Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കണ്ണില്‍ ചോരയില്ലാത്ത പീഢനത്തിന് പുറമേ പോലീസിന്റെ ക്രൂരതയും; യു.പിയില്‍ പീഢനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി ഹഥ്രാസിന്റെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചു; യോഗിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

30 SEPTEMBER 2020 12:20 PM IST
മലയാളി വാര്‍ത്ത

അതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയോടും കുടുംബത്തിനോടും അനീതികാട്ടി യു.പി പോലീസ്. യുവതിയുടെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ യുവതിയുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ അവരുടെ കുടുംബത്തെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായായിരുന്നുവെന്നാണ് ആരോപണം. കുടുംബാംഗങ്ങളും പോലീസും തമ്മില്‍ നീണ്ട വാക്കുതര്‍ക്കത്തിനും ബഹളത്തിനും ഇടയിലാണ് രാത്രിയില്‍ തന്നെ യുപി പോലീസ് മൃതദേഹം ദഹപ്പിച്ചത്. സംസ്‌കരിക്കുന്നതിനു മുന്‍പ് യുവതിയുടെ മൃതദേഹം അവസാനമായി വീട്ടില്‍ കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് നിരസിച്ചതായും രാത്രി രണ്ടരയോടെ ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ പോലീസിന്റെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തുകയായിരുന്നുവെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത്. മൃതദേഹവുമായി പോയ ആംബുലന്‍സിനു തടസ്സം നിന്നു ബോണറ്റിലേയ്ക്ക് ചാടി വീണ ബന്ധുക്കളുടെ ദൃശ്യങ്ങളും ചാനല്‍ പുറത്തു വിട്ടു. ആംബുലന്‍സ് പലയിടത്തും വെച്ച് ഗ്രാമവാസികള്‍ തടഞ്ഞു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തേയ്ക്ക് മാധ്യമങ്ങളെയോ ബന്ധുക്കളെയോ പോലീസ് പ്രവേശിപ്പിച്ചില്ല.

ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെ കാലുകള്‍ തളര്‍ന്നതായും ശരീരത്തില്‍ പലയിടത്തും പൊട്ടലുകളുമുണ്ടായിരുന്നു. 2021ലെ നിര്‍ഭയ സംഭവത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു യുവതി നേരിട്ട പീഡനം എന്നതിനാല്‍ 'കുറ്റവാളികളെ തൂക്കിലേറ്റുക' എന്ന് ആവശ്യപ്പെട്ട് ആശുപത്രിയ്ക്ക് പുറത്ത് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. എന്നാല്‍ യുവതി മരിച്ച ശേഷം മൃതദേഹം ആശുപത്രിയില്‍ നിന്ന് നീക്കിയത് തങ്ങളുടെഅറിവില്ലാതെയാണെന്നാണ് സഹോദരങ്ങളുടെ ആരോപണം. പ്രതിഷേധവുമായി കുത്തിയിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും യു.പി പോലീസ് വാഹനത്തില്‍ മാറ്റി. ഇതിനു ശേഷമായിരുന്നു 200 കിലോമീറ്ററോളം അകലെയുള്ള യുപിയിലെ ഗ്രാമത്തിലേയ്ക്ക് മൃതദേഹവുമായി പോലീസ് അര്‍ധരാത്രിയില്‍ പുറപ്പെട്ടത്. അര്‍ധരാത്രിയില്‍ മൃതദേഹം സംസ്‌കരിക്കുന്നത് 'പാരമ്പര്യങ്ങള്‍ക്ക് എതിരാണെന്ന്' ചൂണ്ടിക്കാണിച്ച ഗ്രാമവാസികള്‍ പോലീസിന്റെ ശ്രമത്തെ എതിര്‍ത്തു. മൃതദേഹം പിറ്റേന്നു രാവിലെ സംസ്‌കരിക്കാമെന്നും വിട്ടു തരണമെന്നുമുള്ള പിതാവിന്റെ ആവശ്യവും പോലീസ് നിരസിച്ചു. പ്രതിഷേധക്കാരെ തള്ളി മാറ്റിയ പോലീസ് വാഹനവുമായി നീങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ യുവതിയെ ആക്രമിച്ച ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. അതേ സമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ഹോം സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. ഭരണകൂടത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. കുടുംബത്തിന് സുരക്ഷ വേണം. പെണ്‍കുട്ടിയുടെ സംസ്‌കാരം പൊലീസിന്റെ ഇഷ്ടപ്രകാരമാണ് നടത്തിയത്. ബലംപ്രയോഗിച്ചാണ് മൃതശരീരം സംസ്‌കാരത്തിന് കൊണ്ടുപോയതെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം തുടങ്ങി. ഇതിനോടകം കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് രേഖപ്പടുത്തിയത്. ഹത്രാസ് ബലാത്സംഗത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നു. ഇന്ത്യയുടെ ഒരു മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തിന്റെ സത്യങ്ങള്‍ മറച്ച് വച്ചു. സംസ്‌കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നല്‍കിയില്ലെന്നും അനീതിയാണ് കാട്ടിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. മരിച്ച പെണ്‍കുട്ടിയോടുള്ള മര്യാദ പോലും യുപി സര്‍ക്കാര്‍ കാണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാത്തവര്‍ കുറ്റവാളികളെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends