Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു.... ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകൾ! ശ്വാസനാളം പൊട്ടി... തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു... അന്നനാളം കീറി തൊണ്ടക്കുഴി നുറുങ്ങിയ അവസ്ഥ; ഉറ്റ സുഹൃത്തിന്റെ കൊടുംചതിയിൽ അമ്പരന്ന് നാട്ടുകാർ; കൊലപാതകത്തിലെ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്...


സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിച്ചേക്കും


ഭാവന എന്നും എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്,ഞങ്ങൾ എന്നും വിളിക്കും! ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ഭാവനയാണ്; അവൾ പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; മനസ് തുറന്ന് റിമി ടോമി...


ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി; ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്.... നടി ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായില്‍ നിന്നുമെത്തിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതം... അമ്പരന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്... റമീസിന്റെ മൊഴിയിൽ മുഖ്യകണ്ണിയെ പൊക്കി കസ്റ്റംസ്! സ്വർണക്കടത്ത് നടത്തിയത് നയതന്ത്ര ചാനൽ വഴി.. കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയതായി സൂചന; വമ്പന്മാരുടെ ചങ്കിടിപ്പ് കൂടുന്നു... കാരാട്ട് ഫൈസല്‍ വിചാരിക്കുന്നതിലും അപ്പുറം....

01 OCTOBER 2020 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

'എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്..പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്...' സഖാവ് വിഎസിന്റെ വാക്കുകൾ

'ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.പ്രാധാന്യം വേണമെങ്കില്‍ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക...' ഡോ. ഷിനു ശ്യാമളന്‍ പങ്കുവയ്ക്കുന്നു

നവ ദമ്പതികൾക്ക് കിട്ടിയ ഹണിമൂണ്‍ സമ്മാനം... ഖത്തറിലേക്ക് പറന്ന ദമ്പതികൾ ജയിലിൽ.. മനസില്ലാ മനസോടെ തുടങ്ങിയ യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല... നവദമ്പതികൾ ജയിലിലായി ഒരു വര്‍ഷം പിന്നിടുമ്പോൾ പുറത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ദമ്പതിമാരും ഉറ്റവരും....

ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് സ്മര്‍ഫിനെ എത്തിക്കുന്നു; പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷ മെന്ന് മാളവിക!

സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല

സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് വൃത്തങ്ങള്‍ പുറത്ത് വിടുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നല്‍കിയിരിക്കുകയാണ്. ഈ കേസില്‍ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വളരെ നിര്‍ണായകമായ പുരോഗഗതിയാണ് അന്വേഷണത്തില്‍ കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവള്ളി.

പ്രധാനമായും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 30 കിലോയാണ് നിലവിലെ കേസിന് ആധാരമായി പറയുന്നതെങ്കില്‍ ഏകദേശം 400 കിലോ സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി പ്രതികള്‍ ഇതിനകം കടത്തിയതായിട്ടാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുളളത്. അതിലെല്ലാം ഫൈസലിന് വന്‍ നിക്ഷേപമുളളതായി കണ്ടെത്തിയിട്ടുണ്ട്. റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം എത്തുന്നത്. സ്വപ്‌നയുടെ മൊഴികളിലും കാരാട്ട് ഫൈസലിനെ കുറിച്ച് പരാമര്‍ശമുളളതായിട്ടാണ് വിവരം. ഫൈസലിന്റെ വീട്ടില്‍ ഇപ്പോഴും കസ്റ്റംസ് റെയ്ഡ് തുടരുകയാണ്. പുലര്‍ച്ചെയാണ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യും. അറസ്റ്റിനുളള സാധ്യതയും കസ്റ്റംസ് തള്ളിക്കളയുന്നില്ല. ഇയാള്‍ നടത്തിയ നിക്ഷേപങ്ങളുടെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം കാരാട്ട് ഫൈസല്‍ മുന്‍പും വിവാദ നായകന്‍ തന്നെയാണ്. നികുതി വെട്ടിച്ച് മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതി ഇതിന് മുന്‍പ് ഫൈസലിനെതിരെ ഉയര്‍ന്നിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ഒരു ജാഥയില്‍ ഈ കാര്‍ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ജനജാഗ്രതാ യാത്രയുടെ ഇടയിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്‍റെ മിനി കൂപ്പറില്‍ സഞ്ചരിച്ചത്. മിനി കൂപ്പര്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് വഴി കാരാട്ട് ഫൈസല്‍ പത്ത് ലക്ഷത്തോളം രൂപ നികുതി വെട്ടിപ്പ് നടത്തിയിരുന്നു.

അന്യസംസ്ഥാനത്ത് നിന്നുള്ള വാഹനം ഇവിടെ ഓടിക്കണമെങ്കില്‍ ഒരുവര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ മാറ്റണമെന്നും നികുതി അടയ്ക്കണമന്നും നിയമുണ്ടായിരിക്കെ കാരാട്ട് ഫൈസലിന്‍റെ മിനികൂപ്പര്‍ ഇത് പാലിച്ചിരുന്നില്ല. പിഴ അടയ്ക്കാന്‍ ഫൈസല്‍ തയ്യാറാവാത്തതിനാല്‍ മോട്ടോര്‍വാഹന വകുപ്പ് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാല സ്വര്‍ണ്ണക്കടത്ത് ഇടപാടുകാരുമായി ഫൈസലിന്റെ ബന്ധം സംബന്ധിച്ച് ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസലിന് വലിയ പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. 2013 നവംബര്‍ എട്ടിന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ആറുകിലോ സ്വര്‍ണം ഡി ആര്‍എ പിടികൂടിയിരുന്നു. ഈ കേസില്‍ ഡിആര്‍എ ഫൈസലിനെ പ്രതി ചേര്‍ത്തിരുന്നു. ഈ കേസിലെ പ്രതികളുമായി ഫൈസലിന് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തിലിന് പിന്നാലെയായിരുന്നു നടപടി. ഈ കേസിലെ മുഖ്യപ്രതിയായ ഷഹബാസിന്‍റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവന്‍ കാര്‍ കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ നിന്ന് ഡിആര്എ കണ്ടെത്തിയിരുന്നു. നേരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഫൈസല്‍ ഇടത് പിന്തുണയോടെയാണ് നഗരസഭാംഗമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ എന്താണ് ബന്ധം ? സ്വപ്ന ശിവശങ്കരന്റെ ബിനാമിയോ അതോ കൊള്ളമുതല്‍ സൂക്ഷിപ്പുകാരിയോ.?  (2 minutes ago)

മലപ്പുറത്തെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു.... ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കു  (5 minutes ago)

സഹപ്രവര്‍ത്തകനായിരുന്ന സുഹൃത്തിനെ കൊലപ്പെടുത്താന്‍ കാരണം കടുത്ത അസൂയ.... ജോലിയില്‍ കൂടുതല്‍ കഴിവു തെളിയിക്കുന്നതു കണ്ട് വൈശാഖിനോട് തോന്നിയ അസൂയ ഒടുവില്‍ പകയായി....  (13 minutes ago)

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ റബിന്‍സ് ഹമീദിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും... യു.എ.ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍.ഐ.എ അ  (31 minutes ago)

ഫോണിനെ ചൊല്ലിയുള്ള തര്‍ക്കം ഒടുവിലെത്തിയത് കൊലപാതകത്തില്‍ .... മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചതോടെ അനാഥരായത് നാലു കുരുന്നുകള്‍.....  (43 minutes ago)

ടിപ്പര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയും ആംബുലന്‍സ് ഡ്രൈവറും മരിച്ചു.... ഗുരുതരാവസ്ഥയില്‍ വെമ്പായം സ്വദേശിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയായിരുന്നു സംഭവം..  (46 minutes ago)

കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ചനിലയില്‍... ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കള്‍, സംഭവശേഷം ഒളിവില്‍ പോയ സിജുവിനായി തെരച്ചില്‍ ആരംഭിച്ചു  (54 minutes ago)

സിസ്റ്റര്‍ അഭയ കൊലക്കേസ്: അഞ്ച് സിബിഐ ഡിവൈഎസ്പിമാരെ ഇന്ന് (ചൊവ്വാഴ്ച) വിസ്തരിക്കും  (1 hour ago)

സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിച്ചേക്കും  (1 hour ago)

ഹാഥ്‌റസ് സംഭവം സി.ബി.ഐ.യോ എസ്.ഐ.ടി.യോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്  (1 hour ago)

പിതാവിന്റെ മര്‍ദനമേറ്റ് ഒമ്പത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍....  (9 hours ago)

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും...  (10 hours ago)

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു  (10 hours ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും  (10 hours ago)

സ്ത്രീകളെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends