Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

അഭിപ്രായ സര്‍വേകള്‍ ശരിയെങ്കില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നിലപാട് വ്യക്തം; ഇനി അറിയാന്‍ ബാക്കിയുള്ളത് 2016 ആവര്‍ത്തിക്കുമോ ഇല്ലയോ എന്നു മാത്രം; മോദിയുടെ കൂട്ടുകാരന് എന്തു സംഭവിക്കും; വന്‍ഭൂരിപക്ഷമില്ലെങ്കില്‍ അധികാര കൈമാറ്റം അത്ര എളുപ്പമാവില്ല; അട്ടിമറിയുടെ സാധ്യത ഇങ്ങനെ

17 OCTOBER 2020 04:16 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ ആരു നയിക്കും. ഡൊണാള്‍ഡ് ട്രംപിന് ഭരണത്തുടര്‍ച്ച ലഭിക്കുമോ? അതോ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഭരണത്തിലേറുമോ? അറിയാന്‍ നവംബര്‍ ഒന്‍പത് വരെ കാത്തിരിക്കണം. ഇന്ത്യയെ സംബന്ധിച്ച് ട്രംപിന് ഭരണതുടര്‍ച്ച ലഭിച്ചാലും ജോ ബൈഡന്‍ അധികാരത്തില്‍ വന്നാലും വലിയ പ്രശ്‌നമൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല കാരണം ഇവര്‍ രണ്ടു പേരും ഇന്ത്യയോട് നല്ല സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്.

അഭിപ്രായ സര്‍വേ കളില്‍ ജോ ബൈഡന്‍ ഏറെ മുന്നിലാണ്. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പിലും ഹിലാരി ക്ലിന്റാണ് സര്‍വേകള്‍ മുന്‍ തൂക്കം നല്‍കിയത്. എന്നാല്‍ അവസാന നിമിഷം പുറത്ത് വന്ന ഇ മെയില്‍ വിവാദം കാര്യങ്ങള്‍ മാറ്റിമറിച്ച്. ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇത്തരമൊരു നീക്കം നടക്കാനുള്ള സാധ്യതയും തള്ളി കളയാന്‍ സാധിക്കി. ഈ കണക്കുകൂട്ടലിനെ ശരിവയ്ക്കുന്നതാണ് ജോ ബൈഡന്റെ മകന്റെ പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത ഇ മെയില്‍ വിവാദം. പക്ഷേ ഇതുവേണ്ട രീതിക്ക് ഉപയോഗപ്പെടുത്താന്‍ ട്രംപിന് സാധിച്ചില്ല. ഫെയ്‌സിബുക്കും ട്വിറ്ററും ഫേറ്റ് ചെക്ക് എന്ന നിലയില്‍ ഈ വാര്‍ത്തയെ തള്ളുകയാണ് ചെയ്തത്.

യുഎസ് തിരഞ്ഞെടുപ്പില്‍ 70 ശതമാനം ഇന്ത്യന്‍ അമേരിക്കക്കാര്‍ ജോ ബൈഡന് വോട്ട് ചെയ്യാന്‍ കണക്കുകൂട്ടല്‍ നടത്തുന്നതായിയുള്ള സര്‍വേ പുറത്ത് വന്നിയിരുന്നു. 2020 ലെ ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ് സര്‍വേയാണ് ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ജോ ബൈഡന് അനുകൂലമായി നീങ്ങുമെന്ന് പറയുന്നത്. 22 ശതമാനത്തോളം ആളുകള്‍ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യുമെന്നും പറയുന്നു. സെപ്തംബറിലെ ആദ്യ ആഴ്ചയില്‍ 936 ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാരെയാണ് ഓണ്‍ലൈന്‍ വഴി സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായാണ് നില്‍ക്കുന്നത്. 15 ശതമാനത്തോളം പേര്‍ റിപ്പബ്ലിക്ക് പാര്‍ട്ടിയ്ക്ക് അനുകൂലമായി നിലകൊള്ളുന്നവരാണ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ യുഎസ് ബന്ധം ഒരു ഘടകമായി കണക്കാക്കുന്നില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരായ നീക്കങ്ങള്‍ ഉണ്ടാകാമെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന ട്രംപിന് ഇന്ത്യയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുമെന്നും ഇത് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന് മേല്‍ മേല്‍ക്കൈ നേടാന്‍ സഹായിക്കുമെന്നുമാണ് മോദി അവകാശപ്പെടുന്നത്.

ഇന്ത്യ യുഎസ് ബന്ധം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് ഡെമോക്രാറ്റുകള്‍ക്ക് കഴിയുമെന്നാണ് കൂടുതല്‍ ഇന്ത്യന്‍ അമേരിക്കക്കാരും സര്‍വേയോട് പ്രതികരിച്ചത്. അതേ സമയം പ്രസിഡന്റ് തിഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളി ജോ ബിഡന്‍, സെനറ്റര്‍ കമല ഹാരിസ് മത്സരിക്കുന്നത് ഇന്ത്യന്‍ ആഫ്രിക്കന്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയാണ് കമല ഹാരിസ്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ഡെമോക്രാറ്ററുകള്‍ക്ക് അനുകൂലമായി നില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ അമേരിക്കക്കാര്‍ സാധാരണയായി ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ് പിന്തുണയ്ക്കുക. എന്നാല്‍, ഇതുവരെ ധനികരായ ഇന്ത്യക്കാരും മോദി-ട്രംപ് ബന്ധത്തിലൂടെ ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവരും ട്രംപിന് വോട്ടുചെയ്യുമെന്ന് ചില സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അടുത്തകാലത്തെ സംഭവവികാസങ്ങള്‍ അവരില്‍ മനംമാറ്റം സൃഷ്ടിച്ചിരിക്കുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 91 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ അമേരിക്കക്കാരും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണാണ് വോട്ട് ചെയ്തത്. 2020ല്‍ ഈ സമൂഹം ബിഡനെ പിന്തുണയ്ക്കാനാണ് പദ്ധതിയിടുന്നതെന്നും എഴുത്തുകാര്‍ പറയുന്നു. എന്നാല്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ സമ്പദ് വ്യവസ്ഥ, ആരോഗ്യസംരക്ഷമം എന്നിവയെ വോട്ടര്‍മാര്‍ തങ്ങളുടെ പ്രധാന ആശങ്കകളായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മത വിശ്വാസികള്‍ ട്രംപിനെ പിന്തുണയ്ക്കുമ്പോള്‍ 82 ശതമാനത്തോളം വരുന്ന ഹിന്ദുക്കള്‍ ബിഡനെയാണ് പിന്തുണയ്ക്കുക. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും മുന്‍ഗണന നല്‍കുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനാണ്.

കോവിഡ് കാലത്ത് അമേരിക്കയിലെ അനിശ്ചിതത്വം ലോകത്തെത്തന്നെ അങ്കലാപ്പിലാക്കിയിരിക്കുന്നു. അമേരിക്കയിലുണ്ടായ 2,00,000 മരണങ്ങള്‍ക്ക് കാരണക്കാരനായിരുന്നു ട്രംപ് എന്ന് പൊതുവേ പറച്ചിലുണ്ട്. വിദഗ്ധാഭിപ്രായം മാനിക്കാതെ അദ്ദേഹം പറഞ്ഞതും പ്രവര്‍ത്തിച്ചതും ഒരു ഭ്രാന്തമായ മനസ്സിനെയാണ് പ്രതിഫലിപ്പിച്ചത്. എന്നാലും ബൈഡന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചില്ലെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പുഫലത്തെ ചോദ്യംചെയ്യുമെന്നും അനിശ്ചിതത്വം കോടതിക്ക് പരിഹരിക്കേണ്ടി വരുമെന്നുമാണ് പൊതുവേയുള്ള ആശങ്ക. ട്രംപിന്റെ പരാജയം 'കാവ്യനീതി' അനുസരിച്ച് അനിവാര്യമാണെങ്കിലും ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വിജയം പ്രതീക്ഷിക്കുകയാണ്. അത് സംഭവിക്കണമെങ്കില്‍ കോവിഡ് ദുരന്തം തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത ഒരു സ്ഥിതിവിശേഷം ഉണ്ടാകേണ്ടിയിരിക്കുന്നു.

ട്രംപിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം നോക്കുമ്പോള്‍ അദ്ദേഹം ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് വിശ്വസിക്കാനാവുകയില്ല. നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ അമേരിക്ക അപകടത്തിലേക്കാണ് നീങ്ങുക. ഇത് എങ്ങനെ അവസാനിക്കുമെന്ന് ഒരു തീര്‍ച്ചയുമില്ല. നിയന്ത്രണംവിട്ട ഒരു വാഹനംപോലെയാണ് അമേരിക്ക പോകുന്നതെന്നും അത് എവിടെപ്പോയാണ് നില്‍ക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നുമുള്ള പ്രതീതിയാണ് ഇപ്പോഴുള്ളത്. സമാധാനപരമായ തിരഞ്ഞെടുപ്പ് നടന്നാല്‍ ബൈഡന്‍ തന്നെയായിരിക്കും ജയിക്കുകയെന്ന വ്യക്തമായ സൂചനകളുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍തന്നെയായിരിക്കും ട്രംപിന്റെ ശ്രമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (18 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (38 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (44 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (51 minutes ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (1 hour ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (3 hours ago)

Malayali Vartha Recommends