Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

സി.പി.എം ആഭ്യന്തര പ്രതിസന്ധി രൂക്ഷമായി; അണികളോട് പോലും വിശദീകരണം നല്‍കാന്‍ സാധിക്കാതെ സി.പി.എം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാലം; പക്ഷേ നിശബ്ദം; സിപി.എമ്മിന്റെ രാഷ്ട്രീയ നിരീക്ഷണം പാളി

29 OCTOBER 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ്. ഇതോടെ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും ഇതുവരെ പ്രതിരോധിച്ചിരുന്ന ഇടതുമുന്നണി നേതൃത്വത്തിന്റെ വാദങ്ങളുടെ ശക്തി ചോര്‍ത്തുന്നു. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമരങ്ങളെ നേരിടുന്നതും സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകും. എന്നാല്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നല്ല പാര്‍ട്ടിക്കുള്ളില്‍ നിന്നും വന്‍ പ്രതിഷേധം പുകയുകയാണ്.

ശിവശങ്കറെ നേരത്തേതന്നെ തള്ളിപ്പറഞ്ഞതിനാല്‍ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ഈ നടപടികള്‍കൊണ്ട് ഒരു ക്ഷീണവുമില്ലെന്ന് സി.പി.എം. നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. പുറമേക്ക് എല്ലാം ശാന്തമാണെന്നു കാണിക്കാനാണ് ഈ ശ്രമമെങ്കിലും സി.പി.എമ്മിനകത്ത് ഇതുസംബന്ധിച്ച് അപസ്വരങ്ങള്‍ ഉയരുന്നുണ്ടെന്നാണു വിവരം. ഇതുതന്നെയാണ് സി.പി.എം. ഇപ്പോള്‍ നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും പാര്‍ട്ടിക്കകത്ത് ശക്തമായ വികാരമുണ്ട്. സര്‍ക്കാരിന്റെ നടപടികളില്‍ പാര്‍ട്ടിയുടെ 'രാഷ്ട്രീയ നിരീക്ഷണം' പരാജയപ്പെട്ടതും സര്‍ക്കാരും പാര്‍ട്ടിയുമെല്ലാം ഒരേ അധികാരകേന്ദ്രത്തിലേക്ക് ചുരുങ്ങിയതുമാണ് ഇതിനാധാരമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ചില കേസുകളില്‍ സംശയനിഴലിലുള്ള ചിലരുമായി സി.പി.എം. ഉന്നത നേതാവിന്റെ മകന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണവും ഇതിനോടു ചേര്‍ത്തുവായിക്കണം.

നേതാക്കള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായോ കൈക്കൂലി ഇടപാടുകളിലോ നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞൊഴിയാമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആരോപണങ്ങള്‍ എത്തിയെന്നതിലാണ് പാര്‍ട്ടിക്കകത്ത് അമര്‍ഷം പുകയുന്നത്. മുഖ്യമന്ത്രിയില്‍ ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തലസ്ഥാനത്തെ അധികാര കേന്ദ്രമായിരുന്നു എം. ശിവശങ്കര്‍. സ്പ്രിംകഌ, കണ്‍സല്‍ട്ടന്‍സി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ ശിവശങ്കര്‍ അത് ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.

സി.പി.എം. അധികാരത്തിലെത്തുമ്പോഴെല്ലാം ഭരണരംഗത്തെ രാഷ്ട്രീയമായ നിരീക്ഷണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുക പതിവാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും ഈ ചുമതല നിര്‍വഹിക്കുന്നെന്നത് ഉറപ്പാക്കാന്‍ എ.കെ.ജി. സെന്ററും ശ്രദ്ധപുലര്‍ത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്താകട്ടെ ഈ പൊളിറ്റിക്കല്‍ സ്‌ക്രൂട്ടിനി അതിന്റെ പാരമ്യത്തിലായിരുന്നു. പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ ചില പ്രശ്‌നങ്ങളുയര്‍ന്നപ്പോഴാണ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയായതോടെ അതുവരെയുണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഭരണരംഗം പാടേ ഉദ്യോഗസ്ഥ തലത്തിലേക്കു ചുരുങ്ങിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിന്റെ വിലയാണ് ഇപ്പോള്‍ പാര്‍ട്ടിയും ഭരണവും നല്‍കേണ്ടിവരുന്നതെന്നാണ് പാര്‍ട്ടിക്കകത്തെ സംസാരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതുവരെയുണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ തെറ്റുചെയ്തതിന് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കേണ്ടതില്ലെന്ന അതേ വാദത്തില്‍ തന്നെ ഇടതുമുന്നണി നേതൃത്വം ഉറച്ചുനില്‍ക്കുമെങ്കിലും അത് ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്താന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടുന്ന യുഡിഎഫും, ബിജെപിയും ഇനി സ്വീകരിക്കുന്ന സമരങ്ങള്‍ നേരിടുന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ശക്തമായ സമരമാര്‍ഗങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശിവശങ്കര്‍ സത്യം തുറന്നുപറയുമ്പോള്‍ മുഖ്യമന്ത്രിയും പ്രതിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്പോര് കൂടുതല്‍ കലുഷമാകുന്ന ദിവസങ്ങളാകും ഇനി കേരളം കാണുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 minutes ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (18 minutes ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (1 hour ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (2 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (2 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (2 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (2 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (2 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (2 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (3 hours ago)

എന്തൊരു നാണക്കേട്...  (3 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (3 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (3 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (3 hours ago)

Malayali Vartha Recommends