ആര്‍.എസ്.എസ് കട്ടകലിപ്പില്‍; കുമ്മനത്തെ പെടുത്തിയത്; പിന്നില്‍ ആ സി.പി.എം നേതാവ്; തട്ടിപ്പ് കേസ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം തുടങ്ങി; രാഷ്ട്രീയ നീക്കം ആരോപിച്ച് സമരവും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉയര്‍ന്നത്. ഇതോടെ ഈ കേസില്‍ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി വിരല്‍ ചൂണ്ടുന്നു. അതെ സമയം ഒരു ബി.ജെ.പി നേതാവിനും ഇതുമായി ബന്ധമുണ്ടെന്നാണ് കുമ്മനം പക്ഷത്തിന്റെ ആരോപണം. ഇതിന് കാരണം ബിജെപിയിലെ ഉള്‍ പാര്‍ട്ടി പ്രശ്‌നങ്ങളാണെന്ന് ആര്‍ എസ് എസ് ആരോപിക്കുന്നു. ഇതോടെ ബി.ജെ.പിക്കുള്ളില്‍ കുമ്മനത്തിനെതിരായ കേസ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
കുമ്മനത്തെ പ്രതിരോധിക്കാന്‍ ബിജെപി ഔദ്യോഗിക നേതൃത്വം രംഗത്തു വന്നത് ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു കഴിഞ്ഞു. ബിജെപിയെ തകര്‍ക്കാനാണു ശ്രമമാണിത്. കുമ്മനത്തിന് എതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിനുടമയാണ്. പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമാകാന്‍ കുമ്മനം യോഗ്യനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനിടെയിലും സംശയങ്ങള്‍ പുകയുകയാണ്.
പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്‍.ഹരികൃഷ്ണന്റെ പരാതിയിലാണു കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും പോലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് പ്രതികള്‍. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണ്‍ ഒന്നാം പ്രതിയാണ്. സാമ്പത്തിക തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും ആണ് ആറന്മുള പോലീസ് കേസെടുത്തത്. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്. കുമ്മനം നാലാം പ്രതിയാണ്. ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയാണ് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണന്‍. ഇദ്ദേഹത്തെ അറിയാമെന്നും സാമ്പത്തിക ഇടപാടില്‍ പങ്കെടുത്തിട്ടില്ലെന്നും കുമ്മനം വിശദീകരിച്ചിട്ടുണ്ട്.
ഇതിനിടെ കേസ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നു. പോലീസ് സ്‌റ്റേഷന് പുറത്ത് കേസ് തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീണ്‍ വി.പിള്ള പറഞ്ഞു. കുമ്മനത്തെ പ്രതി ചേര്‍ത്തുള്ള കേസ് രാഷ്ട്രീയ വിവാദമായതോടെയാണ് പോലീസ് സ്‌റ്റേഷന് പുറത്ത് വച്ച് പണമിടപാടുകള്‍ നടത്തി ഒത്തു തീര്‍പ്പിനായി ബിജെപി ശ്രമിക്കുന്നത്. കമ്പനിയുടെ ഉടമ വിജയന്‍ പരാതിക്കാരന് നല്‍കാനുള്ള മുഴുവന്‍ പണവും നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തില്‍ എത്രയും വേഗം ഇടപാടുകള്‍ തീര്‍ക്കാനാണ് തീരുമാനം. കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീണ്‍ വി.പിള്ളയുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് പരാതിയില്‍ പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോള്‍ നിക്ഷേപകരെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീണ്‍ പറയുന്നത്.
അതിനിടെ കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പോലീസിന്റെ നിലപാടിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. സ്വര്‍ണക്കടത്തില്‍ നാണംകെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പിലാക്കുകയാണെന്നു സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കുമ്മനത്തെ അതിശക്തമായി പ്രതിരോധിക്കാനാണ് സുരേന്ദ്രന്റെ തീരുമാനം.
https://www.facebook.com/Malayalivartha