുകൾ മാത്രമായി ചിന്തിക്കുക. ആ ചിന്തയും സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുടെ ചിന്താഗതി തന്നെയാണ്.

വിജയ് നായർ രണ്ടാമതായി പറയുന്നത് ഒരു ഡബ്ബിങ് ആർട്ടിസ്റ്റായ സ്ത്രീയെ കുറിച്ചാണ്. അവർ പലരുമായും ലൈംഗീക ബന്ധത്തിലേർപ്പെടുന്ന സ്ത്രീയാണ്, അവർ ഓറൽ സെക്സ് ചെയ്യുന്വതുകൊണ്ടാണ് അവരുടെ വായുടെ വലുപ്പം കൂടുതലായത്, ആ സത്രീയും മറ്റൊരു പുരുഷനുമായി ലൈംഗീകബന്ധത്തിലേർപ്പെടുന്നത് കണ്ടതായി മറ്റൊരാൾ വിജയ് നായരോട് പറഞ്ഞു എന്നതൊക്കെയാണ് ഈ ഭാഗത്ത് അയാൾ പറയുന്നത്.

തുടർന്ന് വരുന്ന ഭാഗത്താണ്, കേരളത്തിലെ ഫെമിനിസ്റ്റായ ചില സ്ത്രീകളെ പേരെടുത്ത് പറഞ്ഞും, ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ സ്ത്രീകളെ അടച്ച് പറഞ്ഞും, ലൈംഗീകത മാത്രം അടിസ്ഥാനമാക്കിയും ബോഡിഷെയിമിങ് നടത്തിയും അയാൾ സംസാരിക്കുകയും, നിരീക്ഷണം നടത്തുകയും ചെയ്യുന്നത്. കേരളത്തിലെ ഫെമിനിസ്റ്റുകൾക്ക് ജെട്ടിയിടാൻ സമയം കിട്ടാത്തത്, ജെട്ടി അലർജിയായതുകൊണ്ടും, നിരവധി പേരുമായി (ഏഴും എട്ടും പേരുമായി വരെ) ലൈംഗീക ബന്ധത്തിലേർപ്പെടേണ്ട ഇവർക്ക് ജട്ടിയൂരാൻ സമയം കളയാനില്ലാത്തതുകൊണ്ടുമാണ് എന്നൊക്കെ പറയുന്നതാണ് മൂന്നാം ഭാഗം.

ഇവിടെയും സ്ത്രീകളെ ലൈംഗീക ഭോഗവസ്തുവായി മാത്രം കാണുകയാണ് യൂട്യൂബർ. വിജയ് നായർ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പ്രതിനിധിയായി നിന്നുതന്നെ സംസാരിക്കുന്നതാണ്. സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണ് എന്ന കാലഹരണപ്പെട്ട പൊതുബോധത്തിൽ നിന്നുകൊണ്ട്, ആ പൊതുബോധത്തിന് വിപരീതമായി ഇടപെടുന്ന പ്രവർത്തിക്കുന്ന സ്ത്രീകളൊക്കെ പോക്കുകേസുകളോ വേശ്യകളോ ആണെന്നുള്ള ചിന്താധാരയിൽ നിന്നുതന്നെയാണ് ഇതെല്ലാം വരുന്നത്. ഒരുസ്ത്രീ ഒരു ദിവസം എത്ര പുരുഷൻമാരുമായി ഇടപെടുന്നോ, അത്രയും പുരുഷൻമാരുമായി അവൾ ലൈംഗീകബന്ധത്തിലേർപ്പെടുകയോ അവരുമായൊക്കെ അവൾക്ക് മറ്റേ പണിയാണ് എന്നുമൊക്കെയുള്ള കാലഹരണപ്പെട്ട പൊതു ധാരണ!!

പണ്ടൊക്കെ ഒരു പഞ്ചായത്ത് മെമ്പറായി ഒരു സ്ത്രീ വന്നാൽ, അവളെയും പോക്കുകേസായി തന്നെയായിരുന്നു പൊതുബോധം വിലയിരുത്തിയിരുന്നത്. അടുപ്പിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾ ഒരു പുരുഷനോടൊപ്പം അവൾ ഇടപെടുന്നത് കണ്ടാൽ പിന്നെ അവളെ അവന്റെ സെറ്റപ്പായി മുദ്ര കുത്തപ്പെടുകയായി. പിന്നെ ആരു വിളിച്ചാലും പോകുന്നവളായും, ആരുടെ കൂടെ കിടക്കാനും കിട്ടുന്നവളായും അവളെ ചാപ്പ കുത്തുകയായി. ഇതൊക്കെ തന്നെയാണ് പിന്നീട് സാമൂഹ്യ പ്രവർത്തകരായോ, പൊതു പ്രവർത്തകരായോ, രാഷ്ട്രീയ പ്രവർത്തകരായോ, ആക്ടിവിസ്റ്റുകളായോ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്ന സ്ത്രീകളെയും കാറ്റഗറൈസ് ചെയ്യാനും ഉപയോഗിച്ച് വരുന്ന ചിന്താ രീതി. ഇതിനെക്കാൾ കൂടുതലായി ആക്ഷേപം നേരിടുന്നത് കലാരംഗത്തേക്ക് പ്രത്യേകിച്ച് നാടക സിനിമാ മേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകളാണ്. "നാടക നടിയെങ്കിൽ അവൾ വെറും പോക്കാ" എന്നത് ഈ സമൂഹത്തിൽ കാലങ്ങൾക്ക് മുമ്പ് ഒളിഞ്ഞും തെളിഞ്ഞും കേട്ടിരുന്ന പൊതുബോധ ജൽപനം തന്നെയായിരുന്നു എന്നതിൽ യാതൊരു തർക്കവുമില്ല.

പറഞ്ഞുവരുന്നത് ഇത് വിജയ് നായരുടെ മാത്രം കുഴപ്പമല്ല, നമ്മുടെ സമൂഹത്തിൽ വേരോടിയ സ്ത്രീ വിരുദ്ധ കാഴ്ചപ്പാട് മാത്രമാണ്. ഈ വ്കലമായ കാഴ്ചപ്പാടിനൊപ്പം തന്നെയാണ് നമ്മുടെ സമൂഹത്തിലെ വലുയൊരു വിഭാഗം ആളുകളെന്നത് നമ്മൾ അംഗീകരിച്ചേ മതിയാകൂ.

ലൈംഗീക എന്നത്, ലൈംഗീക ബന്ധത്തിലേർപ്പെടുന്ന വ്യക്തികളുടെ മാത്രം ചിന്തകളിൽ ഒതുങ്ങേണ്ട ഒന്നാണ്. ഞാൻ ആരുമായൊക്കെ ലൈംഗീക ബന്ധത്തിലേർപ്പെടണം എന്നത് എന്റെ മാത്രം അവകാശവും എന്റെ മാത്രം ചിന്തയും ആയിരിക്കണം. മറിച്ച് ഞാനാരുമായൊക്കെ ലൈംഗീക ബന്ധത്തിലേർപ്പെടുന്നു എന്ന് ചിന്തിച്ചും ചർച്ച ചെയ്തും കുറച്ചാളുകൾ നടക്കുക എന്നത് എത്രത്തോളം മോശമാണ്?

എന്നാൽ ഇതിന് മറ്റൊരു വശവും കൂടിയുണ്ട്.

സോഷ്യൽ മീഡിയയുടെ വരവോടെയാണ് ഇത്തരം ചിന്തകൾ മീഡിയാ രംഗത്ത് തുടങ്ങിയതെന്ന് കരുതുന്നതും തെറ്റാണ്. ലുങ്കി വാർത്തകളും, പാപ്പരാസി വാർത്തകളും, ഗോസിപ്പ് കോളങ്ങളുമായി ഇവിടത്തെ പരമ്പരാഗത മാധ്യമങ്ങളായ മനോരമയും മാതൃഭൂമിയും മുതൽ, സിനാമാ മാധ്യമങ്ങളായ നാനയും സിനിമാ മംഗളവും മുതൽ, കൊച്ചുപുസ്തക ഗണത്തിൽ പെടുന്ന മുത്തുച്ചിപ്പിയും ഫയറും വരെ ഇത്തരത്തിൽ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി കൊണ്ട് തന്നെ, ആ ഒളിഞ്ഞുകാണുന്ന ചെറിയൊരു ഭാഗം കാഴ്ചയിലേക്ക് തന്റെ ചിന്തകളും കൂടെ ചേർത്തു വെച്ച് തന്നെയാണ് ഈ നാട്ടിലുള്ള മിക്ക മാധ്യമങ്ങളുടേയും എഴുത്തുകാർ പേനയിലെ മഷി തീർത്തതും വികലമായ വാർത്തകൾ കമ്മട്ടത്തിൽ മഷി പുരണ്ട് നമ്മളിലേക്കെത്തിയതും, നമ്മളൊക്കെ ആവേശത്തോടെ വായിച്ച് തീർത്തതും. അതുകൊണ്ട് ഈ സമൂഹത്തിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത് ഇത്തരം പറച്ചിലുകളും ഇത്തരത്തിൽ പെട്ട വായനയുമാണ് എന്നത് വ്യക്തം.

വിജയ് നായർ ചെയ്തതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, എന്നാൽ അതൊടൊപ്പം അയാളെ ആക്രമിച്ചതിനെയും ന്യായീകരിക്കാനാകില്ല.

ജോസഫ് മാഷിന്റെ കൈവെട്ടിയതിന് തുല്യമായ പ്രവർത്തിയാണ് ഈ ചെയ്തതും. കാരണം ജോസഫ് മാഷിന്റെ പ്രവർത്തിയെ ന്യായീകരിക്കുന്ന വലിയൊരു വിഭാഗത്തിനോടൊപ്പം തന്നെ, ആ പ്രവർത്തിയെ ഇഷ്ടപ്പെടാത്ത ആളുകളുമുണ്ടാകും. ഇഷ്ടപ്പെടാത്തവരോ വിയോജിപ്പുകളുള്ളവരോ ജോസഫ് മാഷിനെ ആക്രമിച്ച് കൈ വെട്ടിയതിന് സമാനമായ പ്രവത്തി തന്നെയാണ് ഇവരും ചെയ്തിരിക്കുന്നത്. വിജയ് നായരെ അയാളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ആക്രമിക്കുകയും, സാധന സാമഗ്രികൾ അടിച്ചു മാറ്റുകയും ചെയ്തത് വളരെ തെറ്റായ സന്ദേശം തന്നെയാണ് സമൂഹത്തിന് നൽകുക.

എന്റെ ഇടപെടലുകളോട്, എന്റെ എഴുത്തുകളോട്, എന്റെ പറച്ചിലുകളോട് യോജിക്കുന്നവരല്ല ഈ സമൂഹത്തിലെ മുഴുവനും ആളുകളും. എന്നോട് വിയോജിപ്പുള്ളവർ നാളെ എന്റെ വീട്ടിൽ കയറി വന്ന് എന്നെയും ആക്രമിച്ചാൽ ഞാൻ അവരെയും അവർ ചെയ്ത പ്രവർത്തിയെയും പിന്തുണക്കേണ്ടി വരും. ഇതെന്റെ മാത്രം വിഷയമല്ല, ഓരോ വ്യക്തിയുടേയും ഇടപെടലുകളോട് യോജിപ്പോ വിയോജിപ്പോ ഉള്ള നിരവധി ആളുകൾ ഉണ്ടാകും. വിയോജിപ്പുള്ളവർ മുഴുവനും ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ ഈ സമൂഹം എവിടെയെത്തിനിൽക്കും?

ഇവിടെയാണ് നമ്മൾ മിതത്വം പാലിക്കേണ്ടതിന്റേയും ജനാധിപത്യമര്യാദ പാലിച്ച് നിയമപരമായി ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കേണ്ടതിന്റയും ആവശ്യം. കാരണം ഈ സമൂഹം എന്നത് വിജയ് നായർ കൂടി ഉൾപ്പെടുന്നതാണ്. അയാളെയും അയാളെ പോലുള്ളവരെയും തിരുത്താനാണ് ഇവിടെ നിയമവ്യവസ്ഥയുള്ളത്. അത്തരം ആളുകളെ ആശയപരമായും ചിന്താപരമായും തിരുത്താനും അത്തരം ആളുകളോടും കൂടി സംവദിക്കാനുമാണ് ഞാനും നിങ്ങളും തയ്യാറാകേണ്ടത്. മിതത്വം എന്നത് നമ്മളോരുത്തരും പാലിക്കേണ്ട വലിയ സാമൂഹ്യ ഉത്തരവാദിത്തമാണ്. വയലൻസിലേക്ക് സമൂഹത്തെ നയിക്കാൻ സാമൂഹ്യ പ്രതിബദ്ധയുള്ളവർക്ക് കഴിയില്ല

നബി - കുറച്ചു നാളുകൾക്ക് മുമ്പ് ഞാനീ ചിത്രം ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ, ഞാൻ ജെട്ടിയിട്ടിട്ടുണ്ടോ എന്നും എന്റെ ജെട്ടിയുടെ നിറവും ഒക്കെ ചിന്തിച്ച് ആകുലപ്പെട്ടവരെ സ്മരിച്ചുകൊണ്ട് ഞാനീ ചിത്രം ഈ പോസ്റ്റിനൊപ്പം വീണ്ടും ചേർക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (6 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (10 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends