Widgets Magazine
27
Nov / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധുവിന്റെ വിവാഹത്തിന് അമ്മയ്‌ക്കൊപ്പം കൂട്ടിയത് മകനെ... വാശിപിടിച്ചിട്ടും കൂടെ കൊണ്ടു പോകാതിരുന്നപ്പോൾ മകൾക്ക് സഹിക്കാനായില്ല; തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുറിയുടെ വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... എട്ടുവയസുകാരിയായ മകളുടെ കടുംകൈയിൽ മനംനൊന്ത് വീട്ടുകാരും നാട്ടുകാരും....


കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവാദം നല്‍കണമെന്ന വിചിത്രമായ അപേക്ഷയുമായി അഭിഭാഷകന്‍ ആളൂര്‍


ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി


കുടുംബസമേതം കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുന്ന മകളെ കണ്ട് നോക്കി നിൽക്കാനായില്ല.... മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ഒഴുക്കിൽ പെട്ടു... അവസാന നിമിഷംവരെയും ആ ഒരൊറ്റ ലക്ഷ്യമായിരുന്നു... എന്നിട്ടും.... ഷാര്‍ജയില്‍ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങിമരിച്ചു; നാടിന് തീരാവേദനയായി ഇസ്മായിലും മകള്‍ അമലും


48കാരന്റെ അഞ്ചാം വിവാഹം 13 കാരിയുമായി... ഞെട്ടണ്ട, സംഭവം സത്യമാണ്... തനിക്ക് സമയം ചിലവഴിക്കാനും 13 വയസുള്ള തന്റെ മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവവരൻ; ആഡംബരത്തോടുകൂടി നടത്തിയ വിവാഹ സത്കാര ചിത്രങ്ങൾ വൈറൽ....

ഭയന്നതു സംഭവിച്ചില്ല, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്; ബഹിരാകാശത്ത് സംഭവിച്ചത്; റഷ്യന്‍ കൃത്രിമോപഗ്രഹവും, ചൈനീസ് റോക്കറ്റും കൂട്ടിയിരിച്ചിരുന്നുവെങ്കില്‍ അതു സംഭവിക്കുമായിരുന്നു; ബഹിരാകാശത്തെ മാലിന്യങ്ങള്‍ ഭാവിയില്‍ വന്‍ ഭീഷണി

20 OCTOBER 2020 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയെ തേച്ച് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം! കാമുകിയുമായി കിടക്കപങ്കിടവേ റൂമിലേയ്ക്കെത്തിയ ഭാര്യ കൈയോടെ ഭർത്താവിനെ പൊക്കി; പിന്നാലെ സംഭവിച്ചത്... നാട്ടുകാരെ ഞെട്ടിച്ച ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു... സംഭവം ഇങ്ങനെ...

ബാണാസുര സാഗര്‍ അണക്കെട്ടുണ്ടായപ്പോള്‍ ഇല്ലാതായ പഞ്ചായത്ത്: തരിയോട്, തരിയോട് പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ പൂര്‍ണമായും ഒരു വാര്‍ഡ് ഭാഗികമായും വെള്ളത്തിനടിയിലായി!

മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആദരാഞ്ജലികൾ... പിന്നാലെ താരം തന്നെ രംഗത്തിറങ്ങി; ഒടുവിൽ മഡോണ ചെയ്തത് കണ്ടോ?

ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും ഇപ്പോഴുമുണ്ട്...14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിൽ യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചതെന്നു കരുതപ്പെടുന്ന വീട് കണ്ടെത്തി

'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെല്ലാം മാറി മറിഞ്ഞു; ഇരുപത്തിയഞ്ചാം വയസിൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത്... സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോഷൂട്ടിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ....

ബഹിരാകാശം ഒരു മാലിന്യം കുമ്പാരമായി മാറുകയാണ്. ഇത് ഭാവില്‍ ലോകത്തിന് വരുത്താന്‍ പോകുന്ന വന്‍ ഭീഷണിയെ കുറിച്ച് മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ബഹിരാകാശത്ത് ഇപ്പോള്‍ നടന്ന സംഭവങ്ങള്‍. ബഹിരാകാശത്ത് ഒഴിവായത് വന്‍ കൂട്ടിയിടിയെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ കൃത്രിമോപഗ്രഹവും, ചൈനീസ് റോക്കറ്റിന്റെ വലിയൊരു ഭാഗവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ ട്രാക്ക് ചെയ്യുന്ന ലിയോ ലാബ്‌സ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഈ കൂട്ടിയിടി നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്കും മറ്റും അപകടം സൃഷ്ടിക്കുന്ന അവശിഷ്ടങ്ങള്‍ ഉടലെടുക്കുമായിരുന്നു.

വ്യാഴാഴ്ച്ച രാത്രി 8.56 ഓടെ ഏതാണ്ട് എട്ട് മീറ്റര്‍ മുതല്‍ 43 മീറ്റര്‍ വരെ അടുത്തുവരെ ഇരു വസ്തുക്കളും എത്തിയെന്നാണ് ലിയോ ലാബ്‌സിന്റെ റഡാര്‍ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ 12 മീറ്റര്‍ അടുത്തുവരെ ഇവ എത്താമെന്നും കൂട്ടിയിടിക്ക് പത്ത് ശതമാനം സാധ്യതയുണ്ടെന്നും ലിയോലാബ്‌സ് കണക്കുകൂട്ടിയിരുന്നു. ബഹിരാകാശവസ്തുക്കളുടെ കൂട്ടിയിടി സാധ്യതകളുമായി പരിഗണിക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. ബഹിരാകാശ വസ്തുക്കളുമായി 0.001 ശതമാനം (ലക്ഷത്തിലൊന്ന്) കൂട്ടിയിടിക്ക് സാധ്യതയുണ്ടെങ്കില്‍ പോലും നാസ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സ്ഥാനം മാറ്റാറുണ്ട്. ഇത്തരം ഒരു കൂട്ടിയിടി നടന്നാല്‍ ഭൂമിക്ക് അത് നേരിട്ട് വലിയ വെല്ലുവിളിയാകില്ല. അന്റാര്‍ട്ടിക്കയിലെ വെഡ്ഡല്‍ സമുദ്രത്തിന് മുകളിലായിരിക്കും കൂട്ടിയിടി നടക്കുന്ന സ്ഥാനം. പക്ഷെ ഇത്തരമൊരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന ആയിരക്കണക്കിന് ബഹിരാകാശ മാലിന്യങ്ങള്‍ ഭാവിയിലേക്ക് വന്‍ ഭീഷണി സൃഷ്ടിക്കും.

ഏതാണ്ട് 130 ദശലക്ഷം മനുഷ്യ നിര്‍മിത വസ്തുക്കള്‍ നിയന്ത്രണമില്ലാതെ ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ടെന്നാണ് ലിയോ ലാബ്‌സിന്റെ കണക്ക്. കാലാവധി കഴിഞ്ഞ കൃത്രിമോപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും മറ്റു ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരുന്ന വസ്തുക്കളുമെല്ലാം ഇതിലുണ്ട്. വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം വസ്തുക്കള്‍ എത്ര ചെറുതാണെങ്കിലും ബഹിരാകാശ വാഹനത്തിനും സാറ്റലൈറ്റുകള്‍ക്കും കേടുപാടുണ്ടാക്കുമെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്.

ബഹിരാകാശത്ത് മനുഷ്യ നിര്‍മിത വസ്തുക്കള്‍ സ്ഥിരമാലിന്യങ്ങളായി മാറുന്നതിന്റെ അപകടസാധ്യത നേരത്തെ തന്നെ ആശങ്കയയായി പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഭൂമിക്ക് ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബഹിരാകാശ മാലിന്യങ്ങളുമായുള്ള കൂട്ടിയിടിക്കുള്ള സാധ്യതയും കൂടിയെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് സാറ്റലൈറ്റുകളുടെ മാത്രമല്ല ഭാവി ബഹിരാകാശ സഞ്ചാരികളുടെ ജീവന് വരെ ഭീഷണിയാണ്. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ ലിങ്ക് പോലുള്ള ആയിരക്കണക്കിന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്ന നിരവധി പദ്ധതികള്‍ സമീപഭാവിയില്‍ തന്നെ യാഥാര്‍ഥ്യമാകും. ഇതും ബഹിരാകാശത്തെ മനുഷ്യ നിര്‍മിത 'ട്രാഫിക് ജാം' വര്‍ധിപ്പിക്കുകയേയുള്ളൂ.

കഴിഞ്ഞ മാസം ബഹിരാകാശത്തെ അവശിഷ്ടവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിന് (ഐഎസ്എസ്) സ്ഥാനചലനം വരുത്തിയിരുന്നു. യുഎസിന്റെയും റഷ്യയുടെയും ബഹിരാകാശ യാത്രികരാണ് രണ്ടര മിനിറ്റുകൊണ്ട് ഐഎസ്എസിനെ മറ്റൊരു ഭ്രമണപഥത്തിലേക്കു മാറ്റിയത്. ഐഎസ്എസിന്റെ 1.4 കിലോമീറ്റര്‍ അടുത്തുകൂടിയാണ് അവശിഷ്ടങ്ങള്‍ കടന്നുപോയതെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.

രണ്ടു റഷ്യക്കാരും ഒരു അമേരിക്കക്കാരനുമാണ് ഐഎസ്എസിലുണ്ടായിരുന്നത്. സോയുസ് ബഹിരാകാശപേടകത്തിന് അടുത്തേക്കാണ് സ്ഥാനം മാറ്റിയത്. കൂട്ടിയിടി നടന്ന് അടിയന്തര സാഹചര്യം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ബഹിരാകാശ യാത്രികരെ ഒഴിപ്പിക്കാനുള്ള സൗകര്യം നോക്കിയാണ് ഇങ്ങനെ ചെയ്തത്. 2018ലെ ജപ്പാന്റെ റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭീഷണിയുയര്‍ത്തിയതെന്ന് ബഹിരാകാശ യാത്രികനായ ജൊനാഥന്‍ മക്‌ഡൊവല്‍ ട്വിറ്ററില്‍ അറിയിച്ചു. 77 കഷ്ണങ്ങളായാണ് റോക്കറ്റ് അന്ന് പൊട്ടിയത്. അതേസമയം, ഇങ്ങനെ ഐഎസ്എസിനെ മാറ്റി സ്ഥാപിക്കുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ട്. 1999 മുതല്‍ 2018 വരെ 25 തവണ ഇങ്ങനെ മാറ്റിയിട്ടുണ്ടെന്ന് നാസ പറയുന്നു.

ഭൂമിക്കു 420 കിലോമീറ്റര്‍ (260 മൈല്‍) മുകളിലുള്ള ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 17,000 മൈല്‍ വേഗത്തിലാണ് ഐഎസ്എസ് പതിവായി ചുറ്റുന്നത്. അത്രയും പ്രവേഗത്തില്‍ (വെലോസിറ്റി) സഞ്ചരിക്കുമ്പോള്‍ ഏറ്റവും ചെറിയ വസ്തു ഇടിച്ചാല്‍പ്പോലും ബഹിരാകാശ കേന്ദ്രത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിന് തെളിവില്ല; കളമശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ്  (3 hours ago)

ബന്ധുവിന്റെ വിവാഹത്തിന് അമ്മയ്‌ക്കൊപ്പം കൂട്ടിയത് മകനെ... വാശിപിടിച്ചിട്ടും കൂടെ കൊണ്ടു പോകാതിരുന്നപ്പോൾ മകൾക്ക് സഹിക്കാനായില്ല; തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേര  (3 hours ago)

വിവാഹ പാര്‍ട്ടിയിലെ ഫോട്ടോ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍  (3 hours ago)

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാട  (3 hours ago)

മാലിദ്വീപില്‍ അവധിക്കാലം ആഘോഷമാക്കി സമാന്തയും നാഗ ചൈതന്യയും  (3 hours ago)

ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോ  (4 hours ago)

സഹോദരിയെ തുറിച്ച് നോക്കിയെന്നാരോപിച്ച് അയല്‍വാസിയായ യുവാവിനെ സഹോദരന്‍ കൂത്തിക്കൊന്നു  (4 hours ago)

കുടുംബസമേതം കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുന്ന മകളെ കണ്ട് നോക്കി നിൽക്കാനായില്ല.... മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ഒഴുക്കിൽ പെട്ടു... അവസാന നിമിഷംവരെയും ആ ഒരൊറ്റ ലക്ഷ്യമായിരുന്നു..  (4 hours ago)

കുവൈത്തില്‍ പ്രവാസികള്‍ക്കടക്കം വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അധികൃതര്‍  (4 hours ago)

തടവുകാര്‍ക്ക് ആശ്വാസമായി യുഎഇ ദേശിയ ദിനം... ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ ഭരണാധികാരിയുടെ ഉത്തരവ്  (5 hours ago)

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം  (6 hours ago)

കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം... കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്  (7 hours ago)

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി  (7 hours ago)

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് ,ഒപ്പം ഹണിട്രാപ്പും ...  (7 hours ago)

Malayali Vartha Recommends