ട്രംപിന്റെ കോവിഡ് സുഖപ്പെടുത്തിയ ആ മരുന്നിന് ഇനി എല്ലാ അമേരിക്കക്കാര്‍ക്കും; അംഗീകാരം നല്‍കാന്‍ അമേരിക്ക; ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വന്നില്ലെങ്കിലും മരുന്ന് വരും; വൈറസിന്റെ അളവ് ശരീരത്തില്‍ കുറച്ചുകൊണ്ട് വരാന്‍ ഈ മരുന്ന് സഹായിക്കും

കോവിഡ് വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ഇന്നു നടന്ന അവസാന ഘട്ട തിരഞ്ഞെടുപ്പ് സംവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വാസിലെടുത്താലും ഇല്ലെങ്കിലും കോവിഡ് വാക്‌സിന് മുമ്പ് കോവിഡിനുള്ള മരുന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ജനതക്ക് ലഭിച്ചു തുടങ്ങും. ഇതാദ്യമായി കോവിഡിനെ തുരത്തുന്നതിനായി ഒരു മരുന്നിന് അമേരിക്ക അംഗീകാരം നല്‍കിയിരിക്കുകയാണ്.അടുത്തയിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കോവിഡ് ബാധിച്ചപ്പോള്‍ ഇതേ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു. വൈറസിന്റെ അളവ് ശരീരത്തില്‍ കുറച്ചുകൊണ്ട് വരുന്നതിനാണ് ഈ മരുന്ന് സഹായിക്കുക.
നിലവില്‍ ലോകത്ത് 44 വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. 154 എണ്ണത്തിന്റെ പരീക്ഷണം പാതിവഴിയിലാണ്. ഇതിനിടെയാണ് ഒരു മരുന്നിന് അംഗീകാരം ലഭിക്കുന്നത്. കോറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള ആദ്യ മരുന്നിന് അമേരിക്ക അംഗീകാരം ലഭിച്ചു. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഐ) വ്യാഴാഴ്ചയാണ് മരുന്ന് ഉപയോഗിക്കുന്നതിനുള്ള അനുവാദം നല്‍കിയത്. ഗിലെയാദ് നിര്‍മ്മിച്ച ഈ മരുന്നിന് മേയ് മാസത്തില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുവാദം നല്‍കിയിരുന്നു.
എഫ്ഡിഐയുടെ പൂര്‍ണ്ണ അനുമതി ലഭിക്കണമെങ്കില്‍ മരുന്നിന്റെ സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പൂര്‍ണ്ണ വിവരം മരുന്ന് കമ്പനി നല്‍കേണ്ടതുണ്ട്. ഇത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്. 12 വയസിനു മുകളിലുള്ള രോഗികള്‍ക്കാണ് റെംഡെസിവര്‍ എന്ന മരുന്ന് നല്‍കുക. അഞ്ച് ദിവസത്തേക്കാണ് മരുന്ന് നല്‍കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാം. എന്നാല്‍ ബന്ധുക്കളുടെ സമ്മത പത്രം ആവശ്യമാണെന്നാണ് നിബന്ധന. 'കോറോണ വൈറസിന്റെ വ്യാപനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരുന്നിന് എഫ്ഡിഎയുടെ അംഗീകാരം ലഭിക്കുന്നത് അവിശ്വസനീയമാണ്. യുഎസിലെ എല്ലാ രോഗികള്‍ക്കും മരുന്ന് ലഭ്യമാണ്.' ഗിലെയാദ് സിഇഒ ഡാനിയേല്‍ ഒ'ഡേ പറഞ്ഞു. വെക്ലറി എന്ന വാണിജ്യ നാമത്തിലായിരിക്കും ഗിലെയാദ് മരുന്ന് വില്‍ക്കുക.
ശരീരത്തിലെ വൈറസിന്റെ അളവ് കുറച്ചുകൊണ്ടു വരുന്ന മരുന്നാണ് റെംഡിസിവിര്‍. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ അത് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യനില്‍ ഇത് എപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മരുന്ന് നല്‍കിയതോടെ രോഗികള്‍ക്ക് വേഗത്തില്‍ ആശുപത്രി വിടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഫണ്ട് ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മരുന്ന് സ്വീകരിച്ച രോഗികളുടെ ആശുപത്രി വാസത്തിന്റെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്നും 11 ദിവസമായി കുറഞ്ഞു എന്നാണ് കണ്ടെത്തല്‍.
റെംഡിസിവിര്‍ മരുന്നിന്റെ ഉപയോഗത്തിലൂടെ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്നിന്റെ ഉപയോഗം ഗുണകരമായില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ആരോഗ്യ പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തുന്നില്ല. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മരുന്ന് നല്‍കിയാല്‍ അത് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡ് ബാധിച്ചപ്പോള്‍ റെംഡിസിവിര്‍ നല്‍കിയിരുന്നുവെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്‍മാത്രകള്‍ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്‌സസ് സര്‍വകലാശാലയാണ് വ്യക്തമാക്കിയിരുന്നു. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള കൊറോണ വൈറസിന്റെ ശേഷിയെ ഇല്ലാതാക്കാന്‍ ഈ തന്മാത്രകള്‍ക്ക് സാധിക്കുമെന്നും പഠനത്തിലുണ്ട്. സര്‍വകലാശാലയുടെ പരീക്ഷണ ഫലങ്ങള്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിയിരുന്നു.
https://www.facebook.com/Malayalivartha