Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

ശിവശങ്കറിന്റെ അറസ്റ്റ് നാളെ; രാമമൂര്‍ത്തിയെ കണ്ടു ഞെട്ടി, പിന്നെ ഹൃദയം തകര്‍ന്നു; അറസ്റ്റു ഒഴിവാക്കാനുള്ള നെഞ്ചുവേദന നാടകം പൊളിഞ്ഞു; പൂര്‍ണ ആരോഗ്യവാന്‍, നാളെ ഡിസ്ചാര്‍ജ് ചെയ്യും ഉടന്‍ അറസ്റ്റും ചെയ്യും

17 OCTOBER 2020 03:20 PM IST
മലയാളി വാര്‍ത്ത

അറസ്റ്റു ഒഴിവാക്കാനുള്ള നെഞ്ചുവേദന നാടകം പൊളിഞ്ഞു. ശിവശങ്കര്‍ പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍. ശിവശങ്കറിന് അസുഖമൊന്നുമില്ലെന്ന് തെളിഞ്ഞു. ആന്‍ജിയോഗ്രാം പിരശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്കൊന്നും കണ്ടെത്താനായില്ല. നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനമാനിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ കൂടി ശിവശങ്കര്‍ ഐസിയുവില്‍ തുടരും. അതു കഴിഞ്ഞാല്‍ 12 മണിക്കൂര്‍ വാര്‍ഡിലോക്കോ പേ വേര്‍ഡിലോക്കോ മാറ്റും. ഇന്നലെ വൈകുന്നേരം ആണ് ശിവശങ്കറിനെ നെഞ്ചു വേദനയെ തുടര്‍ന്ന് പി.ആര്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടനെ തന്നെ ഐ.സി.യൂവില്‍ പ്രവേശിപ്പിച്ചു. എന്തെങ്കിലും കള്ളത്തരം പറഞ്ഞു കസ്റ്റംസിനെ പിണക്കാന്‍ പിആര്‍എസ് ആശുപത്രിക്ക് താല്‍പ്പര്യമില്ല എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ നാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യത തള്ളി കളയാനാകില്ല. അറസ്‌റ് ചെയ്തു ചിലപ്പോള്‍ ആശുപത്രിയില്‍ തന്നെ തുടര്‍ന്നേക്കാം. തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാനും നീക്കം തുടങ്ങിട്ടുണ്ട്.

കസ്റ്റംസ് കാര്‍ഗോ മേധാവി രാമമൂര്‍ത്തി നേരിട്ട് എത്തിയപ്പോള്‍ ശിവശങ്കറിന് അപകടം മണത്തു. ഇതാണ് നെഞ്ചുവേദന നാടകത്തില്‍ അവസാനിച്ചത്. അതിന് കാരണമുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ പാഴ്‌സല്‍ പിടിക്കുന്നത് രാമമൂര്‍ത്തിയുടെ നേതൃത്വത്തിലാണ്. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ സ്വപ്‌നാ സുരേഷിനേയും സരിത്തിനേയും കുടുക്കിയത് രാമമൂര്‍ത്തിയുടെ പിഴയ്ക്കാത്ത ചുവടുകളാണ്. അതുകൊണ്ട് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള ചുമതല സുമിത് കുമാര്‍ ഏല്‍പ്പിച്ചതും രാമമൂര്‍ത്തിയെയാണ്. അതുകൊണ്ടാണ് ഈ നീക്കം ആരും അറിയാതെ പോയതും. ഈ ഉദ്യോഗസ്ഥന്‍ തന്നെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും എത്തിയത്. എല്ലാം അതീവ രഹസ്യമായി രാമമൂര്‍ത്തി വച്ചു. അങ്ങനെ നാടകീയമായി വീട്ടിലേക്ക് എത്തി. ഇതിനെയാണ് കുഴഞ്ഞു വീണ് ശിവശങ്കര്‍ പൊളിച്ചത്.

സ്വര്‍ണ്ണ കടത്തില്‍ മനസ്സിലായ കാര്യങ്ങള്‍ ജൂലൈ ആദ്യം രാമമൂര്‍ത്തി, കമ്മീഷണര്‍ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. ഇമെയില്‍ മുഖാന്തിരം നല്കിയ അപേക്ഷയില്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതു കൊണ്ടു തന്നെ അനുമതി ലഭിക്കില്ലന്നായിരുന്നു കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളില്‍ ഇന്ത്യ യു എ ഇ തര്‍ക്കം നിലനിന്നതും കസ്റ്റംസിന്റെ നീക്കത്തിന് ഗുണകരമായി. കസ്റ്റംസിന്റെ അപേക്ഷ വിശദമായി പരിശോധിച്ച വിദേശകാര്യ മന്ത്രാലത്തിന്റെ അനുമതി ഉത്തരവ് രാത്രിയാണ് ഇമെയില്‍ സന്ദേശമായി കസ്റ്റംസിന് ലഭിക്കുന്നത്. അനുമതി ലഭിച്ചുവെങ്കിലും പെട്ടിപൊട്ടിക്കാന്‍ രാമമൂര്‍ത്തി ടീമിന് പിന്നെയും കടമ്പകള്‍ ഉണ്ടായിരുന്നു. പെട്ടിയില്‍ പ്രതീക്ഷിക്കുന്ന ഒന്നും ഇല്ലെങ്കില്‍ ആദ്യം ഇന്ത്യ യു എ ഇ നയതന്ത്ര ബന്ധം ഉലയും. അതിന്റെ പ്രത്യാഘാതം വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമായേനെ. ഇതിന് പുറമെ രാമമൂര്‍ത്തിയുടെ തൊപ്പി തെറിച്ചേനെ.

എന്നാല്‍ പെട്ടി പൊട്ടിക്കുന്നതിന്റെ തലേദിവസവും ടീം അംഗങ്ങളെ വിളിച്ച് അസാമന്യ ധൈര്യം പ്രകടിപ്പിച്ച മൂര്‍ത്തിക്ക് തന്റെ ഇന്‍ഫോര്‍മറെ അത്ര വിശ്വാസമായിരുന്നു. മുന്‍പും ഇതേ ഇന്‍ഫോര്‍മര്‍ കസ്റ്റംസിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പെട്ടി പൊട്ടിക്കുന്നത് ദുബായി നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണം. ഇതിനായി കത്തു നല്കിയപ്പോള്‍ തന്നെ കോണ്‍സുലേറ്റ് അനുകൂലമായി പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലേറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പെട്ടി പൊട്ടിച്ചത്. പെട്ടിയില്‍ കണ്ടെത്തിയ പൈപ്പ്, ഡോര്‍ലോക്ക്, എയര്‍ കംപ്രസര്‍ എന്നിവയില്‍ സിലിന്‍ഡര്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. ബാഗേജിലെ എയര്‍ കംപ്രസര്‍, ഡോര്‍ലോക്കുകള്‍, ഇരുമ്പ് ടാപ്പുകള്‍ എന്നിവയ്ക്കുള്ളില്‍ സ്വര്‍ണം കുത്തിനിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡില്‍സും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത് പെട്ടിയുമായി ബന്ധമില്ലെന്ന് യുഎഇ കോണ്‍സലര്‍ രേഖാമൂലം തന്നെ കസ്റ്റംസിനെ അറിയിച്ചു. പിന്നീട് അന്വേഷണം പല തലത്തിലെത്തി.

സ്വര്‍ണ വേട്ടയ്ക്ക് നേതൃത്വം നല്കിയ എയര്‍ കാര്‍ഗോ കസ്റ്റംസ് മേധാവി രാമമൂര്‍ത്തി നേരത്തെ തന്നെ കള്ളക്കടത്തു കാരുടെ പേടി സ്വപ്‌നമാണ്. 93ല്‍ കസ്റ്റ്ംസില്‍ പ്രിവന്റീവ് ഓഫീസര്‍ ആയി ജോലിയില്‍ കയറിയ മൂര്‍ത്തി 97കാലഘട്ടിത്തില്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ കള്ളക്കടത്തു കാരുടെ പേടി സ്വപ്‌നമായിരുന്നു. ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയില്‍ എത്തിയ ശേഷം അവിടെ നടത്തിയിട്ടുള്ള സ്വര്‍ണവേട്ട, മയക്കുമരുന്ന വേട്ട ഇതൊക്കെ തന്നെ അന്നത്തെ ദേശീയ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. റവന്യൂ ഇന്റലിജന്‍സിലും രാമമൂര്‍ത്തി ജോലി ചെയ്തിരുന്നു. ഡി ആര്‍ ഐ യില്‍ ഇരിക്കെ ഉന്നത ബന്ധമുള്ള പല സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും തുമ്പുണ്ടാക്കിയത് മൂര്‍ത്തി ആയിരുന്നു. നയതന്ത്ര ബാഗേജിലെ കള്ളക്കടത്തു പിടികൂടിയതു വഴി രാജ്യത്തെ നയതന്ത്ര ഓഫീസുകളിലേക്ക് വരുന്ന പാഴ്‌സലുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാന്‍ കസ്റ്റംസിന് പിടിവള്ളിയായി. ഇതിന് പിന്നിലെ ചാലക ശക്തിയായി മാറുന്നതും രാമമൂര്‍ത്തിയാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴിയും ശിവശങ്കറിനു കുരുക്കൊരുക്കിയെന്നാണു വിവരം. വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ ഇതിനകം ഏകദേശം 110 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണു ശിവശങ്കറിനെതിരേ നിര്‍ണായകമായത്. സ്വപ്‌ന സുരേഷുമായുള്ള ദുരൂഹമായ ബന്ധവും അവരുമായുള്ള സാമ്പത്തിക ഇടപാടുകളും സംശയനിഴലിലാണ്. ഈന്തപ്പഴം കടത്തിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണു വിവരം.

ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്‌നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ലൈഫ് മിഷന്‍ വഴി ലഭിച്ച കൈക്കൂലി തുക ഡോളര്‍ ആക്കി മാറ്റി യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 1.90 ലക്ഷം ഡോളര്‍ ആണ് വിദേശത്തേക്ക് കടത്തിയത്. ഇന്ത്യന്‍ കറന്‍സി ഡോളര്‍ ആയി മാറ്റിക്കിട്ടാന്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് അധികൃതര്‍ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇത്രയേറെ തുകയുടെ ഡോളര്‍ നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നല്‍കുകയായിരുന്നുവെന്നാണ് മൊഴി. ഈ മൊഴിയാണ് ശിവശങ്കറിന് വിനയാകുന്നത്. ഇതോടെയാണ് രാമമൂര്‍ത്തി ശിവശങ്കറിനെ പിടിക്കാന്‍ പൂജപ്പുരയിലെ വീട്ടില്‍ എത്തിയത്.

ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) െഹെക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന, ക്രിമിനല്‍ നടപടിച്ചട്ടം 41(എ) നോട്ടീസുമായാണ് സ്വര്‍ണക്കടത്ത് പിടിച്ച അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി ഇന്നലെ െവെകിട്ട് നേരിട്ടെത്തിയത്. ഗൗരവം തിരിച്ചറിഞ്ഞതോടെയാണു ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നാണു സൂചന. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചതിനു ശേഷം മടങ്ങുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (17 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (37 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (43 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (50 minutes ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (1 hour ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (3 hours ago)

Malayali Vartha Recommends