Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ശിവശങ്കരന്റെ അറസ്റ്റ് വഴിത്തിരിവാകും; മുഖ്യമന്ത്രിക്കായുള്ള രാജി ആവശ്യം ശക്തമാകും; കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറക്കും; ഇനി സമരം തന്നെ; കേന്ദ്ര എജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ സി.പി.എം

17 OCTOBER 2020 03:13 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടാന്‍ തുടങ്ങിട്ട് നാളുകുറെയായി. അതിന് വച്ച വെള്ളം വാങ്ങി വച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പലതവണ മുഖ്യമന്ത്രി പച്ചക്ക് പറയുകയും ചെയ്തു. പഴയ സോളാര്‍ വിവാദത്തിലെ പ്രസ്താവനയെല്ലാം കുത്തിപൊക്കിയെടുത്ത് ട്രോള്‍ ഉണ്ടാക്കി സൈബര്‍ ലോകം കുത്തിത്തിരിപ്പുണ്ടാക്കിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. സ്വന്തം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്താലും ഇതില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് വ്യക്തം. എന്നാല്‍ കോവിഡ് കാലത്ത് വീണ്ടും സംസ്ഥാനം സമര പോരാട്ടങ്ങള്‍ക്ക് വേദിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സമരമല്ലാതെ വേറെ എന്തു ചെയ്യാനാണ്. കോവിഡ് പ്രോട്ടോകോള്‍ ഒക്കെ കാറ്റില്‍ പറക്കും. പിന്നെ സമരം തന്നെ സമരം.

അറസ്റ്റിലേക്ക് പോയാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കാനായിരുന്നു കസ്റ്റംസ് ശ്രമിച്ചത്. ശിവശങ്കര്‍ അറസ്റ്റിലായാല്‍ കേസ് നേരിട്ട് മുഖ്യമന്ത്രിയിലേക്ക് വിരല്‍ ചൂണ്ടുന്നതിന് തുല്യമാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പര്‍ പവറായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍. വിവാദങ്ങള്‍ ഉയര്‍ന്നുവന്ന ആദ്യ ഘട്ടത്തിലൊക്കെ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. അതിനാല്‍ ശിവശങ്കര്‍ അറസ്റ്റിലാകുന്നതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമ്മര്‍ദ്ദം പ്രതിപക്ഷം ശക്തമാക്കും. ഇക്കാര്യത്തില്‍ ദേശീയതലത്തില്‍ തന്നെ വിഷയം ഉന്നയിച്ച് ബി.ജെ.പി. ഒരു മുഴം മുമ്പെ തുടങ്ങി.

എന്നാല്‍, കേസില്‍ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായാണ് ഇടപെടുന്നതെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ക്ക് ഇത് ബലം കൊടുത്തിട്ടുണ്ട്. കസ്റ്റംസ് കസ്റ്റഡിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിവാസവുമൊക്കെ നാടകമാണെന്ന വിലയിരുത്തലും ഇപ്പോള്‍ ഉയരുന്നുണ്ട്. അറസ്റ്റ് നടന്നാല്‍ അതിന് ശേഷമുണ്ടാകുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ശിവശങ്കറിനെ സര്‍ക്കാര്‍ പൂര്‍ണമായും തള്ളിപ്പറഞ്ഞേക്കാം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം സമരം കടുപ്പിക്കാനാണ് സാധ്യത.

എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനായി നടത്തിയത് നാടകീയ നീക്കങ്ങളാണ് ഇന്നലെയും ഇന്നും കേരളം സാക്ഷ്യം വഹിച്ചത്. ഡല്‍ഹിയില്‍ ബി.ജെ.പി. ദേശീയ വക്താവ് സാംബിത് പത്രയും കേന്ദ്രമന്ത്രി വി. മുരളീധരനും ചേര്‍ന്ന് സ്വര്‍ണക്കടത്ത് വിഷയം ദേശീയ തലത്തില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ശിവശങ്കറിനെ തേടി കസ്റ്റംസ് സംഘം വീട്ടിലെത്തിയത്.

ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത് 23 വരെ കോടതി വിലക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് കസ്റ്റംസിന്റെ നീക്കം. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ എടുത്ത പുതിയ കേസില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

കസ്റ്റംസ് വാഹനത്തില്‍ ഓഫിസിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ശിവശങ്കര്‍ ആരോഗ്യവാനാണെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ എടുത്തിരിക്കുന്ന പുതിയ കേസ്. സ്വപ്‌ന സുരേഷ് വിദേശത്തേക്ക് രണ്ടു ലക്ഷത്തോളം ഡോളര്‍ കടത്തിയത് ശിവശങ്കറിന് അറിയാമെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതിനിടെ ശിവശങ്കറിനെ നാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യത തള്ളി കളയാനാകില്ല. അറസ്‌റ് ചെയ്തു ചിലപ്പോള്‍ ആശുപത്രിയില്‍ തന്നെ തുടര്‍ന്നേക്കാം. തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാനും നീക്കം തുടങ്ങിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends